Today: 25 Jan 2020 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ബോറിസ് സുനാമയില്‍ തകര്‍ന്നടിഞ്ഞ് ലേബര്‍ പാര്‍ട്ടി ; കണ്‍സര്‍വേറ്റീവിന് തുടര്‍ഭരണത്തിനായി പച്ചക്കൊടി
Photo #1 - U.K. - Otta Nottathil - 131220191election
ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്സിറ്റ് നയങ്ങള്‍ക്കു ജനങ്ങള്‍ നല്‍കിയ പിന്തുണയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു.

അവസാന ഫലങ്ങളള്‍ പുറഞ്ഞുവരുമ്പോള്‍ 650 അംഗ പാര്‍ലമെന്റില്‍ 365 സീറ്റുകള്‍ ടോറികള്‍ നേടി. ലേബര്‍ പാര്‍ട്ടി 203 സീറ്റിലേക്ക് ഒതുങ്ങി. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് 318 സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്, എന്നാല്‍ ഇത്തവണ 47 സീറ്റുകള്‍ അനികം നേടി. ലേബര്‍ പാര്‍ട്ടിക്ക് 262 ല്‍ നിന്ന് 59 സീറ്റു നഷ്ടമാവുകയും ചെയ്തു.

ടോറികള്‍ക്ക് കോമണ്‍സ് സഭയില്‍ 1987 ന് ശേഷം പാര്‍ട്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇപ്പോള്‍ നേടിയിരിയ്ക്കുന്നത്.

കണ്‍സര്‍വേറ്റീവുകള്‍ ലേബറിനെ അതിന്റെ പരമ്പരാഗത ഹൃദയപ്രദേശങ്ങളായ മിഡ്ലാന്റിലും ഇംഗ്ളണ്ടിന്റെ വടക്കുഭാഗത്തും ഉഴുതുമറിച്ചു. വെയില്‍സില്‍ ഉടനീളം സീറ്റുകള്‍ നേടി.

ജനുവരി 10 ന് യുകെയെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തെടുക്കുമെന്ന തന്റെ പ്രതിജ്ഞ നിറവേറ്റുമെന്ന് പറഞ്ഞ് ജെറമി കോര്‍ബിന്റെ പാര്‍ട്ടി ഉപേക്ഷിച്ച് കണ്‍സര്‍വേറ്റീവുകളിലേക്ക് തിരിഞ്ഞ ആജീവനാന്ത ലേബര്‍ അനുഭാവികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പത്താം നമ്പര്‍ നമ്പറിനു പുറത്ത് സംസാരിച്ച ജോണ്‍സണ്‍.

നിങ്ങള്‍ എന്നില്‍ ചെലുത്തിയ വിശ്വാസത്തിന് ഞാന്‍ നന്ദി പറയുന്നു, നിങ്ങളുടെ വിശ്വാസം തിരിച്ചടയ്ക്കാനും നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ലമെന്റില്‍ നിങ്ങളുടെ മുന്‍ഗണനകള്‍ നോക്കിക്കണ്ട് ഞങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും".

കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യാത്തവരും ഇപ്പോഴും യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകളെ ജോണ്‍സണ്‍ അഭിസംബോധന ചെയ്യാനും മറന്നില്ല. ബ്രിട്ടന്‍ എന്ന ഏക രാഷ്ട്ര കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റില്‍ ഞങ്ങള്‍ ഒരിക്കലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളോടുള്ള ഊഷ്മളതയും സഹാനുഭൂതിയും മറ്റു സഹകരണവും നല്ലതുമായ വികാരങ്ങളും മാനിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രെക്സിറ്റിനെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് ശാശ്വത ഇടവേളയായി രാജ്യം അര്‍ഹത നേടിയിരിയ്ക്കയാണന്ന് അദ്ദേഹം പറഞ്ഞു.

എന്‍എച്ച്എസിലൂടെ എല്ലാവര്‍ക്കും രോഗശാന്തി ഉണ്ടാകുമെന്നും, എന്‍എച്ച്എസ് ബ്രിട്ടീഷ് ജനതയുടെ മുന്‍ഗണനയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ പുതിയ അധികാരം ഉപയോഗിച്ച് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരാനും അവസരങ്ങള്‍ സമനിലയിലാക്കാനും അദ്ദേഹം പറഞ്ഞു.

ഇതോടെ ജനുവരിയില്‍ തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മൂന്നു വട്ടവും പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളിയതോടെയാണ് ബോറിസ് ജോണ്‍സണ്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു.

മറുവശത്ത്, ബ്രെക്സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതഹപരിശോധന നടത്താമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ലേബര്‍ പാര്‍ട്ടിയെ ജനങ്ങള്‍ കൈയൊഴിയുകയായിരുന്നു.

86 പേരുടെ ഭൂരിപക്ഷമാണ് ഭരണപക്ഷം പ്രതീക്ഷിച്ചത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 11 സീറ്റ് കൊണ്ട് തൃപ്തിപ്പെടുമ്പോള്‍ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് സീറ്റൊന്നുമില്ല. ബ്രെക്സിറ്റിനെതിരേ ശക്തമായ നിലപാടെടുത്ത സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 48 സീറ്റ് നേടി. ഗ്രീന്‍ പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചപ്പോള്‍ രണ്ടു സീറ്റ് നഷ്ടമായി.
- dated 13 Dec 2019


Comments:
Keywords: U.K. - Otta Nottathil - 131220191election U.K. - Otta Nottathil - 131220191election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25120198brexit
ബ്രെക്സിറ്റ് കരാറിന് യൂറോപ്യന്‍ യൂണിയന്റെയും അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
24120199queen
ബ്രെക്സിറ്റിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
uukma_honour_eve_feb_1
യുക്മ"ആദരസന്ധ്യ 2020" യില്‍ വി പി സജീന്ദ്രന്‍ എംഎല്‍എ,മാധവന്‍ നായര്‍, ജോളി തടത്തില്‍,സിബി ചെത്തിപ്പുഴ തുടങ്ങിയവര്‍ക്ക് ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
23120198visa
കുടിയേറ്റ നിയമങ്ങള്‍ ലളിതമാക്കിയാല്‍ 70 മില്യന്‍ പൗണ്ട് ലാഭിക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
231201910brexit
ബ്രെക്സിറ്റ് നടപ്പാകുമ്പോള്‍ യൂറോപ്യന്‍ യാത്ര എങ്ങനെ? Recent or Hot News
തുടര്‍ന്നു വായിക്കുക
22120193brexit
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്കു പ്രതീക്ഷ
തുടര്‍ന്നു വായിക്കുക
211201910harry
പദവി പോയതില്‍ ഹാരിക്കു ദുഃഖം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us