Today: 21 Jan 2019 GMT   Tell Your Friend
Advertisements
പ്രഫ.സി.രവിചന്ദ്രന്‍ മെയ് 14 മുതല്‍ 30 വരെ യു.കെ സന്ദര്‍ശിക്കുന്നു
Photo #1 - U.K. - Otta Nottathil - prof_c_ravichandran_essence_uk
ലണ്ടന്‍: ശാസ്ത്രബോധ പ്രചാരകനും,സ്വതന്ത്ര ചിന്തകനും, എഴുത്തുകാരനുമായ പ്രഫ.സി. രവിചന്ദ്രന്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പരകള്‍ക്കായി യു.കെ യിലെ ഏഴു നഗരങ്ങളില്‍ മെയ് 14 മുതല്‍ 30 വരെ പര്യടനം നടത്തുന്നു.

'എസ്സെന്‍സ് യു.കെ'യുടെ ആഭിമുഖ്യത്തിലാണ് പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിയ്ക്കുന്നത്. ശാസ്ത്രബോധവും, മാനവികതയും, യുക്തി ചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തില്‍ രൂപം കൊണ്ട "എസ്സെന്‍സ് ക്ളബ്ബ് 'അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആഗോളതലത്തില്‍ പ്രചാരം നേടിക്കഴിഞ്ഞ രാഷ്ട്രീയ ജാതിമത വ്യത്യാസമില്ലാതെ ചിന്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. പോയ വര്‍ഷം ഒക്ടോബര്‍ 30 നാണ് യു.കെ യില്‍ 'എസ്സെന്‍സ് ക്ളബ് രൂപംകൊണ്ടത്.

വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ലോകത്തിനു മാതൃകയായി നമ്മുടെ കൊച്ചു കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചെങ്കിലും, ആ അറിവ് പ്രയോഗികജീവിതത്തില്‍
പ്രവര്‍ത്തികമാകുവാനും, പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്നതിനും പകരം മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ജനങ്ങളില്‍ അനൈക്യവും, അരാജകത്വവും, അന്ധവിശ്വാസങ്ങളും വളര്‍ത്തുവാനാണ് ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്ന മതരാഷ്ട്രീയക്കാര്‍ മല്‍ത്സരിക്കുന്നത്.

കേരളത്തിലെ ജാതിമതരാഷ്ട്രീയ നേതാക്കളുടെ ആജ്ഞേയവര്‍ത്തികളും, ചട്ടുകങ്ങളുമാകാതെ അവര്‍ പടുത്തുയര്‍ത്തുന്ന കൊട്ടകത്തളങ്ങളും, ചങ്ങലകളും പൊട്ടിച്ചെറിയുവാനും, സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകള്‍ വിതറി, മനുഷ്യ രാശി നേരിടുന്ന പ്രതിസന്ധികളെയും, അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, ചൂഷണങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടു വിശകലനം ചെയ്ത് തരണം ചെയ്യുവാനാണ് ജാതിമതവര്‍ഗ്ഗലിംഗ വ്യത്യസമില്ലാതെ ജനങ്ങള്‍ എന്നും 'എസ്സെന്‍സ് ക്ളബ്ബിന്റെ' പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ക്കുന്നത്.

ജനസേവനമെന്ന വ്യാജേന ജാതിമത പ്രീണനങ്ങളിലൂടെ പണസമാഹരണത്തിനും, വോട്ടുബാങ്കിനും വേണ്ടി ജാതി മത രാഷ്ട്രീയ നേതാക്കള്‍ ഗ്രേറ്റ് ബ്രിട്ടണില്‍ ഉടനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടുപറക്കുമ്പോള്‍ ശാസ്ത്രപ്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെ മാത്രമാണ് അഗാധ പാണ്ഡിത്യമുള്ള, ഏഴിലധികം വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള, കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സംസ്ഥാന പുരസ്കാര ജേതാവായ പ്രഫ: സി. രവിചന്ദ്രന്‍ ബ്രിട്ടനില്‍ സന്ദര്‍ശനത്തിന് എത്തുന്നത്.

കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങള്‍ നടത്തിയിട്ടുള്ള, ആയിരത്തിലധികം വേദികളില്‍ പ്രഭാഷകനായിട്ടുള്ള സി. രവിചന്ദ്രന്, തന്റെ കൃതിയായ 'ബുദ്ധനെ എറിഞ്ഞ കല്ലിന് ' ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും അനേകം വീഡിയോ പ്രഭാഷണങ്ങളും ഇന്നും ധാരാളം ആളുകള്‍ വായിക്കുകയും, വീക്ഷിക്കുകയും, സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും എങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

വ്യാജ ചികിത്സാ വിദഗ്ദ്ധരും, ആള്‍ ദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധ ധാരണകളും, വിശ്വാസങ്ങളും പൊളിച്ചടുക്കി ചൂഷണ വിമുക്തമായ സമൂഹത്തിനു വേണ്ടി കയ്പേറിയ അപ്രിയ സത്യങ്ങള്‍ മുഖം നോക്കാതെ വീറോടെ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായ സി. രവിചന്ദ്രന്റെ പ്രബോധനങ്ങള്‍ നേരിട്ടു കേള്‍ക്കുവാനും, ആശയ സംവാദനത്തിനും ഈ മാസം വിവിധ വേദികളില്‍ അരങ്ങേറുന്ന ' ഞലിമശലൈിരല 18 ' എന്ന പരിപാടിയിലേക്ക്, എല്ലാ യു.കെ മലയാളികളെയും ' എസ്സെന്‍സ് ക്ളബ്ബ് ' ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

യു.കെ യിലെ പ്രധാനപ്പെട്ട പരിപാടികള്‍ താഴെപ്പറയുന്നവയാണ്.

1. ഹ്യൂമനിസം അണ്‍പ്ളഗ്ഗ്ഡ്

മെയ് 14 ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് നാലു മുതല്‍ 9 വരെ, വൈന്‍ കോണ്‍ഫറന്‍സ് സെന്റര്‍, 131, ഗര്‍വോക് ഹില്‍,ഡാണ്‍ഫേം ലൈന്‍, എഡിന്‍ബര്‍ഗ്, KY11 4JU, ഫോണ്‍ : 07443892438, 07727406149.

2. സ്ററീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം

മെയ് 16 (ബുധന്‍) വൈകുന്നേരം 6 മുതല്‍ 9 വരെ,നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച് ഹാള്‍,12 സട്ടന്‍ റോഡ്, ഓക്സ്ഫോര്‍ഡ്, OX3 9RB, ഫോണ്‍ : 07874002934, 07415500102.

3. സോറി അലന്‍

മെയ് 19 (ശനി)ഉച്ചയ്ക്ക് രണ്ടു മുതല്‍ 9 വരെ,ബ്രിട്ടാനിയ കണ്‍ട്രി ഹോസ് ഹോട്ടല്‍, പാലറ്റിന്‍ റോഡ്, ഡിഡ്സ്ബറി, മാഞ്ചസ്ററര്‍,
M20 2WG, ഫോണ്‍: 07415500102, 07874002934.

4. മുട്ടുമടക്കിയ നാസ

മെയ് 20(ഞായര്‍) വൈകുന്നേരം നാലു മുതല്‍ വൈകിട്ട് പത്തുവരെ, ഒയാസിസ് അക്കാദമി, 50 ഹോംഫീല്‍ഡ് റോഡ്, കോള്‍സ്ടന്‍.
ക്രോയിഡന്‍, CR5 1ES,ഫോണ്‍ : 07874002934,07702873539.

5. വാലസ് & വെയില്‍സ്

മെയ് 24(വ്യാഴം) വൈകിട്ട് എട്ടു മുതല്‍ 11 വരെ, സെന്റ് ഫിലിപ് ഇവാന്‍സ് കമ്മ്യൂണിറ്റി ഹാള്‍, ലാണെണ്ടിയറാന്‍, കാര്‍ഡിഫ്. CF23 9UL,ഫോണ്‍ : 07505202005.

6. മരിച്ചു ജീവിക്കുന്നവര്‍

മെയ് 26 (ശനി) വൈകുന്നേരം നാലു മുതല്‍ വൈകിട്ട് 10 വരെ ട്രിനിറ്റി സെന്റര്‍, ഈസ്ററ് അവന്യു,മനോര്‍ പാര്‍ക്ക്, ഈസ്റ് ഹാം, ലണ്ടന്‍,
E12 6SG, ഫോണ്‍ : 07737240192, 07930134340.

7. ജനനാനന്തര ജീവിതം

മെയ് 27(ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ ദി പ്ളാസ ഹോട്ടല്‍, തളറ്റ്, ഡബ്ളിന്‍, D24 X2FC,ഫോണ്‍ : 0872263917, 0879289885.
- dated 02 May 2018


Comments:
Keywords: U.K. - Otta Nottathil - prof_c_ravichandran_essence_uk U.K. - Otta Nottathil - prof_c_ravichandran_essence_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21120193maas
ബ്രെക്സിറ്റ്: തെരേസയുടെ ശ്രമങ്ങള്‍ക്ക് ജര്‍മനിയുടെ പരിഹാസം Recent or Hot News
തുടര്‍ന്നു വായിക്കുക
20120194maJOR
തെരേസ പിടിവാശി ഉപേക്ഷിക്കണം: ജോണ്‍ മേജര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20120192brexit
കുരുക്കഴിക്കാന്‍ കിണഞ്ഞു ശ്രമിച്ച് തെരേസ; പുതിയ കരാര്‍ തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
18120194philip
ഫിലിപ് രാജകുമാരന്‍ ഓടിച്ച വാഹനമിടിച്ച് രണ്ടു സ്ത്രീകള്‍ ആശുപത്രിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18120193green_card
ബ്രിട്ടിഷ് ഡ്റൈവര്‍മാര്‍ക്ക് ബ്രെക്സിറ്റ് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
18120195corbyn
കോര്‍ബിന്‍ ചര്‍ച്ചയുടെ പ്രധാന്യം മനസിലാക്കണം: തെരേസ മേയ്
തുടര്‍ന്നു വായിക്കുക
17120196theresa
ബ്രെക്സിറ്റ് പ്ളാന്‍ ബി: തെരേസയ്ക്കെതിരേ കലാപത്തിന് മന്ത്രിമാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us