Today: 21 Apr 2021 GMT   Tell Your Friend
Advertisements
രാജകീയ വംശീയതയെക്കുറിച്ച് തുറന്നടിച്ച് മെഗാന്‍ മാര്‍ക്കിള്‍
Photo #1 - U.K. - Otta Nottathil - 9320218megan

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളില്‍ രൂഢമൂലമായിരിക്കുന്ന വംശീയ ചിന്താഗതിയെക്കുറിച്ച് ഹാരിയുടെ ഭാര്യ മെഗാന്‍ മാര്‍ക്കിള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വൈറലാകുന്നു. രാജകീയ പദവികളെല്ലാം ഉപേക്ഷിച്ച് ഹാരിയും മെഗാനും ഇപ്പോള്‍ അമേരിക്കയിലാണ് സ്ഥിരതാമസം.

രാജപിന്തുണയില്ലാതെ കടുത്ത എകാന്തതക്കു മധ്യേ ജീവിതം മടുത്ത് ആത്മഹത്യ വരെ ചിന്തിച്ചിരുന്നതായി ഓപ്റ വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖത്തില്‍ മെഗാന്‍ പറയുന്നു. കറുത്ത വംശജയായ മേഗന് പിറക്കുന്ന കുഞ്ഞ് എത്രത്തോളം കറുത്തതാകുമെന്ന ആധി കൊട്ടാര വൃത്തങ്ങളെ വല്ലാതെ അലട്ടിയിരുന്നതായും ഇത് പങ്കുവെച്ചത് തങ്ങളെ ഞെട്ടിച്ചതായും മേഗനൊപ്പം ഹാരി രാജകുമാരനും അഭിമുഖത്തില്‍ പറഞ്ഞു. ആര്‍ച്ചിയെന്ന അവരുടെ മകളായിരുന്നു രാജകുടുംബത്തിന്‍റെ വംശീയ മനസ്സിന്‍റെ ഇര.

ഹാരിക്കൊപ്പം ജീവിതം തുടങ്ങുമ്പോള്‍ സ്വാഗതമോതിയ രാജ്ഞിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നീട് എല്ലാം മറന്ന് കൈയൊഴിയുകയായിരുന്നു. അതോടെയാണ് ആത്മഹത്യ അവസാന വഴിയായി മനസ്സിലെത്തിയത്. പക്ഷേ, ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ച് ദുരന്തമൊഴിവാക്കി.

വിവാഹത്തിനു ശേഷം പിതാവ് ചാള്‍സ് രാജകുമാരന്‍ തന്‍റെ ഫോണ്‍ വിളികള്‍ എടുക്കാതായതായതോടെ ഇനിയും കുടുംബത്തിന്‍റെ ഭാഗമായി തുടരുന്നതില്‍ കാര്യമില്ലെന്ന ചിന്തയിലെത്തിയെന്ന് ഹാരിയുടെ വാക്കുകള്‍. എന്നുവെച്ച് പിതാവ് തന്‍റെ ഇഷ്ടക്കാരില്‍ ഒന്നാമത്തേതാണെന്നും അദ്ദേഹവുമായി വന്ന അകല്‍ച്ച അതിവേഗം പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും ഹാരി ഇതോടു ചേര്‍ത്തുപറയുന്നു.

ദീര്‍ഘമായ അഭിമുഖം ലോകം കണ്ടതോടെ ബ്രിട്ടനില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകള്‍ പറന്നു. രാജകുടുംബം ഇനിയും പ്രതികരിച്ചിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി രാജകുടുംബത്തെ പിന്തുണക്കുന്ന രാജ്യം ഹാരിയും മേഗനും പറഞ്ഞത് എത്രത്തോളം ശരിയാകുമെന്ന് കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്.

മറുവശത്ത്, ഇരുവരെയും പ്രതിസ്ഥാനത്തുനിര്‍ത്തി കഥകള്‍ മെനഞ്ഞ് ടാബ്ളോയിഡുകള്‍ 'പണി' തുടങ്ങിയിട്ടുമുണ്ട്. മേഗനെ ദുരന്തനായികയായി അവതരിപ്പിക്കുന്ന കഥകള്‍ ഓരോ മണിക്കൂറിലും പുതുതായി അവതരിപ്പിച്ച് മാനനഷ്ടം തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് കൊട്ടാര അനുകൂല മാധ്യമങ്ങള്‍.

കഴിഞ്ഞ മാസം ജെയിംസ് കോര്‍ഡന് അനുവദിച്ച അഭിമുഖത്തില്‍ കൊട്ടാരത്തിലെ അനുഭവങ്ങളാണ് തങ്ങളെ ഇത്രയും രാജ്യം വിടാന്‍ പ്രേരിപ്പിച്ചതെന്ന് പറഞ്ഞിരുന്നു. നാല് ടാബ്ളോയ്ഡുകളുമായും ബന്ധം അവസാനിപ്പിച്ചതായും അന്ന് ഹാരി വ്യക്തമാക്കി.

അതേ സമയം, മുമ്പ് ഡയാന രാജകുമാരി അനുഭവിച്ചതിനു തുല്യമായതാണ് ഇത്തവണ മേഗനും നേരിട്ടതെന്ന് പറയുന്നു ചില മാധ്യമങ്ങള്‍. അന്ന് ഡയാനയും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
- dated 09 Mar 2021


Comments:
Keywords: U.K. - Otta Nottathil - 9320218megan U.K. - Otta Nottathil - 9320218megan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Briten_redList_india_travel_ban
ഇന്‍ഡ്യ ബ്രിട്ടന്റെ റെഡ് ലിസ്ററില്‍ ; ഇന്‍ഡ്യാക്കാര്‍ക്ക് യാത്രാ നിരോധനം ; കാറനൈ്റന്‍ ഹോട്ടലില്‍. Recent or Hot News
തുടര്‍ന്നു വായിക്കുക
19420212boris
ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
wmf_uk_chapter_motivational
വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ മോട്ടിവേഷന്‍ "ദ ഡ്രീം ക്യാച്ചര്‍" ഏപ്രില്‍ 17 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
14420215rabbit
ലോകത്തെ ഏറ്റവും വലിയ മുയലിനെ ഉടമയുടെ തോട്ടത്തില്‍നിന്ന് മോഷ്ടിച്ചു
തുടര്‍ന്നു വായിക്കുക
134202110vaccine
യുകെയില്‍ അമ്പതിനു മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം വാക്സിന്‍ നല്‍കി
തുടര്‍ന്നു വായിക്കുക
13420219asthma
കോവിഡ് ചികിത്സയ്ക്ക് ആസ്ത്മയുടെ മരുന്ന്
തുടര്‍ന്നു വായിക്കുക
13420212lockdown
നിയന്ത്രണങ്ങളില്‍ ഇളുവുമായി യുകെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us