Today: 22 Aug 2017 GMT   Tell Your Friend
Advertisements
മിനനിറ്റില്‍ വലിച്ചെറിയപ്പെടുന്നത് പത്തു ലക്ഷം പ്ളാസ്ററിക് കുപ്പികള്‍
Photo #1 - U.K. - Otta Nottathil - 1720179
ലണ്ടന്‍: ലോകത്താകമാനം ഒരോ മിനിറ്റിലും ശരാശരി 10 ലക്ഷം പ്ളാസ്റ്റിക് കുപ്പികള്‍ ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നു. 2012 ഓടെ ഇതിന്‍െറ നിരക്കില്‍ 20 ശതമാനം വര്‍ധനവുണ്ടാകും. വലിയ വെല്ലുവിളിയാണ് പ്രപഞ്ചത്തെ കാത്തിരിക്കുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കി. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന തരത്തിലുള്ള ആഗോളസംസ്കാരം വളര്‍ന്നുവന്നതാണ് ഈ ഭീഷണിയുടെ മൂലകാരണം. 2016ല്‍ ലോകത്താകമാനം 48,000 കോടി പ്ളാസ്റ്റിക് കുപ്പികളാണ് വിറ്റഴിഞ്ഞത്. ഇവയിലേറെയും കുടിവെള്ളക്കുപ്പികളായിരുന്നു. 10വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണിത്. 2021 ആകുന്നതോടെ 58,330 കോടിയായി വര്‍ധിക്കും.

ലോകത്ത് ഓരോ സെക്കന്‍ഡിലും 20,000പ്ളാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം കുപ്പികളുടെ പുനരുപയോഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും 2016ല്‍ ഏഴുശതമാനം കുപ്പികള്‍ മാത്രമാണ് ഇപ്രകാരം ഉപയോഗയോഗ്യമുള്ളതാക്കിയത്. ഉപയോഗിക്കുന്ന കുപ്പികളില്‍ കൂടുതലും ചപ്പുചവറുകള്‍ക്കിടയിലേക്കോ ജലാശയത്തിലോ വലിച്ചെറിയുന്ന ശീലമാണ് ആളുകള്‍ പിന്തുടരുന്നത്. ലോകത്തെ സമുദ്രങ്ങളിലേക്ക് പ്രതിവര്‍ഷം 50 ലക്ഷത്തിനും 130 ലക്ഷത്തിനുമിടയില്‍ പ്ളാസ്റ്റിക് മാലിന്യമെത്തുന്നുണ്ടെന്നാണ് എലന്‍ മക് ആര്‍ഥര്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്ക്്.

അതില്‍ ഭൂരിഭാഗവും കടല്‍പക്ഷികളും മത്സ്യങ്ങളും മറ്റു ജീവിവര്‍ഗങ്ങളും ഭക്ഷണമാക്കുന്നു. 2050 ഓടെ സമുദ്രങ്ങളില്‍ മത്സ്യസമ്പത്തിനെക്കാള്‍ കൂടുതല്‍ പ്ളാസ്റ്റിക് മാലിന്യം അടിയുമെന്നും ഫൗണ്ടേഷന്‍ മുന്നറിയിപ്പുനല്‍കുന്നു. മനുഷ്യന്‍െറ ഭക്ഷ്യശൃംഖലയിലേക്കു വരെ പ്ളാസ്റ്റിക് കടന്നുകയറ്റം നടത്തിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 11,000ത്തോളം പ്ളാസ്റ്റിക് കഷണങ്ങള്‍ അകത്താക്കുന്ന കടല്‍മത്സ്യങ്ങള്‍ മനുഷ്യന്‍ ഭക്ഷിക്കുന്നുണ്ട്. ബ്രിട്ടനിലെ ചില മത്സ്യങ്ങള്‍ക്കുള്ളില്‍ പ്ളാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്നതിനുപകരം പ്ളാസ്റ്റിക് കുപ്പികളുടെ പുനരുപയോഗം മൂലമേ ഇതിനൊരു പരിധി വരെ പരിഹാരം കാണാന്‍ കഴിയൂ.

ബ്രിട്ടനില്‍ 3.8കോടി പ്ളാസ്റ്റിക് കുപ്പികള്‍ പ്രതിദിനം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ പകുതി മാത്രമേ പുനരുപയോഗം നടത്തുന്നുള്ളൂ. ബാക്കിയുള്ളത് കടലിലേക്കോ മറ്റോ വലിച്ചെറിയുന്നു. ചൈനയിലെ കണക്കും വ്യത്യസ്തമല്ല. 2015ല്‍ ചൈനീസ് ജനത 6440കോടി പ്ളാസ്റ്റിക് കുപ്പികളാണ് ഉപയോഗിച്ചത്. 2016ല്‍ അതില്‍ 540കോടിയുടെ വര്‍ധനവുണ്ടായി.
- dated 01 Jul 2017


Comments:
Keywords: U.K. - Otta Nottathil - 1720179 U.K. - Otta Nottathil - 1720179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
228201710
സ്ററിര്‍ലിങ് മോസ് ഓടിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
tom_adithya_pm_t_may_bristol_meeting
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
17820179
ബ്രെക്സിറ്റോടെ വടക്കന്‍ അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കും: ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
168201712
ബ്രെക്സിറ്റ്: ബ്രിട്ടന്‍ പുതിയ കസ്ററംസ് സമ്പ്രദായം നിര്‍ദേശിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
168201710
ബിഗ് ബെന്‍ നിശബ്ദമാക്കുന്നതിനെതില്‍ പ്രതിഷേധം ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
15820174
2021 വരെ ലണ്ടനിലെ ബിഗ് ബെന്‍ നിശബ്ദമാകും
തുടര്‍ന്നു വായിക്കുക
14820176
ബ്രെക്സിറ്റ് ധാരണ സത്യസന്ധമായിരിക്കും: ഹാമണ്‍ഡ്, ഫോക്സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us