Today: 20 Jul 2018 GMT   Tell Your Friend
Advertisements
ലണ്ടനിലെ ഓണം പടിയിറങ്ങി
Photo #1 - U.K. - Otta Nottathil - onam_london_hindu_aikyavedhi
Photo #2 - U.K. - Otta Nottathil - onam_london_hindu_aikyavedhi
ലണ്ടന്‍: ഓരോ മലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തിയാണ് ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണം പടിയിറങ്ങിയത്. കേരളത്തിന്‍റെ തനതു പാരമ്പര്യ ശൈലിയില്‍ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ബ്രിസ്റേറാള്‍ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ, ഹിന്ദു ഐക്യവേദിയുടെ മുതിര്‍ന്ന അംഗങ്ങള്‍, അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഭജനയും കീര്‍ത്തനാലാപനവുമായി അന്തരീക്ഷം ഭക്തിസാന്ദ്രമായി.

മാവേലിയെ വരവേറ്റുകൊണ്ടാണ് ഓണാഘോഷങ്ങള്‍ തുടങ്ങിയത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റു കൊണ്ട് കുരുന്നുകള്‍ ശ്രീകൃഷ്ണ സ്തുതികള്‍ക്കനുസൃതമായി കൃഷ്ണരാധ സങ്കല്പത്തില്‍ ചുവടുകള്‍ വെച്ചപ്പോള്‍ ഒരുനിമിഷം വേദി അമ്പാടിയായി തീര്‍ന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ കേരളശൈലിയിലുള്ള തനതായ വേഷ പകര്‍ച്ച ഏവരുടെയും മനംകവരുന്നതായിരുന്നു. തുടര്‍ന്നു വേദിയില്‍ ഗോകുലനിലയ എന്നു തുടങ്ങുന്ന കീര്‍ത്തനത്തിനു, ഭരതനാട്യ നൃത്ത ചുവടുകളുമായി ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ അരങ്ങിലെത്തിയപ്പോള്‍ അനുവാചക ഹൃദയം ഭക്തിയുടെ ആനന്ദത്തില്‍ എത്തി.

മുന്ന് രീതികളിലും ശൈലിയിലുമുള്ള തിരുവാതിര നൃത്തചുവടുകളുമായി വനിതകളുടെ സംഘം അരങ്ങുണര്‍ത്തി. ലാസ്യനടനത്തിന്റെ പദമൂന്നിയ തിരുവാതിരകളി, രൂപത്തിലും താളത്തിലും പുതുമ പകരുന്നതായിരുന്നു. നൃത്യഭംഗിക്കു ശേഷം ഗാനാര്‍ച്ചനയുമായി ലണ്ടനിലെ അനുഗ്രഹീത കലാകാരനായ രാജേഷ് രാമനും, മകള്‍ ലക്ഷ്മി രാജേഷും സംഗീതവുമായി ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി.

മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകള്‍ ഉണര്‍ത്തി ക്ഷേത്രകലയായ ഓട്ടന്‍തുള്ളല്‍ വേദിയില്‍ അരങ്ങേറിയത് ഈ വര്‍ഷത്തെ ഓണാഘോഷത്തെ വിശേഷാനുഭവമാക്കി മാറ്റി. പുതുതലമുറക്കു അത്ര പരിചിതമല്ലാത്ത ഓട്ടന്‍തുള്ളല്‍ എന്ന കേരളീയ നൃത്യനാട്യ കലാരൂപം അതിന്റെ ഉപാസകനായ ഡോ.അജിത് കര്‍ത്ത, നര്‍മ്മവും ചിന്തകളുമായി കല്യാണ സൗഗന്ധികം എന്ന മഹാഭാരത കഥ വേദിയിലെത്തിച്ചു. ഇത്തരം കലാരൂപങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം പങ്കുവെച്ചു. തുടര്‍ന്ന് അദ്ദേഹത്തെ വെസ്ററ് ഇംഗ്ളണ്ടിലെ പോലീസ് ബോര്‍ഡിന്‍റെ വൈസ് ചെയര്മാന് കൂടിയായ കൗണ്‍സിലര്‍ ടോം ആദിത്യ പൊന്നാട അണിയിച്ചു വേദിയില്‍ അനുമോദിച്ചു,

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കോ ഓര്‍ഡിനേഷന്‍ മിനിസ്ററര്‍ എ എസ് രാജന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. തമിഴ്നാട്ടില്‍ ജനിക്കുകയും വളരുകയും ചെയ്തെങ്കിലും തനിക്കു കേരളവുമായി ഉള്ള അടുപ്പം അദ്ദേഹം തുറന്നു പറഞ്ഞു. മലയാളികളുടെ സ്നേഹത്തോടു കൂടിയ അടുപ്പവും, കേരളീയ ഭക്ഷണത്തിന്റെ രുചിയും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. മനുഷ്യ നിര്‍മ്മിത വേലികെട്ടുകള്‍ക്കപ്പുറം സാഹോദര്യത്തിന്റെ പൊന്‍പ്രകാശമായി ചടങ്ങില്‍ ബ്രിസ്റേറാളില്‍ നിന്നും എത്തിയ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യയെയും, ക്രോയ്ഡോണ്‍ മുന്‍ മേയര്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദിനെയും മിനിസ്ററര്‍ രാജന്‍ ശ്ശാഘിച്ചു. ജാതിമത ചിന്തകള്‍ക്ക് അതീതമായി സാഹോദര്യത്തിന്റെയും, പങ്കു വയ്ക്കലിന്റെയും സ്നേഹവലയത്തില്‍ എല്ലാവരും ഒന്നിച്ചു അണിനിരക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അദ്ദേഹത്തോടൊപ്പം പത്നി ശശിരേഖയും ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്ത് ഓണാഘോഷ പരിപാടികള്‍ക്ക് ചാരുതയേകി.

കൗണ്‍സിലര്‍ ടോം ആദിത്യയുടെ ഓണസന്ദേശം നല്‍കി. ഓണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ചിന്തോദ്ദീപകമായ നിര്‍വചങ്ങള്‍ അദ്ദേഹം നല്‍കി. പിറകോട്ടുപോയി അത്രയും വേഗത്തില്‍ മുന്നോട്ടായുന്നതാണ് ഊഞ്ഞാല്‍. നമ്മുക്കു പൈതൃകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന സന്ദേശമാണ് പിന്നോട്ടുള്ള യാത്ര. മുന്നോട്ടുള്ള ഗമനത്തിനാകട്ടെ പ്രതീക്ഷയിലേക്കുള്ള യാത്രയും. രണ്ടും കൂടിചേരുമ്പോഴാണ് ജീവിതം ആസ്വാദ്യമാകുന്നത്. അതു പോലെ വള്ളം കളിക്ക് സംഘബോധത്തിന്റെ തലമുണ്ട്. വിഭവങ്ങളാല്‍ സമൃദ്ധമായ ഓണസദ്യ, നാനത്വത്തില്‍ ഏകത്വത്തിന്റെ സന്ദേശമാണ് നല്‍കുന്നത് എന്നും കൗണ്‍സിലര്‍ ടോം ആദിത്യ പറഞ്ഞു. ഓണം കേരളത്തിന്റെ ദേശിയ ഉത്സവം മാത്രമല്ല, കേരളീയരുടെ സംസ്കാരത്തിന്റെയും, പൈതൃകത്തിന്റെയും, ആത്മാഭിമാനത്തിന്റെയുംആഘോഷമാണെന്നുഅദ്ദേഹം അഭിപ്രായപ്പെട്ടു

പ്രജാക്ഷേമത്തിന്റെയും, സ്നേഹത്തിന്റെയും, സമത്വത്തിന്റെയും, വിട്ടുകൊടുക്കലിന്റെയും ഉണര്‍ത്തുപാട്ടാണ് ഓണം എന്ന് ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂട്ടിച്ചേര്‍ത്തു.

ക്രോയ്ഡോണ്‍ മുന്‍ മേയര്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു. ലണ്ടന്‍ ഹിന്ദു ഐക്യ വേദിയുടെ ഓരോ പ്രവര്‍ത്തനത്തിനും പൂര്‍ണപിന്തുണ അറിയിക്കുകയും ചെയ്തു. കൗണ്‍സിലര്‍ മഞ്ജു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മിനിസ്ററര്‍ എ.എസ് രാജനെ ഹിന്ദു ഐക്യവേദിക്കു വേണ്ടി പൊന്നാട അണിയിച്ചു ആദരിച്ചു.

സത്യം ശിവം സുന്ദരം എന്ന ഭജന്‍വേദിയില്‍ ആലപിച്ചുകൊണ്ട് ലണ്ടനിലെ അറിയപ്പെടുന്ന കലാകാരി രാജകൃഷ്ണസ്വാമി ഓണാഘോഷത്തെ ധന്യമാക്കി. കണ്ണന്‍ രാമചന്ദ്രനും, ഡയാന അനില്‍കുമാറും പരിപാടികള്‍ക്ക് അവതാരകരായി നേതൃത്വം നല്‍കി. കലാപരിപാടികള്‍ക്ക് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും കുട്ടികളുടെ ചോറൂണും, കര്‍മ്മങ്ങളും നടന്നു. ഹിന്ദുഐക്യവേദിയുടെ അംഗങ്ങള്‍ ചേര്‍ന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി..

ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ടി ഹരിദാസിന്റെ ക്ഷണപ്രകാരം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്ററ് സെക്രട്ടറി (കോണ്‍സുലാര്‍) രാമസ്വാമി ബാലാജി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ തലത്തില്‍ പ്രവൃത്തിക്കുന്ന നിരവധി പ്രമുഖരും ഓണാഘോഷത്തില്‍ പങ്കെടുത്തു.

ഹിന്ദു ഐക്യവേദിയുടെ മുഴുവന്‍ അംഗങ്ങളുടെയും സഹകരണവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഓണാഘോഷത്തിന് വിജയമേകി.

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അടുത്തമാസത്തെ സംഗമം ദീപാവലിയായിട്ടാണ് ആഘോഷിക്കുന്നത് .

Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU
- dated 07 Oct 2017


Comments:
Keywords: U.K. - Otta Nottathil - onam_london_hindu_aikyavedhi U.K. - Otta Nottathil - onam_london_hindu_aikyavedhi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20720189
രാസ വിഷ പ്രയോഗം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720187
തായ് ഗുഹയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ വിദഗ്ധന് വ്യവസായിയുടെ അവഹേളനം Recent or Hot News
തുടര്‍ന്നു വായിക്കുക
17720184
പ്രതിരോധ മന്ത്രിയും രാജിവച്ചു; ബ്രിട്ടീഷ് സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി Recent or Hot News
തുടര്‍ന്നു വായിക്കുക
16720188
യൂറോപ്യന്‍ യൂണിയനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ട്രംപ് ഉപദേശിച്ചു: തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720187
യുഎസ് ~ യുകെ വ്യാപാര കരാര്‍ പ്രായോഗികം: ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720188
ലണ്ടനില്‍ ട്രംപിനെതിരേ പടുകൂറ്റന്‍ പ്രകടനം
ജെറമി കോര്‍ബിനും പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
13720181
ബ്രെക്സിറ്റ് ഇങ്ങനെയാണെങ്കില്‍ വ്യാപാര കരാര്‍ നടക്കില്ല: യുഎസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us