Today: 23 Nov 2017 GMT   Tell Your Friend
Advertisements
സിറിയ: ഉത്തരവാദിത്വം റഷ്യയ്ക്കെന്ന് ബ്രിട്ടന്‍
Photo #1 - U.K. - Otta Nottathil - 104201710

ലണ്ടന്‍: ഇദ്ലിബ് പ്രവിശ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന രാസായുധാക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍. ബശ്ശാര്‍ ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യക്ക് ആ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും സണ്‍ഡേ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഫാലന്‍ കുറ്റപ്പെടുത്തി. സിറിയയിലെ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി മോസ്കോ സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നാലെയാണ് പ്രതിരോധെ സക്രട്ടറിയുടെ പരാമര്‍ശം. തിങ്കളാഴ്ചയായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

രാസായുധാക്രമണത്തെ തുടര്‍ന്ന് സിറിയന്‍ സര്‍ക്കാറിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. നിയമവിരുദ്ധവും അധാര്‍മികവും പ്രാകൃതവുമായ ആക്രമണമാണ് ബശ്ശാര്‍ ഭരണകൂടം നടത്തിയതെന്ന് മൈക്കിള്‍ വിമര്‍ശിച്ചു. റഷ്യയുടെ മേല്‍നോട്ടത്തിലാണ് സിറിയയില്‍ ഇപ്പോള്‍ യുദ്ധക്കുറ്റം നടന്നിരിക്കുന്നത്. അടുത്തിടെയായി സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളാണ് നാം തേടിക്കൊണ്ടിരിക്കുന്നത്. അതിനായി ബശ്ശാര്‍ സര്‍ക്കാറിന് നിരവധി അവസരങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാം അദ്ദേഹം പാഴാക്കിക്കളഞ്ഞു. സിറിയയില്‍ ബശ്ശാര്‍ ഇല്ലാത്തൊരു സര്‍ക്കാറാണ് ഇനിയാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ വ്ലാദിമിര്‍ പുടിന്‍ ആത്മാര്‍ഥത കാണിക്കണം. യു.എന്‍ സമാധാന നടപടികളില്‍ സമ്പൂര്‍ണമായി സഹകരിക്കണം. ജനങ്ങളുടെ നന്മയെ കരുതി ബശ്ശാറിെന്‍റ രാസായുധങ്ങള്‍ നിര്‍വീര്യമാക്കാന്‍ സഹായിക്കണം. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളാണ് റഷ്യ ഇനി അവലംബിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
- dated 10 Apr 2017


Comments:
Keywords: U.K. - Otta Nottathil - 104201710 U.K. - Otta Nottathil - 104201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120179
യുകെയുടെ വളര്‍ച്ചാ സാധ്യത വെട്ടിക്കുറച്ചു Recent or Hot News
പുതിയ ഡീസല്‍ കാറുകള്‍ക്ക് 500 പൗണ്ട് അധിക നികുതി തുടര്‍ന്നു വായിക്കുക
221120176
ബ്രെക്സിറ്റ്: കൂടുതല്‍ പണം നല്‍കാന്‍ യുകെ സന്നദ്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
201120177
വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവര്‍ക്കെതിരേ കടുത്ത നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
201120176
യുകെയില്‍ 1531 സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
1611201711
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലെ കുടിയേറ്റ അവകാശങ്ങള്‍ നഷ്ടമാകില്ല
തുടര്‍ന്നു വായിക്കുക
1411201712
ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിടും
തുടര്‍ന്നു വായിക്കുക
141120179
ബ്രിട്ടീഷ് ടെക്നോളജി മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us