Today: 16 Aug 2018 GMT   Tell Your Friend
Advertisements
തൊഴില്‍ പീഡനനം: ഇന്ത്യന്‍ വംശജനനായ എംപിക്കെതിരേ യുകെയില്‍ പരാതി
Photo #1 - U.K. - Otta Nottathil - 4820183

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി. കീത്ത് വാസിനെതിരേ തൊഴില്‍ പീഡനത്തിനു പരാതി. കീത്ത് വാസിന്റെ കീഴില്‍ പൊതുസഭയില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാ ക്ളാര്‍ക്ക് ജെന്നി മക്കല്ലൗ ആണ് പരാതിക്കാരി. ആരോപണം വാസ് നിഷേധിച്ചു.

2002 മുതല്‍ 2011 വരെ പൊതുസഭയുടെ ആഭ്യന്തര സെലക്ട് കമ്മിറ്റിയില്‍ ക്ളാര്‍ക്കായിരുന്നു ജെന്നി. 2007 മുതല്‍ 2016 വരെ ഈ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു കീത്ത്. ഒന്നിച്ചുപ്രവര്‍ത്തിച്ചിരുന്ന സമയത്ത് തന്നെ വാക്കാല്‍ അധിക്ഷേപിച്ചെന്നാണ് ജെന്നിയുടെ ആക്ഷേപം. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഒരമ്മയല്ലാത്തതിനാല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞെന്നും പൊതുസ്ഥലങ്ങളിലും സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചും അധിക്ഷേപിച്ചെന്നും ജെന്നി പറയുന്നു. എന്നാലിത്തരത്തിലുള്ള പരാതിയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കീത്ത് വാസിന്‍റെ ഓഫീസ് പത്രക്കുറിപ്പില്‍ പ്രതികരിച്ചു.

ജെന്നി ഇക്കാര്യം തന്റെ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവരത് സാധാരണകാര്യംപോലെയാണ് കണ്ടത്. ഇത്തരം പരാതികള്‍ കൈകാര്യംചെയ്യാന്‍ പൊതുസഭയില്‍ കൃത്യമായ നടപടിക്രമങ്ങളില്ലായിരുന്നെന്നും പുതിയ പരാതിപരിഹാര നയം ഇതിനുപരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും പൊതുസഭാ വക്താവ് പറഞ്ഞു.

2016ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളെ വാടകയ്ക്കെടുത്തു എന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു കീത്ത് വാസിന് ആഭ്യന്തര സെലക്ട് കമ്മിറ്റിയില്‍നിന്ന് രാജിവയ്ക്കേണ്ടിവന്നത്. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ അന്വേഷണം നടന്നുവരികയാണ്.
- dated 04 Aug 2018


Comments:
Keywords: U.K. - Otta Nottathil - 4820183 U.K. - Otta Nottathil - 4820183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us