Today: 08 Aug 2020 GMT   Tell Your Friend
Advertisements
പോസ്ററ് സ്ററഡി വിസ ബ്രിട്ടന്‍ പുന:സ്ഥാപിച്ചു ; ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം
Photo #1 - U.K. - Otta Nottathil - post_study_visa_uk_home_office_2020
ലണ്ടന്‍: ബ്രിട്ടനിലെ വിസ നയത്തില്‍ കൂടുതല്‍ ഉദാരത നല്‍കുന്ന വ്യദ്യാഭ്യാസ പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍. ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ 2012 ല്‍ ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ വിസ പൂര്‍ണമായും നിര്‍ത്തലാക്കിയ് പോസ്ററ് സ്ററഡി വിസയാണ് ഇപ്പോള്‍ ബോറിസ് സര്‍ക്കാര്‍ പുന:സ്ഥാപിക്കുന്നത്. ഇതനുസരിച്ച് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടുന്ന ടയര്‍ 4 വിസ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ യുകെ പോസ്ററ്സ്ററഡി വര്‍ക്ക് വിസ ലഭിയ്ക്കും. 2020 മുതല്‍ പ്രാബല്യത്തിലാവുന്ന നിയമം അനുസരിച്ച് അടുത്ത രണ്ട് വര്‍ഷത്തേക്ക് ലഭ്യമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യം രണ്ടുവര്‍ഷമാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇവര്‍ പഠിക്കുന്ന കോഴ്സ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്ററിലോ ഹൈലി സ്കില്‍ഡ് മൈഗ്രേഷന്‍ വിസ ലിസ്ററിലോ ഉള്‍പ്പെട്ടതാണെങ്കില്‍ ഇത്തരം വര്‍ക്ക് പെര്‍മിറ്റുകള്‍ നീട്ടിയെടുക്കാനും ഏറെ സാധ്യതയുണ്ട്.

നിലവിലെ ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നിയമപ്രകാരം, യുകെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടിയ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി തേടി നാല് മാസം മാത്രമേ രാജ്യത്ത് തുടരാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളു.

ഈ വര്‍ഷം ഏപ്രിലില്‍, രണ്ടുവര്‍ഷത്തെ വര്‍ക്ക് വിസകളില്‍ ഉള്‍പ്പെടുത്താനുള്ള അവകാശ ബില്‍ കൊണ്ടുവരാനുള്ള ശ്രമം നടന്നെങ്കിലും പാര്‍ലമെന്റ് അത് നിരാകരിച്ചിരുന്നു. പഠനാനന്തര ജോലിയുടെ രണ്ടുവര്‍ഷത്തെ സാധുതാ കാലാവധി പുന: സ്ഥാപിക്കുന്നതിലൂടെ, കണക്ക്, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ മികച്ച പ്രതിഭകളെ രാജ്യത്തിനു ലഭിയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നമ്മുടെ രാജ്യത്തിനും സര്‍വകലാശാലകള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സംഭാവന സാംസ്കാരികവും സാമ്പത്തികവുമാണ്. അവരുടെ സാന്നിധ്യം ബ്രിട്ടന് ഗുണം ചെയ്യും. അതിനാല്‍ തന്നെ അവര്‍ പഠനത്തിനുശേഷം ബ്രിട്ടനില്‍ പഠനം/ ജോലി തുടരുന്നത് എന്തുകൊണ്ടും നല്ലതാണ്. രാജ്യത്തെ സര്‍വ്വകലാശാലകള്‍ ഒരു തുറന്ന ആഗോള സ്ഥാപനങ്ങളായി വളരുകയും, മികച്ച പ്രതിഭകളെ ഉറപ്പാക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗാവിന്‍ വില്യംസണ്‍ പറഞ്ഞു. പോസ്ററ്സ്ററഡി വര്‍ക്ക് വിസയുടെ സാധുത വര്‍ദ്ധിപ്പിക്കുന്നത് അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് ദീര്‍ഘകാല തൊഴില്‍ നേടുന്നതിന് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യും.

ബോറിസിന്റെ പോസ്ററ്സ്ററഡി വര്‍ക്ക് വിസ പ്രഖ്യാപനം രാജ്യത്തെ 130 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റികള്‍ ആവേശത്തോടെ സ്വാഗതം ചെയ്തു, ഒടുവില്‍ ബ്രെക്സിറ്റ് സംഭവിക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് എന്‍റോള്‍മെന്റ് എണ്ണം കുറയുമെന്ന പ്രതീക്ഷയാണ് ബോറിസ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതത്.ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാല്‍ ബോറിസ് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രത്യേകിച്ച് മലയാളി യുവാക്കള്‍ക്കാണ്. ബ്രക്സിറ്റ് നടപ്പാക്കുമ്പോള്‍ ഇല്ലാതാകുന്ന വിദഗ്ധതൊഴിലാളികള്‍/സംരംഭകര്‍ തുടങ്ങിയവരുടെ കുറവ് ഈ നിയമം മൂലം പരിഹരിക്കാനാകുമെന്നും ഹോം ഓഫീസ് കണക്കുകൂട്ടുന്നു.

ഇന്റര്‍നാഷണല്‍ ടയര്‍ 4 വിസ വിദ്യാര്‍ത്ഥി വിസകള്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളെയല്ല ലക്ഷ്യമിട്ടിരുന്നത്. 2018 വരെ ഏകദേശം 4,60,000 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ പഠനത്തിനായി എത്തിയിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ 6,00,000 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ടയര്‍ 2 വര്‍ക്ക് വിസയ്ക്ക് ആവശ്യമായ 30,000 പൗണ്ട് ശമ്പള പരിധിയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ഡിയാന്‍ അബോട്ട് പറഞ്ഞു.ബിരുദധാരികളില്‍ പലരും മികച്ച വൈദ്യശാസ്ത്രവും മറ്റ് ഗവേഷണങ്ങളും നടത്തുന്നുണ്ടെന്ന് അബോട്ട് പറഞ്ഞു. ഇവിടെ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവരെ ആകര്‍ഷിക്കുവാനും നിയമം സഹായിക്കും.

സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തെ മൈഗ്രേഷന്‍ വാച്ച് പോലുള്ള കാമ്പയിന്‍ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കര്‍ക്കശമായ പരിശോധനകളും നിബന്ധനകളും അടിസ്ഥാനമാക്കിയാവും വിസാ നല്‍കുന്നത്. അതുകൊണ്ടുതന്നെ കഴിവുറ്റ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്.ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനടി പുറത്തിറക്കുമെന്നും ബോറിസ് സര്‍ക്കാരിന്റെ ആഗോളവീക്ഷണം ലോകം അഗീകരിയ്ക്കുമെന്നും ഇന്‍ഡ്യന്‍ അടിവേരുള്ള ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ പഠിയ്ക്കാനെത്തുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയോളമാണ്. 2019 മാര്‍ച്ച് വരെയുള്ള കണക്കില്‍ 21,000 സ്ററുഡന്റ് വിസകളാണ് ഇന്‍ഡ്യാക്കാര്‍ നേടിയത്. പുതിയ പ്രഖ്യാപനം ഇവിടേയ്ക്കുള്ള വരവിന്റെ ആക്കം കൂട്ടുകതന്നെ ചെയ്യുമെന്നു തീര്‍ച്ചയാണ്.

നിലവിലെ നിയമങ്ങള്‍ മൂലം പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത മങ്ങിയതോടെ ആഗോളതലത്തില്‍ ബ്രിട്ടിനിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടായിരുന്നു. ഇവരാകട്ടെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെയാണ് ആദ്യലിസ്ററില്‍പ്പെടുത്തിയിരുന്നത്.
- dated 12 Sep 2019


Comments:
Keywords: U.K. - Otta Nottathil - post_study_visa_uk_home_office_2020 U.K. - Otta Nottathil - post_study_visa_uk_home_office_2020,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us