Today: 20 Aug 2019 GMT   Tell Your Friend
Advertisements
വടക്കന്‍ അയര്‍ലന്‍ഡില്‍ മാധ്യമ പ്രവര്‍ത്തക വെടിയേറ്റു മരിച്ചു
Photo #1 - U.K. - Otta Nottathil - 20420197lyra
ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. ലിറ മക്കീ എന്ന ഇരുപത്തൊമ്പതുകാരിയാണ് ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയില്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്. സംഭവം ഭീകരാക്രമണമാണെന്നാണ് പോലീസ് നിഗമനം.

2016~ലെ ലോകത്തെ മികച്ച 30 മാധ്യമപ്രവര്‍ത്തകരുടെ ഫോബ്സ് മാഗസിന്‍റെ പട്ടികയില്‍ ലിറ ഇടം നേടിയിരുന്നു. അറ്റ്ലാന്റിക് മാഗസിന്‍, ബസ്ഫീഡ് ന്യൂസ് എന്നീ മാധ്യമങ്ങളിലാണ് ലിറ പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ലണ്ടന്‍ഡെറിയില്‍ വാഹനങ്ങള്‍ അക്രമികള്‍ കത്തിക്കുന്നതിന്റെയും പോലീസ് വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുന്നതിന്റെ ചിത്രം ലിറ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഡെറി ഇന്ന് രാത്രി, തികച്ചും ഭ്രാന്തം എന്നായിരുന്നു ചിത്രത്തിന് അവര്‍ നല്‍കിയ തലക്കെട്ട്.

മുഖംമറച്ചെത്തിയ അക്രമി ലിറയ്ക്കുനേരെ നിറയൊഴിക്കുകയായിരുന്നെന്നും ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ക്രെഗ്ഗാന്‍ അസിസ്ററന്റ് ചീഫ് കോണ്‍സ്ററബിള്‍ മാര്‍ക്ക് ഹാമില്‍ട്ടണ്‍ പറഞ്ഞു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നയാളാണ് അക്രമിയെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

1961~ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരേ ഉത്തര അയര്‍ലന്‍ഡിലുണ്ടായ വിപ്ളവത്തിന്റെ വാര്‍ഷികാഘോഷങ്ങളിലെ ബ്രിട്ടീഷ് അധികൃതരുടെ സാന്നിധ്യം കാരണം ഇവിടെ കലാപ സമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്നവരാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി. പുരാതനകാലങ്ങളിലേക്ക് തങ്ങളെ തള്ളിയിടാന്‍ അക്രമവും വെറുപ്പും ഭയവും പടര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഉത്തര അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരാഡ്കര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് പ്രതികരിച്ചു.
- dated 20 Apr 2019


Comments:
Keywords: U.K. - Otta Nottathil - 20420197lyra U.K. - Otta Nottathil - 20420197lyra,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20820195measles
ബ്രിട്ടനില്‍ അഞ്ചാംപനി തടയാന്‍ അടിയന്തര നടപടിക്കു നിര്‍ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
20820194brexit
കരാറില്ലെങ്കില്‍ ബ്രെക്സിറ്റോടെ അതിര്‍ത്തികള്‍ അടയും Recent or Hot News
തുടര്‍ന്നു വായിക്കുക
198201910ship
ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാര്‍ക്ക് അമേരിക്ക വിസ നിഷേധിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17820196eu
യൂറോപ്യന്‍ നഴ്സുമാര്‍ക്ക് പകരം എന്‍എച്ച്എസില്‍ ജോലി കിട്ടിയത് നാലായിരം ഏഷ്യക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16820197water
ബ്രെക്സിറ്റിനെനതിരേ പ്രതിപക്ഷവുമായി സഖ്യത്തിന് മൂന്ന് ഭരണകക്ഷി എംപിമാര്‍ Recent or Hot News
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടര്‍ന്നു വായിക്കുക
16820194bakery
ഗേ കേയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച ബേക്കറിക്കാര്‍ കോടതി കയറുന്നു
തുടര്‍ന്നു വായിക്കുക
greta_sweedishe_klima_activist
ന്യൂയോര്‍ക്ക് കാലാവസ്ഥ ഉച്ചകോടി ; പായ്വഞ്ചിയില്‍ ഗ്രീറ്റ തൂണ്‍ബര്‍ഗ് സാഹസിക യാത്രയാരംഭിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us