Today: 12 Apr 2021 GMT   Tell Your Friend
Advertisements
ലെസ്ററര്‍ കേരളാ കമ്മ്യുണിറ്റിയ്ക്ക് പുതിയ ഭാരവാഹികള്‍
Photo #1 - U.K. - Otta Nottathil - Lester_kerala_community
Photo #2 - U.K. - Otta Nottathil - Lester_kerala_community
ലെസ്ററര്‍ : യുകെയിലെ ലെസ്റററിലുള്ള മലയാളി കൂട്ടായ്മയായ ലെസ്ററര്‍ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു വിര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ നടത്തി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സിറ്റിയില്‍ മലയാളി കുടുബങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം എല്‍കെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിവേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു. നിറഞ്ഞ ആശങ്കകള്‍ക്കിടയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെങ്കിലും, പ്രവാസഭൂമിയില്‍ ഒരൊറ്റ സമൂഹമെന്ന നിലയില്‍ നിലയില്‍ പരസ്പരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകയാണ് ലെസ്ററര്‍ കമ്യൂണിറ്റിയെന്ന് യോഗം വിലയിരുത്തി. എല്‍കെസിയുടെ എല്ലാ കുടുബാംഗങ്ങളെയും, പുതിയതായി എത്തിയവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ലെസ്ററര്‍ കേരളാ കമ്മ്യുണിറ്റിയുടെ 2021/22 വര്‍ഷത്തെ സാരഥികളെ യോഗത്തില്‍ പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളായി ലൂയിസ് കെന്നഡി(പ്രസിഡന്റ്), ബിജു ചാണ്ടി(വൈസ് പ്രസിഡന്റ്), സുബിന്‍ സുഗുണന്‍(സെക്രട്ടറി), ബിജു മാത്യു (ജോയിന്റ് സെക്രട്ടറി),ജെയ്ന്‍ ജോസഫ് (ട്രഷറര്‍), അലക്സ് ആന്‍ഡ്രൂസ്(ജോയിന്റ് ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അനില്‍ മാര്‍ക്കോസ്, ബിനു ശ്രീധരന്‍, അനു അബു, അമ്പി ജിതിന്‍, കെ. വി. സാനിഷ്, വി.എസ് റെമിയ ലിനേഷ്, ലിജോ ജോണ്‍, അജീഷ് കൃഷ്ണന്‍, തോംസണ്‍ ലാസര്‍, ടിന്റോ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
ലെസ്ററര്‍ കേരളാ കമ്മ്യുണിറ്റിയുടെ കൂടുതല്‍ അംഗീകാരവും തുടര്‍ന്നുള്ള ഭാവി പരിപാടികളിലും ഏവരുടെയും സഹകരണവും സാന്നിധ്യവും അഭ്യര്‍ത്ഥിക്കുന്നതായി എല്‍കെസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
- dated 08 Mar 2021


Comments:
Keywords: U.K. - Otta Nottathil - Lester_kerala_community U.K. - Otta Nottathil - Lester_kerala_community,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us