Today: 15 Oct 2019 GMT   Tell Your Friend
Advertisements
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ: ബ്രിട്ടന്‍
Photo #1 - U.K. - Otta Nottathil - 8720199dawood
ലണ്ടന്‍: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ള ദാവൂദ് ഇബ്രാഹം പാക്കിസ്താനിലെ കറാച്ചിയില്‍ത്തന്നെയുണ്ടെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം തെളിയിക്കുന്ന ദാവൂദിന്റെ പുതിയചിത്രവും പുറത്തുവിട്ടു.

മയക്കുമരുന്നുകടത്ത്, കള്ളപ്പണം, ഭീഷണിപ്പെടുത്തി പണം പിരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ. ചുമത്തിയ കേസില്‍ മോട്ടിവാലയെ ബ്രിട്ടനിലെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് 2018 ഓഗസ്ററ് 17~ന് അറസ്ററുചെയ്തിരുന്നു. ഇയാളെ വിചാരണയ്ക്കായി യു.എസിന് വിട്ടുനല്‍കണമെന്ന് എഫ്.ബി.ഐ. ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ദാവൂദ് പാകിസ്താനിലുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഇക്കാര്യം ജാബിര്‍ വെളിപ്പെടുത്തിയെന്നാണ് എഫ്.ബി.ഐ. പറയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ സഹകരിക്കാനിരിക്കുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍.

പത്തുവര്‍ഷത്തെ വിസയിലാണ് മോട്ടിവാല ബ്രിട്ടനില്‍ തുടരുന്നത്. അതിന്റെ കാലാവധി 2028~ല്‍ അവസാനിക്കും. ആന്റിഗയില്‍നിന്ന് തനിക്കും കുടുംബത്തിനും പൗരത്വസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനാണ് ഇപ്പോള്‍ ഇയാള്‍ ശ്രമിക്കുന്നത്. ദുബായിലെ ഒരുകമ്പനിയില്‍ ഇയാള്‍ 20 ലക്ഷം യു.എസ്. ഡോളര്‍ നിക്ഷേപിച്ചിട്ടുമുണ്ട്.

മോട്ടിവാലയെ രക്ഷപ്പെടുത്താന്‍ ലണ്ടനിലെ പാക് സ്ഥാനപതികാര്യാലയം രംഗത്തെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. മോട്ടിവാല ബഹുമാന്യനായ വ്യവസായിയാണെന്നും ഡി~കമ്പനിയുമായി ഇയാള്‍ക്ക് ബന്ധമൊന്നും ഇല്ലെന്നും പാക് സ്ഥാനപതികാര്യാലയം യു.കെ.യിലെ വെസ്ററ്മിന്‍സ്ററര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ദാവൂദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജാബിര്‍ പുറത്തുവിടുമോ എന്നതാണ് പാകിസ്താനെ ഭയപ്പെടുത്തുന്നത്.

രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ള ചിത്രത്തില്‍ ദാവൂദും ഏറ്റവും വിശ്വസ്തനായ അനുയായി ജാബിര്‍ മോട്ടിവാലയുമാണുള്ളത്. ദാവൂദിന്റെ അധോലോകസംഘമായ ഡി~കമ്പനിയുടെ വിദേശരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നയാളാണ് ജാബിര്‍. 1993~ലെ മുംബൈ സ്ഫോടനപരമ്പരയുടെ ആസൂത്രകനാണ് ദാവൂദ്. ഇയാള്‍ തങ്ങളുടെ രാജ്യത്തില്ലെന്നായിരുന്നു പാക് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസംകൂടി അറിയിച്ചിരുന്നത്.

ദാവൂദ് ഇബ്രാഹിം രോഗബാധിതനാണെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ഫോട്ടോയില്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ള ദാവൂദ് ഇബ്രാഹിം ആണുള്ളത്. കറാച്ചിയിലെ ക്ളിഫ്ടന്‍ ഹൗസിലെ ദാവൂദിന്റെ വീടിനോടുചേര്‍ന്നുതന്നെയാണ് മോട്ടിവാലയും താമസിക്കുന്നത്. ദാവൂദിന്റെ ഭാര്യ മെഹ്ജാബിന്‍, മകന്‍ മൊയിന്‍ നവാസ് എന്നിവരുമായി മോട്ടിവാല കുടുംബപരമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
- dated 07 Jul 2019


Comments:
Keywords: U.K. - Otta Nottathil - 8720199dawood U.K. - Otta Nottathil - 8720199dawood,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
new_currency_pound
പൗണ്ടിന്റെ പുതിയ പതിപ്പ് 2020 ല്‍ പുറത്തിറങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
101020197passport
ബ്രെക്സിറ്റ്: ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഈയാഴ്ച അവസാനം വരെ സമയം Recent or Hot News
തുടര്‍ന്നു വായിക്കുക
101020196accident
ബ്രിട്ടനില്‍ വാഹനാപകടമുണ്ടാക്കിയ യുവതിയെ യുഎസ് വിട്ടുകൊടുക്കില്ല Recent or Hot News
കൗമാരക്കാരന്‍ മരിച്ച കേസില്‍ പ്രതിയെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
91020198brexit
ബ്രെക്സിറ്റ് കരാര്‍: അവസാനവട്ട ശ്രമത്തിന് ബോറിസ് ഡബ്ളിനിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
81020198brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനുള്ള ഹര്‍ജി കോടതി തള്ളി
തുടര്‍ന്നു വായിക്കുക
uukma_kalamela_quatations
യുക്മ ദേശീയ കലാമേള ; ഭക്ഷണശാലകള്‍ക്കും പരസ്യങ്ങള്‍ക്കും ശബ്ദ വെളിച്ച ക്രമീകരങ്ങള്‍ക്കും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
തുടര്‍ന്നു വായിക്കുക
61020197brexit
പിന്‍മാറ്റ കരാര്‍ അംഗീകരിപ്പിക്കാന്‍ 'തീവ്രയജ്ഞ പരിപാടി'യുമായി ബോറിസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us