Today: 17 Oct 2019 GMT   Tell Your Friend
Advertisements
ബോംബു ഭീഷണി : എയര്‍ ഇന്ത്യ മുംബൈ/ന്യൂവാര്‍ക്ക് വിമാനം ലണ്ടനില്‍ ഇറക്കി
Photo #1 - U.K. - Otta Nottathil - bomb_threat_air_india_flight_AI_191_mumbai_new_wark_
ലണ്ടന്‍ : ബോംബു ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് അമേരിക്കയിലെ ന്യൂവാര്‍ക്കിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം എഐ 191 ബോയിങ് 777 അടിയന്തിരമായി ലണ്ടനിലെ സ്ററാന്‍സ്റെറഡ് വിമാനത്താവളത്തില്‍ ഇറക്കി.

മൂന്നര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 4.50 നാണ് വിമാനം മുംബൈയില്‍ നിന്നും പറന്നത്. ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലണ്ടന്‍ വഴി തിരിച്ചുവിടുകയായിരുന്നു.

ബ്രിട്ടന്റെ വ്യോമപരിധിയില്‍ പറക്കുമ്പോള്‍ ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം പൈലറ്റുമാരെ അറിയിക്കുകയും ഉടന്‍തന്നെ വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. വിമാനത്തിന് അകമ്പടിയായി ബ്രിട്ടന്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ അയച്ചതായും വാര്‍ത്തയുണ്ട്. ലാന്‍ഡ് ചെയ്ത വിമാനം പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.

വഴിതിരിച്ചുവിടാനുള്ള തീരുമാനം എടുക്കുന്ന സമയത്ത് വിമാനം ബെല്‍ഫാസ്ററിന് തെക്ക് ആയിരുന്നു. വ്യക്തമായും സ്ഥിതി ഗൗരവമായി കണക്കാക്കപ്പെട്ടിരുന്നില്ല, കാരണം ബെല്‍ഫാസ്ററ് ഇന്റര്‍നാഷണലിലോ ഡബ്ളിനിലോ ലാന്‍ഡിംഗിന് പകരം വിമാനം സ്ററാന്‍സ്റെറഡിലേക്ക് തിരികെ പറന്നാണ് വെളുപ്പിനെ ലോക്കല്‍ സമയം അഞ്ചു മണിയ്ക്ക് ലാന്റ് ചെയ്തത്. ഏകദേശം ഒരു മണിക്കൂര്‍ വേണ്ടി വന്നു സമയം.

വഴിതിരിച്ചു വിടലും കാലതാമസവും കാരണം, ന്യൂയോര്‍ക്കിലേക്കുള്ള സര്‍വീസ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ യാത്രക്കാരെ ഹീത്രോയില്‍ നിന്ന് മറ്റ് വിമാനങ്ങളിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ നിന്ന് അയച്ച പകരമുള്ള വിമാനത്തില്‍ കയറ്റി യാത്ര തുടരുമെന്നും പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.






- dated 27 Jun 2019


Comments:
Keywords: U.K. - Otta Nottathil - bomb_threat_air_india_flight_AI_191_mumbai_new_wark_ U.K. - Otta Nottathil - bomb_threat_air_india_flight_AI_191_mumbai_new_wark_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020192pak
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ 13 വര്‍ഷത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
171020194booker
ബുക്കര്‍ പുരസ്കാരം മാര്‍ഗരറ്റ് അറ്റ്വുഡിനും ബെര്‍ണാഡിനെ എവരിസ്റേറായ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
new_currency_pound
പൗണ്ടിന്റെ പുതിയ പതിപ്പ് 2020 ല്‍ പുറത്തിറങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
101020197passport
ബ്രെക്സിറ്റ്: ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഈയാഴ്ച അവസാനം വരെ സമയം
തുടര്‍ന്നു വായിക്കുക
101020196accident
ബ്രിട്ടനില്‍ വാഹനാപകടമുണ്ടാക്കിയ യുവതിയെ യുഎസ് വിട്ടുകൊടുക്കില്ല
കൗമാരക്കാരന്‍ മരിച്ച കേസില്‍ പ്രതിയെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
91020198brexit
ബ്രെക്സിറ്റ് കരാര്‍: അവസാനവട്ട ശ്രമത്തിന് ബോറിസ് ഡബ്ളിനിലേക്ക്
തുടര്‍ന്നു വായിക്കുക
81020198brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനുള്ള ഹര്‍ജി കോടതി തള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us