Today: 23 Nov 2017 GMT   Tell Your Friend
Advertisements
ജിബ്രാള്‍ട്ടര്‍: ബ്രിട്ടനു ക്ഷമ നശിക്കുന്നു എന്ന് സ്പെയ്ന്‍
Photo #1 - U.K. - Otta Nottathil - 44201710

മഡ്രിഡ്: ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടനില്‍നിന്ന് പുറത്തുവരുന്ന പ്രതികരണങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതായും പലര്‍ക്കും ഇക്കാര്യത്തില്‍ ക്ഷമ നഷ്ടപ്പെട്ടതായാണ് തോന്നുന്നതെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി അലഫോണ്‍സോ ദാസ്തിസ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിന് മറുപടിയായാണ് സ്പാനിഷ് മന്ത്രിയുടെ പ്രതികരണം.

35 വര്‍ഷം മുമ്പ് സമാനമായ പ്രശ്നത്തില്‍ സൈനികനടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി, അത്തരമൊരു നീക്കത്തിന് ജിബ്രാള്‍ട്ടര്‍ വിഷയത്തിലും ബ്രിട്ടന്‍ സന്നദ്ധമാകുമെന്നായിരുന്നു നേതാവിെന്റ പ്രസ്താവന. ജിബ്രാള്‍ട്ടര്‍ വിലപേശാനുള്ള വസ്തുവല്ലെന്നും ബ്രിട്ടനില്‍ തുടരാനാണ് ഞങ്ങളാഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ഫാബിയന്‍ പിക്കാര്‍ഡോയും പ്രതികരിച്ചിരുന്നു.

ഈ പ്രസ്താവനകള്‍ക്കാണ് സ്പെയിന്‍ വിദേശകാര്യ മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ പുറത്തിറക്കിയ രേഖയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.െ ബ്രക്സിറ്റ് വ്യവസ്ഥകള്‍ സ്പെയിനിെന്റ അനുമതിയുണ്ടെങ്കിലേ ജിബ്രാള്‍ട്ടറിന് ബാധകമാകൂ എന്നാണ് രേഖയിലുള്ളത്.

സ്പെയിനിെന്റ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന ജിബ്രാള്‍ട്ടര്‍ പ്രദേശം സംബന്ധിച്ച് കഴിഞ്ഞ 300 വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഹിതപരിശോധനയില്‍ പ്രദേശത്തെ ജനങ്ങള്‍ ബ്രിട്ടനോടൊപ്പം നില്‍ക്കാനാണ് വോട്ട് രേഖപ്പെടുത്തിയത്.
- dated 04 Apr 2017


Comments:
Keywords: U.K. - Otta Nottathil - 44201710 U.K. - Otta Nottathil - 44201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120179
യുകെയുടെ വളര്‍ച്ചാ സാധ്യത വെട്ടിക്കുറച്ചു Recent or Hot News
പുതിയ ഡീസല്‍ കാറുകള്‍ക്ക് 500 പൗണ്ട് അധിക നികുതി തുടര്‍ന്നു വായിക്കുക
221120176
ബ്രെക്സിറ്റ്: കൂടുതല്‍ പണം നല്‍കാന്‍ യുകെ സന്നദ്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
201120177
വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവര്‍ക്കെതിരേ കടുത്ത നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
201120176
യുകെയില്‍ 1531 സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
1611201711
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലെ കുടിയേറ്റ അവകാശങ്ങള്‍ നഷ്ടമാകില്ല
തുടര്‍ന്നു വായിക്കുക
1411201712
ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിടും
തുടര്‍ന്നു വായിക്കുക
141120179
ബ്രിട്ടീഷ് ടെക്നോളജി മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us