Today: 25 Jun 2019 GMT   Tell Your Friend
Advertisements
അടുത്തത് ഞാന്‍: ബ്രെക്സിറ്റ് പദ്ധതി്യുമായി നിഗല്‍ ഫാരാജ്
Photo #1 - U.K. - Otta Nottathil - 9620196brexit
Photo #2 - U.K. - Otta Nottathil - 9620196brexit
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് തന്റെ അവസാന ദിവസം ചെലവഴിച്ച് തെരേസ മേയ് മടങ്ങിയതിനു പിന്നാലെ ബ്രെക്സിറ്റിനു പുതിയ പദ്ധതിയുമായി തീവ്ര വലതുപക്ഷ നേതാവ് നിഗല്‍ ഫാരാജ് രംഗത്തിറങ്ങി.

തെരേസ മേയുടെ പിന്‍ഗാമിയും ടോറി സര്‍ക്കാരും ബ്രെക്സിറ്റ് നടപ്പാക്കുന്നത് ഇനിയും വൈകിച്ചാല്‍ താന്‍ പൊതു തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിച്ച് അധികാരത്തിലെത്തുമെന്നും, ഉടനടി കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുമെന്നുമാണ് ഫാരാജ് പറയുന്നത്.

അതേസമയം, പ്രധാനമന്ത്രിപദം ഒഴിയുന്നതായി പ്രഖ്യാപിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞ തെരേസ, അവസാന ദിവസത്തെ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങിയത് സന്തോഷത്തോടെയും സമാധാനത്തോടെയുമാണ്. നിറഞ്ഞ ചിരിയോടെ എല്ലാവരോടും യാത്ര പറഞ്ഞായിരുന്നു മടക്കം.

ഇതിനിടെ, അഭിപ്രായ സര്‍വേകളില്‍ ടോറികളുടെ ജനപിന്തുണ കുത്തനെ ഇടിയുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ 30.9 ശതമാനം പേരുടെ പിന്തുണയുമായി ലേബര്‍ പാര്‍ട്ടി കഷ്ടിച്ച് മുന്നിലാണ്. എന്നാല്‍, 28.9 ശതമാനവുമായി ബ്രെക്സിറ്റ് പാര്‍ട്ടി തൊട്ടു പിന്നില്‍ തന്നെയുണ്ട്. ടോറികള്‍ 21.4 ശതമാനം പേരുടെ മാത്രം പിന്തുണയുമായി മൂന്നാം സ്ഥാനത്തും.
- dated 09 Jun 2019


Comments:
Keywords: U.K. - Otta Nottathil - 9620196brexit U.K. - Otta Nottathil - 9620196brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24620197iran
സംഘര്‍ഷം പരിഹരിക്കാന്‍ ബ്രിട്ടീഷ് മന്ത്രി ഇറാനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24620196yoga
ഫോണില്‍ നോക്കി സൈക്കിളിനു മുന്നില്‍ ചാടിയ യോഗാധ്യാപികയ്ക്ക് ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി Recent or Hot News
തുടര്‍ന്നു വായിക്കുക
23620195mark
ആക്റ്റിവിസ്റ്റിന്റെ കഴുത്തിനു പിടിച്ച ബ്രിട്ടീഷ് മന്ത്രിയെ പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
23620194boris
ബോറിസ് ജോണ്‍സനു പാരയായി കാമുകി Recent or Hot News
തുടര്‍ന്നു വായിക്കുക
22620198
ഏഴു ലക്ഷം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരാന്‍ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
22620191auto
സായിപ്പിന്റെ നാട് കീഴടക്കാന്‍ നമ്മുടെ ഓട്ടോ റിക്ഷ
തുടര്‍ന്നു വായിക്കുക
216201911theresa
അവസാന ഉച്ചകോടിക്ക് തെരേസ ബ്രസല്‍സില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us