Today: 27 May 2017 GMT   Tell Your Friend
Advertisements
ബിരിയാണിയുടെ മണം: യുകെയില്‍ ഇന്ത്യന്‍ റസ്റററന്റിനു പിഴ
Photo #1 - U.K. - Otta Nottathil - 1520173

ലണ്ടന്‍: ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം മൂലം ഹോട്ടലുടമകളായ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് യു.കെ കോടതി പിഴയിട്ടു. അയല്‍ വാസികളുടെ പരാതിയെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്. ലണ്ടനിലെ ഖുശി ഇന്ത്യന്‍ ബുഫേ റസ്റ്റോറന്‍റ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബി ഭക്ഷണങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്.

ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റില്‍ നിന്ന് ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ് പരാതി. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ ഇടക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും ചില അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. റസ്റ്റോറന്‍റിന് ഉചിതമായ ഫില്‍ട്ടറേഷന്‍ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഉടമസ്ഥര്‍ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട് വീതമാണ് പിഴയടക്കേണ്ടത്.

എന്നാല്‍ മുമ്പ് പൊതു മദ്യശാലയായിരുന്ന കെട്ടിടത്തിലാണ്റസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പുതിയ അനുമതി വേണ്ടിയിരുന്നില്ല. അതുകൊണ്ടാണ്ഫില്‍ട്ടറുകള്‍ വേണ്ടതിനെ കുറിച്ച് ഇവര്‍ അറിയാതിരുന്നതെന്ന് ഹോട്ടലുടമകള്‍ക്ക്വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഏഷ്യന്‍ റെസ്റ്റോറന്‍റുകള്‍ക്ക് അടുക്കള തയാറാക്കി നല്‍കുന്ന കമ്പനിയാണ് ഈ കടക്കും അടുക്കള ശരിയാക്കിയത്. അതിനാല്‍ ശരിയായ രീതിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് കരുതിയതായും ഉടമകള്‍ക്ക് വേണ്ടി വക്കീല്‍ കോടതിയെ അറിയിച്ചു. അതേസമയം കറികളുടെ മണം തങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്നില്ലെന്ന് പ്രദേശത്തെ മറ്റു ചില ബിസിനസുകാര്‍ ജഡ്ജിയെ അറിയിച്ചിരുന്നു.

എന്നാല്‍ നല്ല അയല്‍ക്കാരാകാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും വളരെക്കുറച്ചുപേര്‍ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും ഉടമകളിലൊരാളായ ഷബാന പറഞ്ഞു. ഭൂരിപക്ഷം പേര്‍ക്കും കറികളുടെ മണംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. റെസ്റ്റോറന്‍റില്‍ കയറുന്നതുവരെ അവര്‍ ഇത്തരം ഗന്ധങ്ങള്‍ അറിയുന്നുപോലുമില്ലെന്നും ഷബാന പറഞ്ഞു.
- dated 30 Apr 2017


Comments:
Keywords: U.K. - Otta Nottathil - 1520173 U.K. - Otta Nottathil - 1520173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കംപ്യൂട്ടര്‍ തകരാര്‍ ; ബ്രിട്ടീഷ് എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ താറുമാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
27520179
ഭീകരതയെ നേരിടാന്‍ ബ്രിട്ടനു ഫ്രാന്‍സിന്റെ സഹായ വാഗ്ദാനം Recent or Hot News
തുടര്‍ന്നു വായിക്കുക
27520176
ജനക്കൂട്ടത്തെ ഒഴിവാക്കി പിന്‍വാതിലിലൂടെ ഒബാമ Recent or Hot News
തുടര്‍ന്നു വായിക്കുക
27520174
തീവ്രവാദത്തിനു പ്രചാരണായുധം നല്‍കുന്ന സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കണം: തെരേസ മേ Recent or Hot News
ജി7 നേതാക്കള്‍ക്ക് യോജിപ്പ് തുടര്‍ന്നു വായിക്കുക
26520175
യുകെയില്‍ നിതാന്ത ജാഗ്രത; വ്യാപക റെയ്ഡ് Recent or Hot News
ആബിദിയുടെ വിഡിയോ കണ്ടെത്തി തുടര്‍ന്നു വായിക്കുക
26520174
മാഞ്ചസ്റ്റര്‍ അക്രമി ജര്‍മനിയില്‍ ഇറങ്ങിയിരുന്നു
ആബിദിയുടേത് ജിഹാദി കുടുംബം; അന്വേഷണം ലിബിയയിലും തുടര്‍ന്നു വായിക്കുക
26520173
മാഞ്ചസ്റററിനു സാന്ത്വനമായി രാജ്ഞി ആശുപത്രിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us