Today: 19 Oct 2017 GMT   Tell Your Friend
Advertisements
യുകെ വിസ: കടുപ്പമെങ്കിലും സാധ്യതകള്‍ ഏറെ
Photo #1 - U.K. - Otta Nottathil - 27920179
ലണ്ടന്‍: യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ സമ്പ്രദായത്തില്‍ കൂടുതല്‍ കര്‍ക്കശമാക്കി വരുകയാണ് രാജ്യം. എങ്കില്‍ പോലും വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്ന രാജ്യത്ത് വിദേശികള്‍ക്ക് ഇപ്പോഴും സുവര്‍ണാവസരങ്ങള്‍ ശേഷിക്കുന്നത്.

അഞ്ചു തട്ടുകളുള്ള വിസ സമ്പ്രദായമാണ് യുകെയില്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ ടയര്‍ 1 വിസ നിക്ഷേപകര്‍ക്കു മാത്രമായുള്ളതാണ്. വ്യവസായികള്‍ക്കും, രാജ്യത്തിന് അതുല്യ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ളവരെന്നു വിലയിരുത്തപ്പെടുന്ന പ്രത്യേക കഴിവുകളുള്ളവര്‍ക്കും ഇതനുവദിക്കും.

ടയര്‍ 2 വിസയാണ് വിദഗ്ധ തൊഴിലാളികള്‍ക്കുള്ളത്. യുകെയില്‍ ജോലി ഓഫര്‍ ഉള്ളവര്‍ക്കാണ് ഇത് അനുവദിക്കുക. ബഹുരാഷ്ട്ര കമ്പനികള്‍ ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്ത് എത്തിക്കുന്നതും ഇതേ വിസ പ്രകാരമാണ്.

ടയര്‍ 3 വിസ കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികള്‍ക്കുള്ളതാണ്. താത്കാലിക ജോലികള്‍ക്കും താത്കാലിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും മാത്രമാണ് ഇതു നല്‍കാനുദ്ദേശിക്കുന്നത്. എന്നാല്‍, ഇതു പ്രകാരം ഇന്നു വരെ ഒരാള്‍ക്കു പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ വിസ അനുവദിച്ചിട്ടില്ല!

ടയര്‍ 4 വിസ പതിനാറു വയസിനു മേല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായുള്ളതാണ്. രജിസ്ററര്‍ ചെയ്യപ്പെട്ട ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടുന്നവര്‍ക്കാണ് ഇതു നല്‍കിവരുന്നത്.

താത്കാലിക ജോലിക്കാരുടെ ആറു സബ് ടയറുകളില്‍പ്പെടുന്നവര്‍ക്കാണ് ടയര്‍ 5 വിസ. ക്രിയാത്മക ജോലികല്‍ ചെയ്യുന്നവര്‍, കായികതാരങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മത പ്രചാരകര്‍, യൂത്ത് മൊബിലിറ്റി സ്കീം പ്രകാരമുള്ള അപേക്ഷകര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു.

യുകെയില്‍ ജോലിക്കോ ജീവിക്കാനോ അല്ലാതെ സന്ദര്‍ശനത്തിനു വരുന്നവര്‍ക്കായി വിസിറ്റര്‍ വിസ, ഫാമിലി വിസ, ബിസിനസ് വിസ എന്നിവയും നല്‍കിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0344 991 9222.
- dated 27 Sep 2017


Comments:
Keywords: U.K. - Otta Nottathil - 27920179 U.K. - Otta Nottathil - 27920179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020172
ബ്രെക്സിറ്റ് ചര്‍ച്ചയ്ക്ക് വേഗം കൂടണം: മേയ്, ജങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161020179
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
161020176
രാജ്ഞി വീണ്ടും ഡ്റൈവിങ് സീറ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141020176
ബ്രിട്ടനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131020177
ബ്രിട്ടീഷ് നേവിയില്‍ വനിതകളുടെ നൂറു വര്‍ഷം: ആഘോഷത്തില്‍ രാജ്ഞിയും പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
131020174
ബ്രെക്സിറ്റ് ബില്‍: കുരുക്കഴിഞ്ഞിട്ടില്ലെന്ന് ബാര്‍നിയര്‍
തുടര്‍ന്നു വായിക്കുക
1110201710
സ്കോട്ടിഷ് സ്വാതന്ത്ര്യത്തിനായി വീണ്ടും ഹിതപരിശോധന നടത്തും: നിക്കോള സ്റ്റര്‍ജിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us