Today: 22 Jan 2020 GMT   Tell Your Friend
Advertisements
സ്കോട്ടിഷ് സ്വാതന്ത്ര്യവാദവുമായി വീണ്ടും നിക്കോള
Photo #1 - U.K. - Otta Nottathil - 131220194nicola

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അമ്പത് സീറ്റ് ഉറപ്പിച്ച സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി അത്യാഹ്ളാദത്തില്‍. ഒരിക്കല്‍ക്കൂടി സ്കോട്ടിഷ് സ്വാതന്ത്ര്യത്തിനായി ജനഹിത പരിശോധന നടത്താനുള്ള പിന്തുണയാണ് ഇത്രയും സീറ്റുകളില്‍ പ്രതിഫലിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ജിയന്‍.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 സീറ്റ് മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചിരുന്നത്. വീണ്ടും സ്വാതന്ത്ര്യ ഹിതപരിശോധന നടത്തണമെന്ന ആവശ്യമാണ് സീറ്റ് വര്‍ധനയിലൂടെ വ്യക്തമാകുന്നതെന്നാണ് അവരുടെ അവകാശവാദം.

എന്നാല്‍, ഇക്കാര്യത്തില്‍ ഇനി ഹിതപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ തന്നെ സ്വീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷം വര്‍ധിപ്പിച്ച് കൂടുതല്‍ കരുത്ത് നേടിയ ബോറിസ് തത്കാലം ഈ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല.

സ്കോട്ടിഷ് ഹിതപരിശോധന സ്കോട്ട്ലന്‍ഡിനും യുകെയ്ക്കും നല്ലാതിയിരിക്കില്ലെന്ന് മൈക്കല്‍ ഗവ്.

ബ്രെക്സിറ്റ് ഹിതപരിശോധനയോടെയാണ് സ്കോട്ടിഷ് സ്വാതന്ത്ര്യ വാദം വീണ്ടും ശക്തി പ്രാപിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാനാണ് സ്കോട്ടിഷ് ജനത ആഗ്രഹിക്കുന്നതെന്നും, അതിനാല്‍ ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം നേടണമെന്നും എസ്എന്‍പി പറയുന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ സ്കോട്ടിഷ് മേഖല എതിര്‍ത്താണ് വോട്ട് ചെയ്തിരുന്നതും.
- dated 13 Dec 2019


Comments:
Keywords: U.K. - Otta Nottathil - 131220194nicola U.K. - Otta Nottathil - 131220194nicola,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22120193brexit
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്കു പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
211201910harry
പദവി പോയതില്‍ ഹാരിക്കു ദുഃഖം Recent or Hot News
തുടര്‍ന്നു വായിക്കുക
21120194brexit
പാസ്പോര്‍ട്ടല്ല പ്രധാനം പീപ്പിള്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21120192gibralter
ജിബ്രാള്‍ട്ടര്‍ ~ യൂറോപ്യന്‍ യൂണിയന്‍ യാത്രാ കരാറില്‍ ഉടക്കി ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19120192china
ചൈനയില്‍ അജ്ഞാത വൈറസ് ബാധയെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18120196heathrow
ഹീത്രൂ എയര്‍സ്പേസ് അടച്ചിട്ടതെന്തിന്, യാത്രക്കാര്‍ ചോദിക്കുന്നു
തുടര്‍ന്നു വായിക്കുക
18120193brexit
ബ്രെക്സിറ്റ് കാരണം യൂറോപ്യന്‍ പൗരന്‍മാരെ നാടുകടത്തില്ല: ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us