Today: 27 Jun 2017 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ്
Photo #1 - U.K. - Otta Nottathil - 19420172
ലണ്ടന്‍: യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ എട്ടാണ് നിശ്ചയിച്ചിരിക്കുന്ന തീയതി.

ബ്രെക്സിറ്റിനു ശേഷം രാജ്യത്തിന് ദൃഢനിശ്ചയവും സുസ്ഥിരതയും ശക്തമായ നേതൃത്വവും ആവശ്യമാണെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അതാണു കാരണമെന്നും തെരേസ വിശദീകരിക്കുന്നു.

ബ്രെക്സിറ്റിനു ശേഷം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നു. എന്നാല്‍, മന്ത്രിസഭയുടെ കാര്യം അങ്ങനെയല്ല എന്നൊരു സൂചനയും അവര്‍ നല്‍കി.

തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നു എന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. ഭൂരിപക്ഷത്തിന് നീതി ഉറപ്പാക്കുന്ന സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കോര്‍ബിന്‍.

തെരഞ്ഞെടുപ്പിനു മുന്‍പ് പതിവുള്ള ടെലിവിഷന്‍ ഡിബേറ്റുകളില്‍ തെരേസ പങ്കെടുക്കില്ലെന്നും അവരുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, തെരേസ പങ്കെടുക്കണമെന്നാണ് കോര്‍ബിന്‍ പറയുന്നത്. ടിവി ചാനലുകള്‍ പ്രധാനമന്ത്രിക്കുള്ള കസേര ഒഴിച്ചിട്ട് ചര്‍ച്ച നടത്തണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍.

എന്നാല്‍, പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാത്രമേ ഇടക്കാല തെരഞ്ഞെടുപ്പ് നിര്‍ദേശം നടപ്പാകൂ. ഇതിനായി ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ വോട്ടെടുപ്പ് നടക്കും. 2020ലാണ് യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതു പിന്നോട്ടാക്കാന്‍ മൂന്നില്‍ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമാണ്.
- dated 18 Apr 2017


Comments:
Keywords: U.K. - Otta Nottathil - 19420172 U.K. - Otta Nottathil - 19420172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
276201710
യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കുള്ള വാഗ്ദാനം തെരേസ മേയ് പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27620179
ടോറികളും ഡിയുപിയും ധാരണയില്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26620177
രാജകുടുംബത്തില്‍നിന്നു പുറത്തുകടക്കാന്‍ ഹാരി ആഗ്രഹിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26620176
സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകും: ഡേവിഡ് ഡേവിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
fr_martin_edinburgh
ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റേത് അപകട മരണമോ ? പോസ്ററ്മോര്‍ട്ടം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
24620179
ബ്രെക്സിറ്റ് ചര്‍ച്ച വഷളാകുന്നു
~ യുകെയുടെ നിര്‍ദേശം തൃപ്തികരമല്ല: യൂറോപ്യന്‍ നേതാക്കള്‍
~ നിര്‍ദേശം ഏറ്റവും നല്ലത്: തെരേസ മേയ് തുടര്‍ന്നു വായിക്കുക
24620177
പതിമൂന്നുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us