Today: 18 Nov 2018 GMT   Tell Your Friend
Advertisements
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
Photo #1 - U.K. - Otta Nottathil - 13920181
ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് ട്രസ്ററുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. ബ്രെക്സിറ്റ് അനന്തര സാമ്പത്തിക മാന്ദ്യം മറികടന്ന് എന്‍എച്ച്എസുകളുടെ വരുമാനം ഏഴു ബില്യന്‍ പൗണ്ട് വരെ വര്‍ധിപ്പിക്കുകയാണ് ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം.

ഇപ്പോള്‍ തന്നെ മൂര്‍ഫീല്‍ഡ് കണ്ണാശുപത്രിയുടെ ബ്രാഞ്ചുകള്‍ ദുബായിലും അബുദാബിയിലും പ്രവര്‍ത്തിച്ചു വരുന്നു. അവിടെ പരിശീലനം നേടിയവരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനിലേതിനു സമാനമായ ചികിത്സാ നിലവാരം ഉറപ്പു നല്‍കുന്നു.

ഇത്തരത്തില്‍, ആരോഗ്യ രംഗത്ത് വികസന സാധ്യതകളുള്ള ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുമാണ് എന്‍എച്ച്എസിന്റെ വിദേശ വ്യാപനത്തില്‍ ആദ്യ പരിഗണനയിലുള്ളത്.

അതേസമയം, നിലവില്‍ ബ്രിട്ടനിലുള്ള രോഗികളെ തന്നെ നോക്കാന്‍ മതിയായ ഡോക്റ്റര്‍മാരും നഴ്സുമാരും ഇല്ലാത്ത അവസ്ഥയാണ് ബ്രിട്ടനിലെ എന്‍എച്ച്എസുകള്‍ നേരിടുന്നത്. വിദേശ ബ്രാഞ്ചുകള്‍ കൂടി തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ വിഷളാകുമെന്ന ആശങ്ക ശക്തമാണ്.

എന്നാല്‍, ബ്രിട്ടനില്‍നിന്നുള്ള ജീവനക്കാരെ വിദേശ രാജ്യങ്ങളിലേക്ക് ഡെപ്യൂട്ട് ചെയ്യുന്നതിനു പകരം അതതു രാജ്യങ്ങളില്‍നിന്നു തന്നെ റിക്രൂട്ട്മെന്റ് നടത്താനാണ് ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യ മേഖലാ വിദഗ്ധര്‍ക്ക് എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടും. ഇന്ത്യയിലേതിനെക്കാള്‍ ഉയര്‍ന്ന ശമ്പളവും സ്വന്തമാക്കാം.
- dated 12 Sep 2018


Comments:
Keywords: U.K. - Otta Nottathil - 13920181 U.K. - Otta Nottathil - 13920181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
brexit_deal_reconsidering_impossible_eu_leaders
കരട് കരാര്‍ പുനര്‍നിര്‍ണയ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
ministers_againist_theresa_may
തെരേസ മേയുടെ രാജിക്കായി ബ്രിട്ടനില്‍ മുറവിളി Recent or Hot News
തുടര്‍ന്നു വായിക്കുക
ministers_resigned_may_cabinet
തെരേസ മെയ്ക്ക് തിരിച്ചടി; മന്ത്രിമാര്‍ രാജിവച്ചു ; മേയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
151120187
ചാള്‍സ് രാജകുമാരന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
151120182
പിന്‍മാറ്റ കരാറിനെതിരേ ഡിയുപി Recent or Hot News
തുടര്‍ന്നു വായിക്കുക
151120181
ബ്രെക്സിറ്റ് കരട് കരാര്‍ പുരോഗതിയിലേക്കുള്ള പടി: ബാര്‍നിയര്‍
ബ്രിട്ടീഷ് മന്ത്രിസഭയും അംഗീകരിച്ചു തുടര്‍ന്നു വായിക്കുക
14112018brexitnew
കരാറില്ലാത്ത ബ്രെക്സിറ്റായാലും ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പില്‍ വിസ ആവശ്യം വരില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us