Today: 25 Sep 2017 GMT   Tell Your Friend
Advertisements
ടോറി പ്രകടനപത്രിക കുടിയേറ്റവിരുദ്ധം
Photo #1 - U.K. - Otta Nottathil - 195201710
ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടനപത്രിക കുടിയേറ്റവിരുദ്ധമെന്ന് ആരോപണമുയരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.

യൂറോപ്യന്‍ യൂനിയനു പുറത്തുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ ജോലിചെയ്യുന്നതിന് നിയമങ്ങള്‍ കര്‍ക്കശമാക്കുമെന്നാണ് ഇതില്‍ പറയുന്നത്. കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് 2000 പൗണ്ട് വീതം പിഴ നല്‍കണമെന്നും കുടിയേറിയെത്തുന്നവര്‍ ദേശീയ ആരോഗ്യ സര്‍വിസ് സ്ഥാപനങ്ങളില്‍ ചികിത്സ തേടുമ്പോള്‍ ഫീസ് നല്‍കണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.

നിലവില്‍ കുടിയേറ്റക്കാരെ നിയമിക്കുന്നതിന് സ്ഥാപനങ്ങള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്കില്‍സ് ചാര്‍ജ് 1000 പൗണ്ടാണ്. ഇതാണ് ഇരട്ടിയാക്കിയത്. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്ന പേരിലാകും കുടിയേറ്റക്കാരില്‍നിന്നു ചികിത്സക്കു പണം ഈടാക്കുക. നിലവിലുള്ളതില്‍നിന്നും കുടിയേറ്റം വെട്ടിച്ചുരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. നടപടികള്‍ കര്‍ക്കശമാക്കുന്നതോടെ കുടിയേറ്റവിരുദ്ധ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ വോട്ടുകള്‍ ഉറപ്പിക്കാനാണ് ടോറികള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍നിന്നാണ് കൂടുതല്‍ പേര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നത്. യു.കെ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍പ്രകാരം നിലവില്‍ 2016ല്‍ തൊഴില്‍ വിസയില്‍ 53,575 ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയിട്ടുണ്ട്. യു.എസ് തൊഴിലാളികളാണ് രണ്ടാം സ്ഥാനത്ത് (9348 ). വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്. കുടിയേറ്റത്തിനൊപ്പം സ്കൂള്‍കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നിലനിര്‍ത്തി ഫീസ് നിര്‍ത്തലാക്കുന്നതുള്‍പ്പെടെ സാമൂഹികസുരക്ഷ പദ്ധതികളിലും മാറ്റംവരുത്തുമെന്നും പ്രകടനപത്രികയിലുണ്ട്.
- dated 19 May 2017


Comments:
Keywords: U.K. - Otta Nottathil - 195201710 U.K. - Otta Nottathil - 195201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920177
യുകെ പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25920179
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ കോണ്‍ഫറന്‍സില്‍ ആവശ്യം Recent or Hot News
അനുകൂല നിലപാടുമായി ജെറമി കോര്‍ബിന്‍ തുടര്‍ന്നു വായിക്കുക
25920178
പുലരിയില്‍ നഗ്നരായി കടലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ് Recent or Hot News
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍
തുടര്‍ന്നു വായിക്കുക
22920176
ടയര്‍ 2 വിസയോട് ഇന്ത്യക്കാര്‍ക്ക് താത്പര്യം കുറയുന്നു
ടയര്‍ 1 ഇന്‍വെസ്ററര്‍ വിസ നല്‍കിയത് 72 ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us