Today: 18 Oct 2017 GMT   Tell Your Friend
Advertisements
മാഞ്ചസ്റററില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൂടല്ലൂര്‍ സ്വദേശി മരിച്ചു
Photo #1 - U.K. - Otta Nottathil - paul_john_manchester
മാഞ്ചസ്ററര്‍: കഴിഞ്ഞ ചൊവ്വാഴ്ച മാഞ്ചസ്റററില്‍ കാറിടിച്ചു ഗുരുതരമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണ്‍ മരിച്ചു.

സാല്‍ഫോര്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു പോള്‍. മസ്തിഷ്ക മരണം സ്ഥിരീകരിച്ച പോള്‍ വെന്റിലേറ്ററിലായിരുന്നു. പോളിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

മാഞ്ചസ്ററര്‍ എയര്‍പോര്‍ട്ടിലെ സ്കൈ ഷെഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് പോള്‍. വിഥിന്‍ഷോ ആശുപത്രിയിലെ എന്‍ഡോസ്കോപ്പി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നേഴ്സ് മിനിയാണ് ഭാര്യ.രണ്ടു കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.

മാഞ്ചസ്റററിലെ വിഥിന്‍ഷോയില്‍ താമസിക്കുന്ന പോള്‍ മകളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെ റോഡു മുറിച്ചു കടക്കുമ്പോള്‍ വേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോളിന്റെ കൂടയുണ്ടായിരുന്ന മകള്‍ ആഞ്ചലോ നിസാര പരിക്കുകളോടെയും, മറ്റൊരു സ്ത്രീയും ഒരു കൈക്കുഞ്ഞും പരിക്കുകളോടെ രക്ഷപെട്ടിരുന്നു.

പോളിന്റെ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയിലും ഒപ്പം മാഞ്ചസ്റററിലെ മലയാളി സമൂഹവും കുടുംബത്തിന് സാന്ത്വനമേകുകയാണ്.
- dated 16 Mar 2017


Comments:
Keywords: U.K. - Otta Nottathil - paul_john_manchester U.K. - Otta Nottathil - paul_john_manchester,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020172
ബ്രെക്സിറ്റ് ചര്‍ച്ചയ്ക്ക് വേഗം കൂടണം: മേയ്, ജങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161020179
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
161020176
രാജ്ഞി വീണ്ടും ഡ്റൈവിങ് സീറ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141020176
ബ്രിട്ടനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131020177
ബ്രിട്ടീഷ് നേവിയില്‍ വനിതകളുടെ നൂറു വര്‍ഷം: ആഘോഷത്തില്‍ രാജ്ഞിയും പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
131020174
ബ്രെക്സിറ്റ് ബില്‍: കുരുക്കഴിഞ്ഞിട്ടില്ലെന്ന് ബാര്‍നിയര്‍
തുടര്‍ന്നു വായിക്കുക
1110201710
സ്കോട്ടിഷ് സ്വാതന്ത്ര്യത്തിനായി വീണ്ടും ഹിതപരിശോധന നടത്തും: നിക്കോള സ്റ്റര്‍ജിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us