Today: 26 Jun 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: ചര്‍ച്ചകള്‍ നേരത്തെ ആരംഭിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍
Photo #1 - U.K. - Otta Nottathil - 1420173
ബ്രസല്‍സ്: ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിലും നേരത്തെ ആരംഭിക്കാന്‍ സാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍.

ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ക്ക് ബ്രിട്ടന്‍ തുടക്കം കുറിച്ചെങ്കിലും ഇതെത്തുടര്‍ന്നുള്ള പല കാര്യങ്ങളും പൂര്‍ത്തിയാകാനും ധാരണയിലെത്താനും ബാക്കിയാണ്. അതിനു ശേഷം മാത്രമേ വ്യാപാര കരാര്‍ ചര്‍ച്ചയെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂ എന്നും യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക് വ്യക്തമാക്കി.

ജര്‍മനിയുമായും ഫ്രാന്‍സുമായും ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ നടത്താനുള്ള ബ്രിട്ടന്റെ ശ്രമവും ഇരു രാജ്യങ്ങളും നിരാകരിച്ചിരുന്നു. ചര്‍ച്ചകള്‍ യൂറോപ്യന്‍ യൂണിയനുമായി മതിയെന്നും, ബ്രെക്സിറ്റ് പൂര്‍ത്തിയായ ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നുമുള്ള നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ 50 ബ്രിട്ടന്‍ ട്രിഗര്‍ ചെയ്തതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷമെടുത്ത് വേണം ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍.

വ്യാപര ചര്‍ച്ച തുടങ്ങും മുന്‍പു തന്നെ ബ്രെക്സിറ്റിനോടനുബന്ധിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു നല്‍കാനുള്ള അമ്പത് ബില്യന്‍ പൗണ്ടിന്റെ കാര്യത്തില്‍ തീരുമാനമാക്കണമെന്നും ടസ്ക് ആവശ്യപ്പെടുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, അയര്‍ലന്‍ഡ് അതിര്‍ത്തി എന്നീ കാര്യങ്ങളിലും അന്തിമ ധാരണയിലെത്തണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
- dated 31 Mar 2017


Comments:
Keywords: U.K. - Otta Nottathil - 1420173 U.K. - Otta Nottathil - 1420173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26620177
രാജകുടുംബത്തില്‍നിന്നു പുറത്തുകടക്കാന്‍ ഹാരി ആഗ്രഹിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26620176
സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകും: ഡേവിഡ് ഡേവിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
fr_martin_edinburgh
ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റേത് അപകട മരണമോ ? പോസ്ററ്മോര്‍ട്ടം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
24620179
ബ്രെക്സിറ്റ് ചര്‍ച്ച വഷളാകുന്നു Recent or Hot News
~ യുകെയുടെ നിര്‍ദേശം തൃപ്തികരമല്ല: യൂറോപ്യന്‍ നേതാക്കള്‍
~ നിര്‍ദേശം ഏറ്റവും നല്ലത്: തെരേസ മേയ് തുടര്‍ന്നു വായിക്കുക
24620177
പതിമൂന്നുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
tchr_jilla_family_meet
തൃശൂര്‍ ജില്ലാ കുടുംബസംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
തുടര്‍ന്നു വായിക്കുക
fr_martin_xavier_cmi_pulikunnu
പുളിങ്കുന്നുകാരന്‍ സിഎംഐ യുവവൈദികനെ സ്കോട്ട്ലന്‍ഡില്‍ കാണാതായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us