Today: 23 Sep 2017 GMT   Tell Your Friend
Advertisements
ഇറാഖ് യുദ്ധം: ബ്ളെയറുടെ തീരുമാനം രാജ്യതാത്പര്യത്തിനെതിര്
Photo #1 - U.K. - Otta Nottathil - 7720179

ലണ്ടന്‍: ഇറാഖില്‍ അധിനിവേശം നടത്തുന്നതിന് യുഎസിനൊപ്പം നില്‍ക്കാനുള്ള മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറുടെ തീരുമാനം രാജ്യതാല്‍പര്യത്തിന് എതിരായിരുന്നെന്ന് സര്‍ ജോണ്‍ ചില്‍കോട്ട്. ബി.ബി.സിയുടെ രാഷ്ട്രീയകാര്യ എഡിറ്റര്‍ ലോറ കെന്‍സ്ബര്‍ഗുമായി നടന്ന അഭിമുഖത്തിലാണ് ഇറാഖിയുദ്ധത്തില്‍ ബ്രിട്ടന്‍െറ പങ്കിനെ കുറിച്ചന്വേഷിക്കുന്ന ചില്‍കോട്ട് കമീഷന്‍ ചെയര്‍മാന്‍ സര്‍ ജോണ്‍ ചില്‍കോട്ട് മുന്‍ പ്രധാനമന്ത്രി ടോണിബ്ളെയറിന്‍െറ യുദ്ധതീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ദീര്‍ഘകാലമായി ചില്‍കോട്ട് മൗനം പാലിക്കുകയായിരുന്നു. യുദ്ധത്തിലേക്ക് നയിച്ച വൈകാരികവും സത്യസന്ധവുമായ സംഭവങ്ങളെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ അതില്‍ ചില സത്യങ്ങളുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ടോണി ബ്ളെയര്‍ എല്ലായ്പ്പോഴും ഒരു അഭിഭാഷകനായിരുന്നുവെന്നും വൈകാരികതയില്‍നിന്ന് സത്യം കണ്ടെത്തുന്നതിനുപകരം അഭിപ്രായ രൂപവത്കരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെന്നും ചില്‍കോട്ട് വിശദീകരിച്ചു.

ഏഴ് വര്‍ഷം നീണ്ട അന്വേഷണത്തില്‍ ബ്ളെയര്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സത്യസന്ധനായിരുന്നോ എന്ന ചോദ്യത്തിന് അല്‍പം നീരസത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു പ്രധാനമന്ത്രി തന്‍െറ രാജ്യത്തെ യുദ്ധമുഖത്തേക്ക് നയിക്കുമ്പോള്‍ അത് ആണായാലും പെണ്ണായാലും അത് പൂര്‍ണമായും രാജ്യതാല്‍പര്യത്തിന് അനുകൂലമായിരിക്കണം. എന്നാല്‍, ഇറാഖ്വിഷയത്തില്‍ അങ്ങനെയായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. സദ്ദാം ഹുസൈന്‍ കൂട്ടനശീകരണം വരുത്താന്‍ ശേഷിയുള്ള ആയുധം നിര്‍മിച്ചിരിക്കുന്നുവെന്ന വാദത്തിന്‍െറ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ ഇറാഖിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.

അതേസമയം, അത്തരത്തിലുള്ള ഒരു ഭീഷണിയും സദ്ദാമിന്‍െറ ഭാഗത്ത് നിന്ന് ബ്രിട്ടന് നേരിടേണ്ടിവന്നിട്ടില്ലെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തെറ്റായ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ബ്ളെയര്‍ സ്വന്തം രാജ്യത്തെ യുദ്ധത്തിലേക്ക് നയിച്ചത്.യുദ്ധവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണകമീഷന് മുമ്പാകെ നല്‍കിയ മൊഴിയില്‍ താങ്കളുടെ കണ്ടെത്തലിനെ ബ്ളെയര്‍ നിരാകരിക്കുന്നുണ്ടെന്നും ആ നിലക്ക് അദ്ദേഹം യുദ്ധവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു ചില്‍കോട്ടിന്‍െറ മറുപടി. പക്ഷേ, അത് അദ്ദേഹത്തിന്‍െറ സ്വന്തം കഴ്ചപ്പാടിനെ ന്യായീകരിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
- dated 07 Jul 2017


Comments:
Keywords: U.K. - Otta Nottathil - 7720179 U.K. - Otta Nottathil - 7720179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ് Recent or Hot News
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920176
ടയര്‍ 2 വിസയോട് ഇന്ത്യക്കാര്‍ക്ക് താത്പര്യം കുറയുന്നു Recent or Hot News
ടയര്‍ 1 ഇന്‍വെസ്ററര്‍ വിസ നല്‍കിയത് 72 ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നു വായിക്കുക
229201705
വിസ ഫീസ് വര്‍ധന: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ വരുമാനത്തില്‍ വന്‍ വളര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
22920171
ബ്രെക്സിറ്റ് ഡീല്‍: തെരേസയുടെ വാഗ്ദാനം 20 ബില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
21920178
പാഴ്സണ്‍ ഗ്രീന്‍ സ്ഫോടനം: മൂന്നാമത്തെ പ്രതിയും അറസ്ററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us