Today: 21 May 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: നിര്‍ണായക വോട്ടെടുപ്പ് ചൊവ്വാഴ്ച
Photo #1 - U.K. - Otta Nottathil - 12320199brexit
ലണ്ടന്‍: ബ്രെക്സിറ്റ് സംബന്ധിച്ച പിന്‍മാറ്റ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടിനിടും. ഇതില്‍ പരാജയപ്പെട്ടാല്‍ കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുക, ബ്രെക്സിറ്റ് നടപടി വൈകിപ്പിക്കുക, ബ്രെക്സിറ്റ് തന്നെ ഉപേക്ഷിക്കുക എന്നീ മാര്‍ഗങ്ങളാണ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നില്‍ ശേഷിക്കുക.

കരാര്‍ പരാജയപ്പെടുകയാണെങ്കില്‍, സാഹചര്യം വന്നാല്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണോയെന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തും. കരാറില്ലാതെ ഇ.യു. വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതെങ്കില്‍ ബ്രെക്സിറ്റ് വൈകിപ്പിക്കാന്‍ ഇ.യുവിനോട് ആവശ്യപ്പെടണോയെന്ന കാര്യത്തില്‍ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും. നിലവിലുള്ള തീരുമാനം അനുസരിച്ച് മാര്‍ച്ച് 29~നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, യൂറോപ്യന്‍ യൂണിയനുമായി അവസാനവട്ട ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് സ്ട്രാസ്ബര്‍ഗിലെ ഇ.യു. ആസ്ഥാനത്തേക്ക് തിരിച്ചതായി അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രി സൈമണ്‍ കോവെനെ പറഞ്ഞു.

ഐറിഷ് ബാക്സ്റേറാപ്പ് ഉള്‍പ്പെടെ ഭിന്നത നിലനില്‍ക്കുന്ന കരാറിലെ വ്യവസ്ഥകളില്‍ തീര്‍പ്പുണ്ടാക്കാനുള്ള അവസാനവട്ടശ്രമങ്ങളുടെ ഭാഗമായാണ് മേയുടെ സന്ദര്‍ശനമെന്നും കോവെനെ പറഞ്ഞു. നേരത്തേ മേയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കറും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു.
- dated 12 Mar 2019


Comments:
Keywords: U.K. - Otta Nottathil - 12320199brexit U.K. - Otta Nottathil - 12320199brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520199patel
ഐഎസില്‍ ചേരാന്‍ പോയ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
21520197assange
അസാഞ്ജിനെ വിട്ടുകിട്ടാന്‍ സ്വീഡന്‍ അപേക്ഷ നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
20520199anish
ഒരു വര്‍ഷം 168 കോടിയുടെ ശില്‍പ്പങ്ങള്‍ വിറ്റ് ബ്രിട്ടീഷ് ഇന്ത്യന്‍ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
185201912pinarayi
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്, ഭാവി പദ്ധതികള്‍ പങ്കുവച്ച് പിണറായി Recent or Hot News
പ്രവാസി ചിട്ടിക്കു തുടക്കം
തുടര്‍ന്നു വായിക്കുക
185201911pm
ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാതിരിക്കാന്‍ ടോറി പാര്‍ട്ടിയില്‍ ചരടുവലി Recent or Hot News
തുടര്‍ന്നു വായിക്കുക
18520194brexit
ബ്രെക്സിറ്റ്: സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ചര്‍ച്ച പരാജയം
തുടര്‍ന്നു വായിക്കുക
KIIFBs_Masala_bond_debuted_by_cm_pinarayi_vijayan_London_SE
ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us