Today: 03 Jul 2020 GMT   Tell Your Friend
Advertisements
തെരേസയ്ക്കു പകരം ആര്?
Photo #1 - U.K. - Otta Nottathil - 27520196pm

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജിവച്ചതോടെ അവരുടെ പിന്‍ഗാമി ആരാകും എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അടക്കം 8 നേതാക്കള്‍ക്കാണ് പ്രധാനമന്ത്രിപദത്തിലേക്ക് ഇപ്പോള്‍ സാധ്യത കല്‍പ്പിക്കുന്നത്. യുസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ബ്രിട്ടന് സന്ദര്‍ശനത്തിനു ശേഷം ജൂണ്‍ 7ന് അധികാരമൊഴിയുമെന്നാണ് മേയ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 10 മുതല്‍ പ്രധാനമന്ത്രി പദത്തിലേക്ക് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ മത്സരം ആരംഭിക്കും.

ബോറിസ് ജോണ്‍സണ്‍

ഡേവിഡ് കാമറൂണ്‍ അധികാരമൊഴിഞ്ഞ കാലം മുതല്‍ പ്രധാനമന്ത്രിപദം മോഹിക്കുന്നവരുടെ കൂട്ടത്തില്‍ തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സണ്‍ ഉണ്ട്. പക്ഷേ കാമറൂണിന് പിന്നാലെ തെരേസ മേയ് അധികാരത്തിലേറി. ടൈംസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ 39 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചിരിക്കുന്നത്. എന്നാല്‍, അദ്ദേഹം പ്രധാനമന്ത്രിയാകാതിരിക്കാന്‍ എന്തിനും തയാറായി വലിയൊരു വിഭാഗം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ചരടുവലിയും നടത്തുന്നുണ്ട്.

ജെറമി ഹണ്ട്

നിലവില്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറിയാണ് ജെറമി ഹണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം ലഭിക്കുന്നതിനായി ഏറ്റവും കൂടുതല്‍ രംഗത്തുള്ളത് ഹണ്ട് ആണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കു പുറമേ അന്താരാഷ്ട്ര ഡെവലപ്മെന്‍റ് സെക്രട്ടറി റോറി സ്ററുവാര്‍ട്ട്, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്, മുന്‍ തൊഴില്‍ സെക്രട്ടറി എസ്തര്‍ മക്വെയ് എന്നിവരും മത്സരരംഗത്തുണ്ട്.

മൈക്കല്‍ ഗോവ്

നിലവിലെ പരിസ്ഥിതി സെക്രട്ടറി മൈക്കല്‍ ഗോവും മ ത്സരരംഗത്തുണ്ട്. കണ്‍സര്‍വേറ്റീവുകളെയും യൂണിയന്‍ പാര്‍ട്ടിയെയും ഒരുമിപ്പിക്കാന്‍ തനിക്കു കഴിയുമെന്നും അതു കൊണ്ട് പ്രധാനമന്ത്രി പദത്തിലേക്ക യോഗ്യനാണെന്നുമാണ് ഗോവിന്‍റെ അവകാശവാദം. തെരേസാ മേയ്ക്ക് അവസാനംവരെ ശക്തമായ പിന്തുണയുമായി കൂടെ നിന്ന ആളാണ്.

ആന്‍ഡ്രിയ ലീഡ്സം

ഹൗസ് ഒഫ് കോമണ്‍സി'ന്‍റെ ലീഡറായിരുന്നു. ക്യാബിനറ്റിലെ സഹപ്രവര്‍ത്തകരുടെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ലീഡ്സം രാജിവെച്ചത്. കഴിഞ്ഞ തവണ മേയ്ക്കൊപ്പം സജീവമായി പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഒടുവില്‍ മേയ്ക്ക് വഴിമാറി കൊടുക്കുകയായിരുന്നു.

ഡൊമിനിക് റാബ്

മുന്‍ ബ്രെക്സിറ്റ് മന്ത്രിയായിരുന്നു ഡൊമിനിക് റാബ്. 2018 ജൂലായ് 9~ന് ബ്രെക്സിറ്റ് സെക്രട്ടറിയായ ഡേവിസ് രാജിവെച്ചതിനുശേഷമാണ് അദ്ദേഹം ആ ജോലി ഏറ്റെടുത്തില്ലെങ്കിലും 2018 നവംബര്‍ 15~നുതന്നെ രാജിവെച്ചു. മേയുടെ ബ്രക്സിറ്റ് കരാറിലുള്ള എതിര്‍പ്പായിരുന്നു കാരണം. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനേക്കാള്‍ മോശപ്പെട്ട കരാറാണ് മേയ് അവതരിപ്പിച്ചതെന്ന് അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
- dated 27 May 2019


Comments:
Keywords: U.K. - Otta Nottathil - 27520196pm U.K. - Otta Nottathil - 27520196pm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us