Today: 19 Nov 2017 GMT   Tell Your Friend
Advertisements
ബ്രിട്ടണിലെ ഇന്ത്യന്‍ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു
Photo #1 - U.K. - Otta Nottathil - preethi_patel_resigned
ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു. ഇസ്രയേല് അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായതോടെയാണ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേലിന്റെ പണി തെറിച്ചത്.

സ്വകാര്യ സന്ദര്‍ശനത്തിനു ഓഗസ്ററില്‍ ഇസ്രയേലില്‍ പോയപ്പോള്‍ പ്രധാനമന്ത്രി നെതന്യാഹൂ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി കൂടിക്കാഴ്ച ന ടത്തിയതു വിവാദമായിരുന്നു. കൂടിക്കാഴ്ചയുടെ വിവരം ഫോറിന്‍ ഓഫീസിനെയോ ഇസ്രയേലിലുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല. ഇ തേച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം നടന്നു. കൂടിക്കാഴ്ച വിവാദമായതിനെത്തുടര്‍ന്നു പ്രീതി മാപ്പു പറഞ്ഞു. ഓഗസ്ററിലെ കൂടിക്കാഴ്ചയ്ക്കുശേഷം ന്യൂയോര്‍ക്കിലും ലണ്ടനിലും ഇസ്രേലി നേതാക്കളുമായി പ്രീതി വീണ്ടും രഹസ്യ ചര്‍ച്ച നടത്തിയെന്നു വ്യക്തമായതാണ് ഇപ്പോള്‍ അവര്‍ക്കു വിനയായത്.

കെനിയന്‍ പര്യടനത്തിനുപോയ പ്രീതി പ്രധാനമന്ത്രി പ്രധാനമന്ത്രി തെരേസാ മേയുടെ നിര്‍ദേശപ്രകാരം യാത്ര വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരിച്ചെത്തിയ ഉടനെ രാജി സമര്‍പ്പിക്കുകയായിരുന്നു.ഗോലാന്‍ കുന്നുകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രേലി സൈന്യത്തിനു ഫണ്ടു ലഭ്യമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രീതി ചര്‍ച്ച നടത്തിയതെന്ന റിയുന്നു. ആകെ 12 തവണയാണ് ബ്രിട്ടീഷ് വിദേശമന്ത്രാലയത്തെ അറിയിക്കാതെ പ്രീതി ഇസ്രേലികളുമായി ചര്‍ച്ച നടത്തിയത്. ഉഗാണ്ടയില്‍നിന്നും 1960ല്‍ ഇംഗ്ളണ്ടിലേക്കു കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേല്‍. 2010ലാണ് ആദ്യമായി എസെക്സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാര്‍ലമെന്റംഗമായി. ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു.
- dated 08 Nov 2017


Comments:
Keywords: U.K. - Otta Nottathil - preethi_patel_resigned U.K. - Otta Nottathil - preethi_patel_resigned,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1611201711
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലെ കുടിയേറ്റ അവകാശങ്ങള്‍ നഷ്ടമാകില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1411201712
ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിടും Recent or Hot News
തുടര്‍ന്നു വായിക്കുക
141120179
ബ്രിട്ടീഷ് ടെക്നോളജി മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120177
ബ്രെക്സിറ്റ്: തെരേസ മേയ്ക്കു മേല്‍ വ്യവസായ ലോബിയുടെ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
111120176
യുകെയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം
രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍ണായക വിഷയങ്ങളില്‍ വ്യക്തമായ നിലപാട് അറിയിക്കണം തുടര്‍ന്നു വായിക്കുക
101120178
പെന്നി മോര്‍ഡന്റ് മന്ത്രിയാകുന്നതില്‍ ടോറികള്‍ക്ക് ആഹ്ളാദം
തുടര്‍ന്നു വായിക്കുക
101120174
ബ്രെക്സിറ്റ് തീയതി ഭരണഘടനയില്‍ ഉള്‍പ്പെടുത്തും: തെരേസ മേയ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us