Today: 15 Jul 2018 GMT   Tell Your Friend
Advertisements
ഗവേഷകര്‍ക്ക് പുതിയ വിസയുമായി ബ്രിട്ടന്‍
Photo #1 - U.K. - Otta Nottathil - 8720188

ലണ്ടന്‍: ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പുതിയ വിസകളുമായി ബ്രിട്ടന്‍. രാജ്യത്തെ ഗവേഷണ രംഗത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടിയേറ്റ നിയന്ത്രണത്തിന്റെ കാലത്തും ഇങ്ങെയൊരു പദ്ധതി ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്.

യൂറോപ്യന്‍ യൂനിയനു പുറത്തുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കും അക്കാദമിക രംഗത്ത് സജീവമായവര്‍ക്കും രണ്ടുവര്‍ഷം ബ്രിട്ടനിലെത്തി പഠിക്കാനും ജോലിചെയ്യാനും അവസരമൊരുക്കുന്ന പുതിയ വിസ സംവിധാനമാണ് നിലവില്‍വന്നിരിക്കുന്നത്. അതേസമയം, വിദ്യാര്‍ഥികള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ നേരത്തേ ബ്രിട്ടന്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.

ബ്രിട്ടനിലെ ഗവേഷണങ്ങളുടെയും ഗവേഷണ കൗണ്‍സിലുകളുടെയും മേല്‍നോട്ടം വഹിക്കുന്ന യു.കെ റിസര്‍ച് ആന്‍ഡ് ഇന്നവേഷനാണ് (യു.കെ.ആര്‍.ഐ) പുതിയ വിസ സമ്പ്രദായത്തിന്റെ മേല്‍നോട്ട ചുമതല. ഇതുപ്രകാരം യു.കെ.ആര്‍.ഐക്കും നാചുറല്‍ ഹിസ്റ്ററി മ്യൂസിയമടക്കമുള്ള 12 ഗവേഷണ സ്ഥാപനങ്ങള്‍ക്കും മിടുക്കരായ വ്യക്തികളെ സ്പോണ്‍സര്‍ ചെയ്ത് ജോലിയും പരിശീലനവും നല്‍കാനാകും.

സര്‍ക്കാര്‍ അംഗീകൃത എക്സ്ചേഞ്ച് (ജി.എ.ഇ) ടയര്‍ 5 വിസ മാര്‍ഗമായിരുന്നു യൂറോപ്യന്‍ ഇതര പ്രഫഷനലുകള്‍ ഇതുവരെ യു.കെയില്‍ ജോലിക്കും പരിശീലനത്തിനുമായി എത്തിയിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വിവിധ മന്ത്രാലയങ്ങള്‍ നേരിട്ടു നിരീക്ഷിക്കും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്ക് ഗവേഷണം നടത്താനും പരിശീലിക്കാനും ഇതുവഴി കൂടുതല്‍ അവസരം ലഭിക്കുമെന്നും ഇതുവഴി ബ്രിട്ടനെ കൂടുതല്‍ ചലനാത്മകവും ആഗോള വിപണന രംഗത്ത് മുന്‍പന്തിയിലെത്തിക്കാനും സാധിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി കരോലിന്‍ നോക്സ് പറഞ്ഞു.
- dated 07 Jul 2018


Comments:
Keywords: U.K. - Otta Nottathil - 8720188 U.K. - Otta Nottathil - 8720188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us