Today: 20 Oct 2019 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് രാജ്ഞിയോട് പ്രധാനമന്ത്രി മാപ്പു പറഞ്ഞു
Photo #1 - U.K. - Otta Nottathil - 30920193boris

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയോട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ടെലിഫോണില്‍ മാപ്പു പറഞ്ഞു. പാര്‍ലമെന്റ് മരവിപ്പിച്ച പ്രധാനമന്ത്രിയുടെ നടപടി സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇതെന്ന് വെളിപ്പെടുത്തല്‍.

പ്രധാനമന്ത്രിയുടെ നടപടി രാജ്ഞിയുടെ ഔപചാരിക അംഗീകാരത്തോടെയാണ് നടപ്പാക്കിയത്. ഇതു നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി രാജ്ഞിക്ക് അപമാനകരമായിരുന്നു. ബ്രിട്ടനിലെ രാജാധികാരം തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു വിധിയെന്ന് വിശകലനങ്ങളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ അവരെ നേരിട്ടു വിളിച്ച് വ്യക്തിപരമായി ക്ഷമ ചോദിച്ചത്.

ചൊവ്വാഴ്ച വിധി വന്ന് അധികം വൈകാതെ ബോറിസ് വിളിച്ചിരുന്നു എന്നാണ് സൂചന. എന്നാല്‍, ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത് ഇപ്പോഴാണ്. പ്രധാനമന്ത്രിയുടെ നടപടിയില്‍ രാജകുടുംബത്തിന് ഇപ്പോഴും അതൃപ്തിയുള്ളതായും സൂചനയുണ്ട്.

ജോണ്‍സന്റെ നടപടി ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ നടപടിക്ക് രാജ്ഞി പരസ്യമായി മാപ്പു പറയണമെന്ന് ലേബര്‍ പാര്‍ട്ടി മുന്‍ നേതാവ് ജോണ്‍ മേജര്‍ ആവശ്യപ്പെട്ടിരുന്നു.
- dated 30 Sep 2019


Comments:
Keywords: U.K. - Otta Nottathil - 30920193boris U.K. - Otta Nottathil - 30920193boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020195brexit
ബ്രെക്സിറ്റ്: ബ്രിട്ടന്‍ വിശദീകരണം നല്‍കണമെന്ന് യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020194boris
ബ്രെക്സിറ്റ് 31നു തന്നെ: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020193brexit
ബ്രെക്സിറ്റ് നീട്ടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിധി Recent or Hot News
പിന്‍മാറ്റ കരാറില്‍ വോട്ടെടുപ്പ് നടന്നില്ല തുടര്‍ന്നു വായിക്കുക
1910201910corbyn
കോര്‍ബിന്‍ ജൂതവിരുദ്ധനെന്ന് ആരോപിച്ച് എംപി രാജിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
191020198brexit
ബോറിസിനു വേണ്ടത് 318 വോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
191020195brexit
ബ്രെക്സിറ്റ് ഇനി നീട്ടിവയ്ക്കരുത്: മാക്രോണ്‍
പിന്‍മാറ്റ കരാര്‍ പരാജയപ്പെട്ടാല്‍ നീട്ടിവയ്ക്കാതെ വഴിയില്ല: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
191020194brexit
എന്റെ കരാറിനെക്കാള്‍ മികച്ചത് ഒന്നുമില്ല: ബോറിസ് ജോണ്‍സണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us