Today: 16 Nov 2019 GMT   Tell Your Friend
Advertisements
എന്റെ കരാറിനെക്കാള്‍ മികച്ചത് ഒന്നുമില്ല: ബോറിസ് ജോണ്‍സണ്‍
Photo #1 - U.K. - Otta Nottathil - 191020194brexit
ലണ്ടന്‍: താന്‍ യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയതിനെക്കാള്‍ മികച്ചൊരു ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ സാധ്യമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റില്‍ എംപിമാര്‍ കരാറിന് അംഗീകാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉന്നത തല ചര്‍ച്ചയില്‍ കരാര്‍ അംഗീകരിച്ചെങ്കിലും, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും ബ്രിട്ടീഷ് പാര്‍ലമെന്റും അംഗീകരിക്കാതെ ഇതിനു പ്രാബല്യം ലഭിക്കില്ല. കരാര്‍ പാര്‍ലമെന്റുകളില്‍ നിരാകരിക്കപ്പെട്ടാല്‍ ഒക്ടോബര്‍ 31ന് കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാകുകയും ചെയ്യും.

ശനിയാഴ്ചയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ബില്‍ വോട്ടിനിടുന്നത്. ഡിയുപി പിന്തുണച്ചില്ലെങ്കില്‍ ബില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. മുന്‍ പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച് മൂന്നു വട്ടം പാര്‍ലമെന്റ് തള്ളിയ കരാറിന്റെ 95 ശതമാനവും അതേപടി ആവര്‍ത്തിക്കുന്നതാണ് ബോറിസിന്റെ ബില്‍. ഐറിഷ് ബാക്ക്സ്റ്റോപ്പാണ് മാറ്റം വരുത്തിയ പ്രധാന വ്യവസ്ഥ. ഇതിനു പകരം വടക്കന്‍ അയര്‍ലന്‍ഡിനെ യൂറോപ്യന്‍ കസ്ററംസ് യൂണിയനില്‍ തുടരാന്‍ അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ മുന്‍ സഖ്യകക്ഷിയായ ഡിയുപിയും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പിന്‍മാറ്റ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭരണപക്ഷത്തെ തന്നെ ചില എംപിമാരെ ബില്ലിനെ എതിര്‍ക്കാന്‍ സാധ്യത നിനില്‍ക്കുന്നു.
- dated 19 Oct 2019


Comments:
Keywords: U.K. - Otta Nottathil - 191020194brexit U.K. - Otta Nottathil - 191020194brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151120195brexit
ബ്രെക്സിറ്റോടെ യുകെ രണ്ടാംകിട രാജ്യമാകും: ടസ്കിന്റെ പ്രസ്താവന വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120196boris
എന്‍എച്ച്എസ് വിസ വേഗത്തിലാക്കും: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131120197hillary
ബ്രിട്ടനിലെ റഷ്യന്‍ ഇടപെടല്‍: റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹിലരി Recent or Hot News
തുടര്‍ന്നു വായിക്കുക
131120196cyber
സൈബര്‍ ആക്രമണ ആരോപണവുമായി ലേബര്‍ പാര്‍ട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
131120195kids
രണ്ടു മക്കളെ കൊല്ലുകയും നാലു പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അര്‍ധ സഹോദരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
121120199vaz
ലൈംഗികാപവാദം: കീത്ത് വാസ് രാഷ്ട്രീയം അവസാനിപ്പിച്ചു
തുടര്‍ന്നു വായിക്കുക
121120192nhs
വിദേശ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിയന്ത്രിച്ച് യുകെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us