Today: 12 Apr 2021 GMT   Tell Your Friend
Advertisements
മരണത്തില്‍നിന്നു തിരിച്ചുവന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു
Photo #1 - U.K. - Otta Nottathil - 6420213death

ലണ്ടന്‍: മരണത്തിന്‍റെ വക്കിലെത്തി ജീവന്‍ തിരികെ പിടിച്ച അനുഭവങ്ങള്‍ ചിലര്‍ക്ക് പങ്കുവെക്കാനുണ്ടാകും. അത്തരത്തില്‍ 'നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് ഫൗണ്ടേഷ'ന്‍റെ വെബ്സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന ഒരു യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു. ഹൃദയാഘാതം മൂലം 12 മിനിറ്റ് സാന്‍ഡിയുടെ ഹൃദയം നിലച്ചിരുന്നു. അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ സാന്‍ഡി തന്‍റെ 12 മിനിറ്റ് വിവരിക്കുന്നതാണ് കുറിപ്പ്.

ഹൃദയമിടിപ്പ് മാത്രമല്ല, പള്‍സോ, തലച്ചോറില്‍ തരംഗ ചലനമോ ഒന്നും സാന്‍ഡിക്കുണ്ടായിരുന്നില്ല. തന്‍റെ അവസാനമെന്ന് കരുതിയ ആ നിമിഷങ്ങള്‍ ഭീകരവും പേടിപ്പെടുത്തുന്നതുമായിരുന്നുവെന്നാണ് സാന്‍ഡിയുടെ വാക്കുകള്‍.

'ഞാന്‍ എവിടെയാണെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ അവിടെനിന്ന് പറന്നകലുന്നതുപോലെയായിരുന്നു. ഞാന്‍ അവിടെയുണ്ടായിരുന്നെങ്കിലും ദശലക്ഷം മൈലുകള്‍ക്ക് അപ്പുറമായിരുന്നു. എന്‍റെ ബോധം മറഞ്ഞിരുന്നതായും പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍, അവര്‍ എന്താണ് യഥാര്‍ഥത്തില്‍ ആ സമയത്ത് പറഞ്ഞിരുന്നതെന്ന് എനിക്ക് പറയാന്‍ കഴിയും. അവര്‍ എവിടെയാണെന്നും ആ സമയത്ത് അവരുടെ കൈകളില്‍ എന്തായിരുന്നുവെന്നും എനിക്ക് പറയാനാകും. എന്‍റെ കണ്ണുകള്‍ അടഞ്ഞിരുന്നുവെങ്കിലും ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. ഞാന്‍ എന്‍റെ ഓര്‍മകളെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷേ എനിക്കതിന് സാധിച്ചില്ല, എല്ലാം മാഞ്ഞുപോകുകയായിരുന്നു.പിന്നീട് എന്‍റെ കൂടെ ആരോ ഉണ്ടായിരുന്നു. അത് എന്നെ ഭയപ്പെടുത്തി. ഇരുട്ട് നിറയുന്നത് കണ്ടു, ചിന്തയിലും ഇരുട്ടും ഭയവുമായിരുന്നു. ഉച്ചത്തില്‍ അലറികരയണമെന്ന് തോന്നി. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല' ~സാന്‍ഡി എന്‍.ഡി.ഇ.ആര്‍.എഫ് വെബ്സൈറ്റില്‍ കുറിച്ചു.

ആ നിമിഷങ്ങളില്‍ അനുഭവപ്പെട്ട ഭയാനക സാന്നിധ്യം തന്നെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും സാന്‍ഡി കുറിച്ചു. സാന്‍ഡിയുടെ കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മരണശേഷവും ജീവിതമുണ്ടെന്നതിന്‍റെ തെളിവാണ് സാന്‍ഡിയുടെ അനുഭവം എന്നായിരുന്നു പലരുടെയും പ്രതികരണം.

മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ അതിജീവന തന്ത്രമാകും ഇത്തരമൊരു ഭ്രമമെന്ന് വര്‍ഷങ്ങളായി മരണാനുഭവങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന സാം പര്‍ണിയ അഭിപ്രായപ്പെട്ടു. മരണം കറുപ്പോ വെളുപ്പോ ആയ നിമിഷങ്ങള്‍ മാത്രമല്ല, അതൊരു പ്രക്രിയ കൂടിയായിരിക്കും. തലച്ചോര്‍ പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ മനുഷ്യ ജീവിതവും അവസാനിക്കുമെന്നും പര്‍ണിയ ഉറപ്പിച്ച് പറയുന്നു.
- dated 06 Apr 2021


Comments:
Keywords: U.K. - Otta Nottathil - 6420213death U.K. - Otta Nottathil - 6420213death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us