Today: 23 Nov 2017 GMT   Tell Your Friend
Advertisements
രാജകീയ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഫിലിപ്പ് രാജകുമാരന്‍ വിടവാങ്ങുന്നു
Photo #1 - U.K. - Otta Nottathil - 5520175_prince_philip
ലണ്ടന്‍: രാജകീയ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഫിലിപ്പ് രാജകുമാരന്‍ വിരമിക്കുന്നു. ഈ വര്‍ഷം മുതല്‍ അനാരോഗ്യം കാരണം അദ്ദേഹം മാറി നില്‍ക്കുമെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു.

ജൂണില്‍ അദ്ദേഹത്തിന് 96 വയസ് തികയും. മാറി നില്‍ക്കാനുള്ള തീരുമാനം അദ്ദേഹം സ്വയം സ്വീകരിച്ചതാണെന്നും, രാജ്ഞി ഇതിനെ പിന്തുണയ്ക്കുന്നു എന്നും കൊട്ടാരം വൃത്തങ്ങള്‍.

ഓഗസ്റ്റ് വരെ മുന്‍ നിശ്ചയ പ്രകാരമുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമുള്ള ക്ഷണങ്ങളൊന്നും സ്വീകരിക്കില്ല. രാജ്ഞി തുടര്‍ന്നും രാജകീയ ചുമതലകള്‍ പൂര്‍ണമായി വഹിക്കുമെന്നും കൊട്ടാരം വക്താവ് അറിയിച്ചു.

കേംബ്രിഡ്ജ്, എഡിന്‍ബറോ എന്നീ സര്‍വകലാശാലകളുടെ ചാന്‍സലറായും പ്രവര്‍ത്തിച്ച ഇദ്ദേഹം ബ്രിട്ടനിലെ പരിസ്ഥിതി, വ്യവസായം, സ്പോര്‍ട്സ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരി, പ്രസിഡന്റ്, അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന രാജകുമാരന്‍ എന്ന ഖ്യാതി ഫിലിപ്പിനു മാത്രം സ്വന്തമാണ്. ഭാവിയില്‍ ഇവയുമായൊക്കെ സഹകരിക്കുമെങ്കിലും സജീവ പങ്കാളിത്തം ഉണ്ടാവില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

1947 ലായിരുന്നു എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും വിവാഹം. അടുത്ത നവംബറില്‍ ഇവരുടെ വിവാഹ വാര്‍ഷികത്തിന്റെ സപ്തതിയാണ്.

കഴിഞ്ഞ വര്‍ഷം 110 ദിവസങ്ങളില്‍ രാജകീയമായ പരിപാടികളില്‍ ഫിലിപ്പ് രാജകുമാരന്‍ പങ്കെടുത്തിരുന്നു. രാജകുടുംബത്തിലെ ഏറ്റവും തിരക്കേറിയ അംഗങ്ങളില്‍ അഞ്ചാം സ്ഥാനമായിരുന്നു അദ്ദേഹത്തിനു കഴിഞ്ഞ വര്‍ഷം.
- dated 05 May 2017


Comments:
Keywords: U.K. - Otta Nottathil - 5520175_prince_philip U.K. - Otta Nottathil - 5520175_prince_philip,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120179
യുകെയുടെ വളര്‍ച്ചാ സാധ്യത വെട്ടിക്കുറച്ചു Recent or Hot News
പുതിയ ഡീസല്‍ കാറുകള്‍ക്ക് 500 പൗണ്ട് അധിക നികുതി തുടര്‍ന്നു വായിക്കുക
221120176
ബ്രെക്സിറ്റ്: കൂടുതല്‍ പണം നല്‍കാന്‍ യുകെ സന്നദ്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
201120177
വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവര്‍ക്കെതിരേ കടുത്ത നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
201120176
യുകെയില്‍ 1531 സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
1611201711
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലെ കുടിയേറ്റ അവകാശങ്ങള്‍ നഷ്ടമാകില്ല
തുടര്‍ന്നു വായിക്കുക
1411201712
ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിടും
തുടര്‍ന്നു വായിക്കുക
141120179
ബ്രിട്ടീഷ് ടെക്നോളജി മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us