Today: 12 Dec 2018 GMT   Tell Your Friend
Advertisements
ബ്രിട്ടനിലെ നവജാത രാജകുമാരന് പേരിട്ടു "ലൂയിസ്"
Photo #1 - U.K. - Otta Nottathil - new_baby_prince_louis_arthur_charles
Photo #2 - U.K. - Otta Nottathil - new_baby_prince_louis_arthur_charles
ലണ്ടന്‍: ബ്രിട്ടന്‍ രാജകുടുംബത്തിലെ 'ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് എഡിന്‍ബറോ' എന്ന ഔദ്യോഗിക വിശേഷണത്തില്‍ അറിയപ്പെടുന്ന വില്യം രാജകുമാരനും(35) കെയ്റ്റ് രാജകുമാരിക്കും(36) പിറന്ന ആണ്‍ കുട്ടിയ്ക്ക് "ലൂയീസ് അര്‍തൂര്‍ ചാള്‍സ് "അഥവാ "കേംബ്രിഡ്ജ് രാജകുമാരന്‍ ലൂയീസ്" എന്നു പേരിട്ടു.

1979 ല്‍ ഐ.ആര്‍.എ. മത്സ്യബന്ധന ബോട്ടില്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാള്‍സിന്റെ വലിയ അമ്മാവന്‍, ഉപദേശകനും, ബഹുമാനപ്പെട്ട മുത്തച്ഛനുമായ മൌണ്ട് ബാറ്റന്‍ പ്രഭുവിന്റെ സ്മരണ നിലനിര്‍ത്താനാണ് ലൂയീസ് എന്നു നാമകരണം ചെയ്തത്. രാജകുമാരന്റെ പേരു സംബന്ധിച്ച് വാതുവെയ്പ്പുകളുടെ പൂരംതന്നെ ബ്രിട്ടനില്‍ നടന്നിരുന്നു.

സെന്‍ട്രല്‍ ലണ്ടനിലെ പാഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയിലാണ് വില്യം,കെയ്റ്റ് ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായി ലൂയീസ് പിറന്നത്. ബ്രിട്ടീഷ് സമയം തിങ്കളാഴ്ച രാവിലെ 11.01 നാണ് 3,8 കിലോ തൂക്കമുള്ള രാജകുമാരന്റെ ജനനം. കുട്ടി പിറന്ന് ഏഴുമണിയ്ക്കൂറിനു ശേഷം അമ്മയും കുഞ്ഞും ആശുപത്രി വിട്ടിരുന്നു.

വില്യം കേറ്റ് ദമ്പതികള്‍ക്ക് ആദ്യത്തെ കുട്ടിയായ പ്രിന്‍സ് ജോര്‍ജ് 2013 ലും, രണ്ടാമത്തെ കുട്ടിയായി പ്രിന്‍സസ് ഷാര്‍ലറ്റ് 2015 ലുമാണ് ജനിച്ചത്.

കിരീടാവകാശത്തിലും ലൂയീസ് ഏറെ പിന്നിലാണ്. എലിസബത്ത് രാജ്ഞിയ്ക്കു ശേഷം ചാള്‍സ് രാജകുമാരനാണ് ബ്രിട്ടനില്‍ രാജാവാകുന്നത്. ചാള്‍സിന്റെ പിന്‍ഗാമിയായി വില്യം രാജകുമാരനും, വില്യമിനു ശേഷം മൂത്തമകന്‍ ജോര്‍ജ് രാജകുമാരനുമാകും കിരീടാവകാശം ലഭിയ്ക്കുക. ജോര്‍ജിന്റെയും സഹോദരി ഷാര്‍ലറ്റിന്റെയും പിന്നിലായിരിയ്ക്കും ലൂയീസിന്റെ പിന്തുടര്‍ച്ചാധികാരവും സ്ഥാനവും. എലിസബത്ത് രാജ്ഞിയുടെ 92ാം ജന്മദിനാഘോഷം തീരുന്നതിനു മുമ്പേതന്നെ കുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായി പിറന്ന ലൂയീസിന്റെ ജനനം കുടുംബത്തില്‍ അതിമധുരമായി.

ചാള്‍സ് ഡയാന ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരന്റെ വിവാഹത്തിനായി കെന്‍സിംങ്ടണ്‍ കൊട്ടാരം ഒരുങ്ങുന്നതിനിടയിലാണ് ലൂയീസിന്റെ ജനനം.
- dated 27 Apr 2018


Comments:
Keywords: U.K. - Otta Nottathil - new_baby_prince_louis_arthur_charles U.K. - Otta Nottathil - new_baby_prince_louis_arthur_charles,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
111220189brexit
ബ്രിട്ടനനുമായി ഇനനിയാരും ചര്‍ച്ച ചെയ്യാനനില്ല: ടസ്ക് Recent or Hot News
പൗണ്ടിമൂല്യം ഇടിയുന്നു തുടര്‍ന്നു വായിക്കുക
111220185brexit
ബ്രെക്സിറ്റ് കരാര്‍: വോട്ടെടുപ്പ് പ്രധാനമന്ത്രി റദ്ദാക്കി Recent or Hot News
ചര്‍ച്ചകള്‍ക്കായി വീണ്ടും ബ്രസല്‍സിലേക്ക് തുടര്‍ന്നു വായിക്കുക
joy_to_world_2_country
കരോള്‍ രാവ് 'ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍ സംഗീതമായി പെയ്തിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
101220186mallya
മല്യയുടെ വിധി തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
101220183brexit
ബ്രെക്സിറ്റ്: വീണ്ടും ചര്‍ച്ച വേണമെന്ന് എംപിമാര്‍ Recent or Hot News
വോട്ടെടുപ്പ് മാറ്റില്ലെന്ന് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
91220181
ബ്രെക്സിറ്റ്: ആര്‍ക്കും അറിയാത്ത പ്ളാന്‍ ബി!
തുടര്‍ന്നു വായിക്കുക
71220185jessica
ജസീക്കയെ കൊന്നത് ഭര്‍ത്താവ് തന്നെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us