Today: 20 Oct 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് അനന്തര നടപടികള്‍ 2022ല്‍ അവസാനിക്കണം: ഹാമണ്‍ഡ്
Photo #1 - U.K. - Otta Nottathil - 29720174
ലണ്ടന്‍: ബ്രെക്സിറ്റിനു ശേഷം നടപ്പാക്കാനുള്ള കരാറുകള്‍ 2022നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്‍ഡ്. ആ വര്‍ഷമാണ് യുകെയിലെ അടുത്ത പൊതു തെരഞ്ഞെടുപ്പ്. പുതിയ സര്‍ക്കാര്‍ വരും മുന്‍പ് മാറ്റങ്ങളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് ചാന്‍ലസലര്‍ ആവശ്യപ്പെടുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിപ്പിക്കുന്നത് ബ്രിട്ടീഷുകാരുടെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല. യുകെയ്ക്ക് യൂറോപ്യന്‍ യൂണിയനുമായി പുതിയ ബന്ധം ഉറപ്പാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, ബ്രെക്സിറ്റ് അനന്തര കരാറിനെക്കുറിച്ചൊന്നും ഇപ്പോള്‍ സംസാരിക്കാറായിട്ടില്ലെന്നും, ആദ്യം ബ്രെക്സിറ്റ് കരാറാണ് രൂപപ്പെടുത്തേണ്ടതെന്നുമുള്ള നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്.

2019 മാര്‍ച്ചിലാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. അതിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും ചട്ടങ്ങളും യുകെയ്ക്ക് ബാധകമായിരിക്കില്ല. എന്നാല്‍, പൗരന്‍മാര്‍ക്ക് പരസ്പരമുള്ള സ്വതന്ത്ര സഞ്ചാരം അടക്കമുള്ള വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ അഭിപ്രായ വ്യത്യാസം തുടരുകയാണ്.
- dated 28 Jul 2017


Comments:
Keywords: U.K. - Otta Nottathil - 29720174 U.K. - Otta Nottathil - 29720174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020179
സിംഹങ്ങളുടെ മടയിലേക്ക് തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020177
ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ പുരോഗതി തേടി യൂറോപ്യന്‍ നേതാക്കള്‍ Recent or Hot News
ബ്രിട്ടനു മേല്‍ സമ്മര്‍ദമേറുന്നു തുടര്‍ന്നു വായിക്കുക
201020178
ഭീകരാക്രമണത്തിനു പദ്ധതിയിട്ട യുവാവിന് ശിക്ഷ ഉറപ്പായി Recent or Hot News
തുടര്‍ന്നു വായിക്കുക
nmc_new_rule_briten
എന്‍എംസിയില്‍ വീണ്ടും പൊളിച്ചെഴുത്ത് ; ബ്രിട്ടനില്‍ നേഴ്സുമാര്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
box_room_innovations
ടെന്‍ഷന്‍ ഒഴിവാക്കാന്‍ ; ബോക്സ് റൂം ഇന്നോവേഷന്‍സ് ; ഇനി ഞങ്ങളുണ്ട് കൂടെ Recent or Hot News
തുടര്‍ന്നു വായിക്കുക
171020172
ബ്രെക്സിറ്റ് ചര്‍ച്ചയ്ക്ക് വേഗം കൂടണം: മേയ്, ജങ്കര്‍
തുടര്‍ന്നു വായിക്കുക
161020179
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us