Today: 15 Dec 2018 GMT   Tell Your Friend
Advertisements
ബ്രിട്ടന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരേ ഇന്ത്യന്‍ സമൂഹം
Photo #1 - U.K. - Otta Nottathil - 18520187
ലണ്ടന്‍: വിദേശ പ്രഫഷനലുകള്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ ഇന്ത്യന്‍ സമൂഹത്തിന്‍െറ കൂട്ട ഹര്‍ജി. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുപയോഗിച്ചാണ് നാടുകടത്തല്‍ അടക്കം നടപ്പാക്കുന്നതെന്നും ആരോപണം.

30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഒപ്പിട്ട ഹര്‍ജിയാണ് തയാറായത്. രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ബ്രിട്ടനില്‍ അഞ്ചു വര്‍ഷം നിയമപരമായി താമസിച്ച ഇന്ത്യക്കാരും പാകിസ്താന്‍കാരും ബംഗ്ളാദേശുകാരും പെര്‍മനന്‍റ് റസിഡന്‍സി അല്ലെങ്കില്‍ ഇന്‍ഡെഫിനിറ്റ് ലീവ് റ്റു റിമെയ്ന്‍ എന്നിവയ്ക്ക് അപേക്ഷിക്കണം.

ടയര്‍ വണ്‍ ജനറല്‍ വിസക്ക് അപേക്ഷിക്കാനുള്ള അവസരം 2011 ല്‍ റദ്ദാക്കപ്പെട്ടിരുന്നുവെങ്കിലും മേല്‍പറഞ്ഞ രീതികള്‍ വഴി ബ്രിട്ടനില്‍ തുടരാന്‍ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍, ബ്രിട്ടീഷ് കുടിയേറ്റ നിയമത്തിലെ 322(5) വകുപ്പ് ഉപയോഗിച്ച് ഇതിന് തടയിടുകയും നാടുകടത്തുകയും ചെയ്യുകയാണെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി. ഭീകരവാദികള്‍ക്കും കുറ്റവാളികള്‍ക്കും രാജ്യത്ത് തുടരാന്‍ അവസരം നല്‍കാതിരിക്കാനായുള്ള വകുപ്പാണിതെന്നും ഇത് ഈ വിഭാഗത്തില്‍പ്പെടാത്ത പ്രഫഷനലുകളുടെ മേല്‍ നടപ്പാക്കുന്നത് തികഞ്ഞ അന്യായമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം നിയമവിദഗ്ധരും ശരിവെക്കുന്നു.

അതേസമയം, ഇക്കാര്യത്തില്‍ ചില പിശകുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവയില്‍ പുനരാലോചന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റ മന്ത്രി കരോലിന്‍ നോക്സ് അറിയിച്ചു. 38 ഡിഗ്രീസ് കാമ്പയിന്‍ വെബ്സൈറ്റിന്‍െറ ആഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ ഹരജിയില്‍ ഒപ്പുശേഖരണം നടത്തുന്നത്. വിവാദ വകുപ്പിന്‍െറ ഇരയായി ജോലി നഷ്ടമായ ഫാര്‍മസ്യൂട്ടിക്കല്‍ വിദഗ്ധ നിഷ മൊഹിതെയാണ് ഇതിന് മുന്‍കൈയെടുത്തത്.
- dated 18 May 2018


Comments:
Keywords: U.K. - Otta Nottathil - 18520187 U.K. - Otta Nottathil - 18520187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1512201810brexittalks
തെരേസയുടെ അഭ്യര്‍ഥനയ്ക്ക് യൂറോപ്പ് ചെവി കൊടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1412201805theresabrexit
ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കായി തെരേസ ബ്രസല്‍സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1412201804brexit
തെരേസ മേയ്ക്കു മുന്നില്‍ കടമ്പകളേറെ Recent or Hot News
തുടര്‍ന്നു വായിക്കുക
1412201801theresa
അടുത്ത തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തെരേസയുണ്ടാകില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1312201803may
തെരേസ മേയ്ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു Recent or Hot News
പ്രമേയം കൊണ്ടുവന്നത് പാര്‍ട്ടിക്കുള്ളില്‍ തുടര്‍ന്നു വായിക്കുക
111220189brexit
ബ്രിട്ടനനുമായി ഇനനിയാരും ചര്‍ച്ച ചെയ്യാനനില്ല: ടസ്ക്
പൗണ്ടിമൂല്യം ഇടിയുന്നു തുടര്‍ന്നു വായിക്കുക
111220185brexit
ബ്രെക്സിറ്റ് കരാര്‍: വോട്ടെടുപ്പ് പ്രധാനമന്ത്രി റദ്ദാക്കി
ചര്‍ച്ചകള്‍ക്കായി വീണ്ടും ബ്രസല്‍സിലേക്ക് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us