Today: 04 Apr 2020 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധം
Photo #1 - U.K. - Otta Nottathil - 2320208uk

ലണ്ടന്‍: ഇന്ത്യയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന് മുമ്പില്‍ പ്രക്ഷോഭം. ഡല്‍ഹിയിലെ കലാപത്തിന്‍െറ പശ്ചാത്തലത്തില്‍ പാരിസിലും ബര്‍ലിനിലും അടക്കം യൂറോപ്പിലെ 17 നഗരങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമാണ് വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും പങ്കെടുത്ത ലണ്ടനിലെ പ്രക്ഷോഭം.

"ദ ഇന്‍ഡ്യ സൊസൈറ്റി അറ്റ് ദ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് (ടഛഅട)', "സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍റ്സ് ഏഗെയ്ന്‍സ്റ്റ് ഫാസിസം ആന്‍ഡ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്' തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ലണ്ടനിലെ പ്രക്ഷോഭം. ഡല്‍ഹി കലാപത്തിലെ ഇരകളോടൊപ്പം എന്ന സന്ദേശവുമായായാണ് വിദ്യാര്‍ഥികളടക്കം ഇവിടെ ഒരുമിച്ച് കൂടിയത്.

ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക, കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രക്ഷോഭകര്‍ ഉന്നയിച്ചു. ഡല്‍ഹിയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രതിഷേധം അറിയിക്കണമെന്നും ലോകം ഈ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു.

കലാപത്തിന്‍െറ ഇരകളോടൊപ്പം നില്‍ക്കുകയും അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രയത്നിക്കുകയും ചെയ്ത ഇതര മത സമൂഹങ്ങളെ പ്രകീര്‍ത്തിക്കാനും പ്രക്ഷോഭകര്‍ മറന്നില്ല.
- dated 02 Mar 2020


Comments:
Keywords: U.K. - Otta Nottathil - 2320208uk U.K. - Otta Nottathil - 2320208uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
44202011hospital
ബ്രിട്ടന്‍ 4000 കിടക്കകളുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍ തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4420202queen
എലിസബത്ത് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്യും Recent or Hot News
കോവിഡ് മരണസംഖ്യ 3600 പിന്നിട്ടു, ഈസ്റററോടെ ദൈനംദിന മരണസംഖ്യ ആയിരമാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി
തുടര്‍ന്നു വായിക്കുക
31320208test
അമ്പതോളം തരം ക്യാന്‍സറുകള്‍ രക്ത പരിശോധനയിലൂടെ തിരിച്ചറിയാം Recent or Hot News
തുടര്‍ന്നു വായിക്കുക
303202010boris
ബ്രിട്ടീഷ് ജനതയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
30320207malala
ഹെയര്‍സ്റൈ്റല്‍ പരീക്ഷണ ട്രെന്‍ഡില്‍ മലാലയും Recent or Hot News
തുടര്‍ന്നു വായിക്കുക
30320204hilda
സ്പാനിഷ് ഫ്ളൂ അതിജീവിച്ച 108 കാരി കൊറോണയ്ക്കു കീഴടങ്ങി
~ യുഎസില്‍ ഒരു വയസുള്ള കുട്ടി മരിച്ചു തുടര്‍ന്നു വായിക്കുക
30320202harry
ഹാരിക്കും മെഗാനും സുരക്ഷ നല്‍കാനാവില്ലെന്ന് ട്രംപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us