Today: 16 Dec 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ്
Photo #1 - U.K. - Otta Nottathil - 23920176
ലണ്ടന്‍: ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി രണ്ടു വര്‍ഷം കൂടി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര സഹകരണം ഇപ്പോഴത്തെ രീതിയില്‍ തുടരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.

ട്രാന്‍സിഷന്‍ സമയം എന്ന് തെരേസ വിശേഷിപ്പിക്കുന്ന ഈ കാലയളവില്‍ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ ജോലി ചെയ്യാനും ജീവിക്കാനും അവകാശമുണ്ടാകും. എന്നാല്‍, അവര്‍ അധികൃതരുടെ പക്കല്‍ രജിസ്ററര്‍ ചെയ്തിരിക്കണമെന്നും അവര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുന്നു.

ഈ രണ്ടു വര്‍ഷം യുകെ യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലേക്ക് ആവശ്യമായ വിഹിതം നല്‍കാനും തയാറാണ്. അതുകരാണം മറ്റ് അംഗരാജ്യങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നില്ല. വഴി മുട്ടി നില്‍ക്കുന്ന ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് ഈ നിര്‍ദേശങ്ങളിലൂടെ പുരോഗതി കിട്ടുമെന്നും തെരേസ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ വഴി ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലത്തെ അട്ടിമറിക്കുകയാണ് തെരേസ ചെയ്യുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഫലത്തില്‍ 2021 വരെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ തുടരുന്ന വിധത്തിലാണ് മെര്‍ക്കലിന്റെ നിര്‍ദേശങ്ങള്‍. ഇതു ജനങ്ങളുടെ വിധിയെഴുത്തിനെതാരാണെന്നും വിമര്‍ശകര്‍.
- dated 23 Sep 2017


Comments:
Keywords: U.K. - Otta Nottathil - 23920176 U.K. - Otta Nottathil - 23920176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us