Today: 18 Aug 2019 GMT   Tell Your Friend
Advertisements
പുതിയ മുഖങ്ങളുമായി ബോറിസ് മന്ത്രിസഭ
Photo #1 - U.K. - Otta Nottathil - ministry_boris_johnson_new_pm_briten
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുതലയേറ്റ് ആദ്യ ദിവസം തന്നെ ബോറിസ് ജോണ്‍സണ്‍ തന്റെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. ബ്രെക്സിറ്റ് അനുകൂല ക്യാംപെയ്നില്‍ നടുനായകത്വം വഹിച്ച പ്രമുഖര്‍ക്കെല്ലാം മന്ത്രിസഭയില്‍ സുപ്രധാന സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഡൊമിനിക് റാബും പ്രീതി പട്ടേലും മന്ത്രിസഭയില്‍ തിരിച്ചെത്തി. റാബിന് വിദേശകാര്യവും പ്രീതിക്ക് ആഭ്യന്തരവുമാണ് ചുമതല. ആഭ്യന്തര മന്ത്രിയായിരുന്ന സാജിദ് ജാവിദിനെ പുതിയ ചാന്‍ലസറായും നിയോഗിച്ചു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജോണ്‍സന്റെ എതിരാളിയായിരുന്ന ജെറമി ഹണ്ട് അടക്കം തെരേസ മേയ് മന്ത്രിസഭയിലെ പകുതി അംഗങ്ങള്‍ക്കും പുതിയ മന്ത്രിസഭയില്‍ ഇടമില്ല. പലരും രാജിവച്ചപ്പോള്‍ ചിലരെ ഒഴിവാക്കുകയായിരുന്നു.

ബ്രെക്സിറ്റിനെ എതിര്‍ത്തവര്‍ക്കു തെറ്റിപ്പോയെന്നും ഒക്ടോബര്‍ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും ജോണ്‍സണ്‍ പ്രഖ്യാപിച്ചു. അതേസമയം, വിദേശകാര്യ വകുപ്പില്‍ തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ താനതു സ്വീകരിക്കുമായിരുന്നു എന്ന് ഹണ്ട് പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍, പുതിയ പ്രധാനമന്ത്രിക്ക് മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റിനായി ശക്തമായി വാദിച്ച പെന്നി മോര്‍ഡോന്റ് മന്ത്രിസഭയില്‍ നിന്നു പുറത്തായതാണ് പ്രധാന അദ്ഭുതം. മുന്‍ സൈനികലും ജോണ്‍സന്റെ അടുത്ത അനുയായിയുമായ ബെന്‍ വാലസാണ് പുതിയ ഡിഫന്‍സ് സെക്രട്ടറി. ട്രേഡ് സെക്രട്ടറി ലിയാം ഫോക്സ്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ളാര്‍ക്ക് എന്നിവരും പുറത്തായി. മൂവരും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ബോറിസിനെ എതിര്‍ത്തവരാണ്.

ബോറിസ് ; വിവാദങ്ങളുടെ കളിത്തോഴന്‍

മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും, അവിടെനിന്ന് ലണ്ടന്‍ മേയറായും രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറിയായും പടിപടിയായി ഉയര്‍ന്ന് ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കും എത്തിയ ആളാണ് ബോറിസ് ജോണ്‍സണ്‍. ഏതു മേഖലയിലായാലും വിവാദങ്ങള്‍ എന്നും ബോറിസ് ജോണ്‍സണൊപ്പമുണ്ടായിരുന്നു.

ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയതിന് തൊട്ടുപിന്നാലെ ജോണ്‍സണ്‍ 1987~ല്‍ ദി ടൈംസ് പത്രത്തില്‍ ട്രെയിനി റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, കിങ് എഡ്വാര്‍ഡ് രണ്ടാമനെക്കുറിച്ചുള്ള ലേഖനത്തില്‍ വ്യാജ ഉദ്ധരണി നല്‍കിയതോടെ ഒരുവര്‍ഷത്തിനുശേഷം ടൈംസില്‍ നിന്ന് പുറത്താക്കി. 2004ല്‍ വിവാഹേതരബന്ധത്തെക്കുറിച്ച് കളവുപറഞ്ഞതിന് അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.യും ഷാഡോ ആര്‍ട്സ് മന്ത്രിയുമായിരുന്ന ജോണ്‍സണെ അന്നത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മൈക്കല്‍ ഹൊവാര്‍ഡ് പുറത്താക്കി.

2016~ലാരംഭിച്ച ബ്രെക്സിറ്റ് കാമ്പയിനിന്റെ സുപ്രധാനമുഖങ്ങളിലൊന്നായിരുന്നു ജോണ്‍സണ്‍. ബ്രെക്സിറ്റ് നടപ്പായാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പ്രതിവാരം നല്‍കേണ്ട 4.36 കോടി ഡോളര്‍ നല്‍കേണ്ടിവരില്ലെന്ന് ജോണ്‍സണ്‍ കാമ്പയിനിലുടനീളം അവകാശവാദമുന്നയിച്ചു. പിന്നീട് ഈ തുക തെറ്റാണെന്നും ഇതിലും വളരെ ചെറിയ തുകയാണ് ബ്രിട്ടന്‍ യൂണിയന് നല്‍കുന്നതെന്നും വിമര്‍ശകര്‍ കണ്ടെത്തി.

ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന കാലത്ത് ബ്രിട്ടീഷ്~ഇറാനിയന്‍ പൗരത്വമുള്ള നസാനിന്‍ സാഖാരി റാറ്റ്ക്ളിഫെന്ന യുവതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി 2016~ല്‍ ബ്രിട്ടന്‍ ജയിലിലടച്ച സംഭവം ജോണ്‍സണുനേരെ വിമര്‍ശനമുയര്‍ത്തി. മനുഷ്യാവകാശസംഘടനയായ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തകയായിരുന്ന നസാനിന്‍ ഇറാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയെന്ന് 2017~ല്‍ ജോണ്‍സണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. സംഭവം വിവാദമായതോടെ തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നുപറഞ്ഞ് തലയൂരി. ഇറാനോടും ബ്രിട്ടീഷ് പാര്‍ലമെന്റിനോടും മാപ്പുപറയേണ്ടിയും വന്നു.

ബോറിസ് ജോണ്‍സനു മുന്നില്‍ വെല്ലുവിളികള്‍ ഏറെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു മുന്നില്‍ ബ്രെക്സിറ്റ് നടപ്പാക്കല്‍ മുതല്‍ മധ്യേഷന്‍ സംഘര്‍ഷങ്ങള്‍ വരെ വെല്ലുവിളികള്‍ ഏറെ.

ബ്രെക്സിറ്റ് വിഷയമാണ് മുന്‍ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂണിന്റെയും തെരേസ മേയുടെയും രാജിക്കു കാരണമായത്. രണ്ടുതവണ ബ്രെക്സിറ്റ് തീയതി നീട്ടിയത് തെരേസാ മേയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഒക്ടോബര്‍ 31~നാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന് നല്‍കിയിട്ടുള്ള അവസാനതീയതി. കരാറോടെയോ അല്ലാതെയോ അന്ന് യൂണിയന്‍ വിടാം. അല്ലെങ്കില്‍ തുടരാം. എന്നാല്‍, ഏതു വിധേനയും അതേ ദിവസം തന്നെ ബ്രെക്സിറ്റ് പൂര്‍ത്തിയാക്കുമെന്ന് ബോറിസ് പ്രഖ്യാപിച്ചു കഴിഞ്ഞു. കരാറില്ലാത്ത ബ്രെക്സിറ്റിനോടു യോജിക്കുന്ന നിലപാടുകള്‍ അദ്ദേഹം നേരത്തെ തന്നെ പരസ്യമാക്കിയിരുന്നതുമാണ്.

ലണ്ടന്‍ മേയറായിരുന്ന സമയത്ത് ബ്രിട്ടന്‍ ഏകവിപണിയായി തുടരുന്നതിന്റെ നേട്ടങ്ങള്‍ പലതവണ വേദികളില്‍ പറഞ്ഞിട്ടുണ്ട് ഇദ്ദേഹം. കരാറില്ലാതെ യൂണിയന്‍ വിടാന്‍ തീരുമാനിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടീഷ് എം.പി.മാര്‍ നേരത്തേ അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ കരാറോടെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിനു പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ല.

ഐറിഷ് ബാക്സ്റേറാപ്പ് ഉള്‍പ്പെടെയുള്ള വിവാദവ്യവസ്ഥകളില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിച്ച് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സ്വീകാര്യമായ കരാര്‍ കൊണ്ടുവരാന്‍ ജോണ്‍സണാകുമോയെന്നതാണ് ചോദ്യം. കരാറില്‍ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് യൂണിയന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനുമായി നിലനില്‍ക്കുന്ന ഭിന്നത നയതന്ത്രപരമായി പരിഹരിക്കപ്പെടേണ്ടതാണ്. ഇറാനും ബ്രിട്ടനും പരസ്പരം ഇരുരാജ്യങ്ങളുടെയും എണ്ണക്കപ്പലുകള്‍ കസ്ററഡിയിലെടുത്തിരിക്കുന്നു. ഇറാന്റെ ഗ്രേയ്സ്~വണ്‍ കപ്പല്‍ ബ്രിട്ടന്റെ പിടിയിലും ബ്രിട്ടന്റെ സ്റെറനാ ഇംപേരോ ഇറാന്റെ കസ്ററഡിയിലുമാണുള്ളത്. ഹോര്‍മുസ് കടലിടുക്കിലൂടെ യു.എന്‍. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്ന കുറ്റത്തിനാണ് ഗ്രേയ്സ് വണ്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രഗതാഗതച്ചട്ടം ലംഘിച്ചുവെന്ന കുറ്റത്തിന് സ്റെറനാ ഇംപേരോയും. സ്റെറനാ ഇംപേരോയെയും അതിലെ ജീവനക്കാരെയും അതിവേഗം തിരിച്ചെത്തിക്കുകയെന്നത് ജോണ്‍സണിന്റെ അഭിമാനപ്രശ്നമാണ്.

ബ്രിട്ടന്‍ തങ്ങളുടെ കപ്പല്‍ വിട്ടയച്ചാല്‍ ബ്രിട്ടീഷ് കപ്പലിനെയും വിട്ടയക്കുമെന്ന നിലപാടിലാണ് ഇറാന്‍. എന്നാല്‍, ഇറാന്‍ കപ്പല്‍ നിയമപരമായി പിടിച്ചെടുത്തതാണെന്ന നിലപാടിലുറച്ച് ബ്രിട്ടനും. ഈ സാഹചര്യത്തില്‍ പരസ്പരം കപ്പലുകള്‍ കൈമാറിയുള്ള നീക്കുപോക്കിന് തുനിഞ്ഞാല്‍ ബ്രിട്ടനത് നാണക്കേടാകും. പകരം ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ നിയമങ്ങളുദ്ധരിച്ച് യു.എന്‍. പോലെയുള്ള അന്താരാഷ്ട്ര സംഘടനകളെയും യു.എസ്. അടക്കമുള്ള ലോകരാജ്യങ്ങളെയും ഒപ്പംനിര്‍ത്തി ഇറാനുമേല്‍ സമ്മര്‍ദംചെലുത്തിയുള്ള പരിഹാരത്തിനു ശ്രമിക്കുക എന്നതായിരിക്കും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യത്തെ പ്രധാന ദൗത്യങ്ങളിലൊന്ന്.
- dated 25 Jul 2019


Comments:
Keywords: U.K. - Otta Nottathil - ministry_boris_johnson_new_pm_briten U.K. - Otta Nottathil - ministry_boris_johnson_new_pm_briten,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17820196eu
യൂറോപ്യന്‍ നഴ്സുമാര്‍ക്ക് പകരം എന്‍എച്ച്എസില്‍ ജോലി കിട്ടിയത് നാലായിരം ഏഷ്യക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16820197water
ബ്രെക്സിറ്റിനെനതിരേ പ്രതിപക്ഷവുമായി സഖ്യത്തിന് മൂന്ന് ഭരണകക്ഷി എംപിമാര്‍ Recent or Hot News
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടര്‍ന്നു വായിക്കുക
16820194bakery
ഗേ കേയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച ബേക്കറിക്കാര്‍ കോടതി കയറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
greta_sweedishe_klima_activist
ന്യൂയോര്‍ക്ക് കാലാവസ്ഥ ഉച്ചകോടി ; പായ്വഞ്ചിയില്‍ ഗ്രീറ്റ തൂണ്‍ബര്‍ഗ് സാഹസിക യാത്രയാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16820199ship
ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14820198brexit
ബ്രെക്സിറ്റ്: അയര്‍ലന്‍ഡിനെ വച്ച് വിലപേശാന്‍ ബോറിസ് ജോണ്‍സണ്‍
തുടര്‍ന്നു വായിക്കുക
14820191
യുകെയില്‍ കുടിയേറ്റക്കാരുടെ മിനനിമം വേതന നിബന്ധന ഉയരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us