Today: 03 Jul 2020 GMT   Tell Your Friend
Advertisements
ദൈവരാജ്യത്തിലെ "സു"വിശേഷങ്ങള്‍.
Photo #1 - U.K. - Otta Nottathil - short_story_daivarajyathile_su_viseshangal
ദൈവത്തിന്റെ സ്വന്തം നാട്ടില്‍, ദൈവവും ചെകുത്താനും പിന്നെ ചില കള്ളന്മാരും ഒഴികെ മറ്റെല്ലാ വരും സുഖനിദ്രയില്‍ ആയിരുന്ന സമയം. ഓളപരപ്പില്‍ കുതി ക്കുന്ന ചുണ്ടന്‍ വള്ളം കണക്കെ എമിരേറ്റ്സ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേ യില്‍ ലാന്‍ഡ് ചെയ്തു, ചീറി പാഞ്ഞു.
അവന്‍ ഇരുട്ടിനെ കീറി മുറിച്ചു ഒരു സീല്‍ കാരാത്തോടെ നിലം തൊട്ടു ഓടിക്കോണ്ട് ഇരുന്നു.

ഈ ആകാശ ഭീമന്‍ ഓട്ടം നിര്‍ത്തുന്നതിന് മുന്‍പേ തന്നെ ദൈവത്തിന്റെ നാട്ടുകാര്‍ വിമാനത്തിന്റെ സീറ്റ് ല്‍ നിന്നും ചാടി എഴുനേറ്റ് ഓവര്‍ ഹെഡ് റാക്കുകള്‍ തുറന്നു.
മത്സര ബുദ്ധി യോടെ ഹാന്‍ഡ് ബാഗ് കളും കള്ള് കുപ്പികള്‍ ഇരിക്കുന്ന ഡ്യൂട്ടി ഫ്രീ ബാഗുകളും താഴെ ഇറക്കി എന്തിനും തയാര്‍ ആയി നിന്നു. അവരുടെ നില്‍പ്പ് കണ്ടാല്‍ വിമാനം ലാന്‍ഡ് ചെയ്തത് സ്വന്തം വീട്ടു മുറ്റത്തു ആണെന്നും ഇനി വീട്ടിലേക്കു കാലെടുത്തു വച്ചാല്‍ മാത്രം മതി എന്നും തോന്നും.

എന്റെ അയല്‍ ഇരിപ്പിടകാരനും തന്റെ പെട്ടി മുകളിലെ റാക്കില്‍ നിന്നും മിന്നല്‍ വേഗത്തില്‍ ഇറക്കി. അത് എന്റെ മൂക്കിന്റെ ഒരു മില്ലി മീറ്റര്‍ അകാലത്തില്‍ കൂടി ഒരു ഉല്‍ക്ക പോലെ താഴോട്ട് താണു.
എന്റെ ഭാഗ്യം കൊണ്ട് അത് എന്റെ മൂക്കില്‍ കൊണ്ടില്ല. എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെ നിസന്‍ഗനായി ആ മാന്യന്‍ നിന്നു.
വിമാനം നിന്നു കഴിഞ്ഞിട്ട് എഴുന്നേറ്റു ഹാന്‍ഡ് ലെഗെജ്ജ് എടുക്കാം എന്ന് വിചാരിച്ചു ഇരുന്ന എന്നെ, ഈ ജനം, അനങ്ങാന്‍ പറ്റാത്ത പരുവത്തില്‍ ആക്കി ബഹളം കൂട്ടി.

ഇതുവരെ അനങ്ങാതെ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ എന്ന മണ്ടനെ നോക്കി ചിലര്‍ ഉള്ളില്‍ ചിരിച്ചു കാണും. യാത്രക്കാരുടെ ഈ വെപ്രാളം കണ്ടിട്ട് വെള്ളക്കാര്‍ ആയ ചില സഹായത്രികര്‍ തരിച്ചിരുന്നു. ദൈവത്തിന്റെ നാട് കാണാന്‍ ഇറങ്ങി തിരിച്ച പാവം മനുഷ്യര്‍ ഇത്തരം കളികള്‍ ആദ്യമായിട്ട് കാണുക ആയിരിക്കും.

ഇടികൂടിയ "എമര്‍ജന്‍സി എക്സിറ്റ് കാരു"ടെ തിരക്ക് കഴിഞ്ഞപ്പോള്‍ ഞാനും പ്ളെയിന്‍ ന് വെളിയില്‍ വന്നു. ഈീെോെ ഉം കടന്ന് യമഴഴമഴല രഹലമൃമിരല ല്‍ എത്തി. ഈീെോെ കൌണ്ടര്‍ കളില്‍ കമ്പി കളില്‍ നെറ്റിപട്ടവും ചൂടി നിക്കുന്ന കുഞ്ഞു ആനകളുടെ നീണ്ട നിര കണ്ടു.
ഇതിനെ എല്ലാം എടുത്തു കളഞ്ഞിട്ടു പകരം പൂവാലി പശുക്കളെ വയ്ക്കേണ്ട കാലം അതി ക്രമിചിരിക്കുന്നു. ബഹുമാനപ്പെട്ട പ്രധാന മന്ത്രി ജി ഇതു കൂടി അച്ചാ ദിന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു എന്ന് തോന്നി. കുറഞ്ഞ പക്ഷം ഒരു ആനയ്ക്ക് ഒരു പശു എന്ന അനുപാദത്തില്‍ എങ്കിലും ഒരു മാറ്റം വേണ്ടേ . ചിന്തകളെ മനസ്സില്‍പേറി ക്കൊണ്ട് ഞാന്‍ ബാഗ്ഗജ് ക്ളീറന്‍സ് നെ ലക്ഷ്യമാക്കി നീങ്ങി.

ബഗ്ഗയ്ജ് ക്ളീറന്‍സ് ലും സ്ഥിതി വ്യത്യസ്തം അല്ല. ബഹളം തന്നെ. ഉന്തി തള്ളി ആണെങ്കിലും എവിടെയും ഒന്നാമന്‍ ആകണം എന്നാണല്ലോ നമ്മള്‍ ശീലിച്ചിരിക്കുന്ന ഒരു ലൈന്‍.

കോണ്‍വെയര്‍ ല്‍ നിന്നും ആദ്യം പെട്ടി എടുക്കുന്നവന് "വീര ശ്രുന്‍ഖല" കിട്ടും എന്ന് തോന്നും ചിലരുടെ അഭ്യാസം കണ്ടാല്‍.
ചില വിദേശികള്‍ ബഹളം കഴിയട്ടെ എന്ന് വിചാരിച്ചു മൂക്കത്തു വിരല്‍ വച്ച് മാറി നില്‍ക്കുന്നു. വിദേശത്ത് കഴിയുന്ന ഞാന്‍,കുറെ നാളുകള്‍ കൂടി നാട്ടില്‍ പോവുകയാണ്. സസ്യ ശ്യാമളമായ എന്റെ സ്വന്തം നാട്ടില്‍ കാലുകുത്തിയതിന്റെ ഒരു സന്തോഷം ഇല്ലാതില്ല.ഒപ്പം സ്വന്തം നാട്ടുകാരുടെ അപക്വമായ പെരുമാറ്റത്തില്‍ ഉള്ള ജാള്യതയും ഉണ്ട്. . ആലോചിച്ചു നില്‍ക്കുന്ന തിന് ഇടയില്‍ എന്റെ പെട്ടി കോണ്‍വെയറില്‍ ഒഴുകി വന്നു.
അതെടുത്തു ഒരു ട്രോളി യില്‍ വച്ചു. പ്രീപെയ്ഡ് ടാക്സി കൌണ്ടര്‍ല്‍ നിന്നും ഒരു ടാക്സി ബുക്ക് ചെയ്ത് ഞാന്‍ എക്സിറ്റ് ലേക്ക് നടന്നു. വിമാനതാവളത്തിന്റെ ആഗമനത്തിലും തിരക്ക് കുറവല്ല.ഒരാളെ യാത്ര ആക്കാനോ വരവേല്‍ക്കാനോ കുറഞ്ഞത് ഒരു വണ്ടി ആള്‍ എങ്കിലും എയര്‍പോര്‍ട്ടില്‍ എത്തുമല്ലോ.

ഞാന്‍ നേരത്തെ ഇടപാട് ചെയ്തിരുന്ന ടാക്സി കണ്ടുപിടിച്ചു. ൈ്രഡവര്‍ പെട്ടി എടുത്തു വണ്ടിയില്‍ വച്ചു. "അപ്പോള്‍ സാറിന് പോകേണ്ടത് കോട്ടയത്തിനാണ് " ബുക്കിങ് രസീത് വായിച്ചിട്ട് അയാള്‍ പറഞ്ഞു. ഞാന്‍ യെസ് മൂളി. ഇരുട്ടില്‍ കാറിന്റെ മുന്‍വിളക്കുകള്‍ ചൊരിഞ്ഞ വെളിച്ചത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. നേരം വെളുക്കാന്‍ ഇനിയും ഒന്ന് രണ്ട് മണിക്കൂര്‍ കള്‍ കാണും.

വഴിയോരങ്ങളില്‍ ചില ചായ കടകള്‍ തുറന്ന്നിട്ടുണ്ട്. അവയുടെ മുന്‍പില്‍ നൂലുകളില്‍ തൂങ്ങി കിടക്കുന്ന വെള്ളകുപ്പികള്‍. അവയ്ക്ക് അകമ്പടിയയായി പഴക്കുലകളും , കളര്‍ ചിത്രം ഉള്ള വാരികകളും തൂങ്ങി കിടപ്പുണ്ട്. കടയില്‍ വലിയ ആളനക്കം കാണാനീല്ല.

വഴിയില്‍ വണ്ടികള്‍ കുറവല്ല. എല്ലാം എയര്‍പോര്‍ട്ടില്‍ വരുന്നതും പോകുന്നതും ആയിരിക്കും. കുറെ ദൂരം പിന്നിട്ടപ്പോള്‍ വഴിയുടെ സ്വഭാവത്തിലും മാറ്റം കണ്ടു തുടങ്ങി. എയര്‍ പോക്കറ്റില്‍ പെട്ട വിമാനം ചാടുന്നത് പോലെ വണ്ടി ഇടക്ക് കുലുങ്ങി കൊണ്ടിരുന്നു.

ഈ സമയം കൊണ്ട് വണ്ടിയുടെ തേരാളി എന്നെ മനസ്സു കൊണ്ട് ഒന്ന് സ്ററഡി ചെയ്തു എന്ന് തോന്നുന്നു. "സാര്‍, എവിടെ നിന്നു വരുന്നു. "

സംസാരിക്കാന്‍ ഒരു മൂഡില്‍ അല്ലായിരുന്നു എങ്കിലും ഞാന്‍ മറുപടി പറഞ്ഞു "ന്യൂ യോര്‍ക്ക് ല്‍ നിന്ന് "
യാതൊരു ആല്മാര്‍ഥതയും ഇല്ലാത്ത ഈ "സാര്‍ "വിളി നമ്മുടെ നാടിനു സ്വന്തം.

ന്യൂയോര്‍ക് ല്‍ നിന്നു എന്ന കേട്ട പാടെ അയാള്‍ തുടങ്ങി. "അവിടെ ഇപ്പോള്‍ നല്ല തണുപ്പ് ആയിരിക്കും അല്ലെ . എന്റെ സാറെ, ഇവിടെയാണേല്‍ മനുഷ്യന് ചൂടുകൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ല.
മഴേമില്ല, വെള്ളമില്ല, കറന്റ് ഉം ഇല്ല". ഒന്നിനും ഒരു വ്യവസ്ഥയും ഇല്ല. മഴ തുടങ്ങിയാലോ,പിന്നെ വെള്ളപ്പൊക്കം!

ഇത് കേട്ടപ്പോള്‍ എനിക്ക് ചൊടിച്ചു. എങ്ങനെ കാണും? പണ്ടൊക്കെ വീടിനകത്തു മാത്രം ആയിരുന്നു ടൈല്‍സ്. ഇപ്പോള്‍ പത്തു സെന്റ്, മുറ്റം മുഴുവനും മതില് വരെ ടൈല്‍സ് അല്ലെ. മഴ വന്നാല്‍ ഒരു തുള്ളി വെള്ളം ഭൂമിയില്‍ താഴാന്‍ സമ്മതിക്കത്തില്ല.
ഉള്ള മരങ്ങളും മലകളും ഇടിച്ചു തെളിച്ചു മാനം മുട്ടെ ഫ്ലാറ്റ്. വനം എല്ലാം കൈയേറി വെളുപ്പിച്ചു. ഭൂമിയെ ദ്രോഹിച്ചാല്‍ അത് പണി തരാതിരിക്കുമോ. എന്റെ പ്രതികരണം കേട്ട്, " നേരാ സാറെ" എന്ന് സമ്മതിച്ചു കൊണ്ട് തല ആട്ടി.ഒരു നിമിഷത്തെ ഇടവേളക്കു ശേഷം അയാള്‍ പറഞ്ഞു. അല്ല, സാറിന് വിശക്കുണ്ടോ ഹോട്ടലിന്റെ മുന്നില്‍ വല്ലോം നിര്‍ത്തട്ടെ. ഞാന്‍ പറഞ്ഞു
വേണ്ട. നേരെ വീട്ടില്‍ പോയാല്‍ മതി.
മുന്‍പൊരിക്കല്‍ ഇതുപോലെ വഴിയില്‍ വച്ച് ഒരു ഹോട്ടല്‍ ല്‍ നിന്നും കഴിച്ചിട്ട് യാത്ര തുടര്‍ന്നപ്പോള്‍ വയറിന് അസുഖം ഉണ്ടായി.
യുദ്ധകാല അടിസ്ഥാനത്തില്‍ ഒരു കംഫേര്‍ട് സ്റേറഷന്‍ കണ്ടു പിടിച്ചു കാര്യം സാധിച്ചിട്ടും വയര്‍ അടങ്ങിയില്ല. പിന്നെ ആശുപത്രിയില്‍ യിലും രണ്ട് ദിവസം കിടന്നിട്ടാണ് ആ ദുര്യോഗം കടന്നു പോയത്.

കംഫേര്‍ട് സ്റേറഷന്‍ എന്ന സംവിധാനം ഒരുക്കിയ സര്‍ക്കാരിന് അന്ന് മനസ്സില്‍ ഒരുപാട് നന്ദി പറഞ്ഞു. അത് ഇല്ലാതിരുന്നെങ്കില്‍ അന്ന് ചുറ്റിപ്പോയേനെ.
അമേരിക്കയില്‍ ടോയ്ലറ്റ് ന് വാഷ് റൂം എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടില്‍ അത് കംഫേര്‍ട് സ്റേറഷന്‍ എന്ന് പേര്. .
എന്നാല്‍ കംഫേര്‍ട് സ്റേറഷന്‍ ല്‍ വെള്ളം ഉണ്ടാകും എന്ന് യാതൊരു ഉറപ്പുമില്ല. അതു കൊണ്ടായിരിക്കും "വാഷ് റൂം "എന്ന് പേരിടാന്‍ പറ്റാത്തത് !വെള്ളം ഇല്ലാതെ എങ്ങനെ വാഷ് റൂം എന്ന് പറയും.

കംഫോര്‍ട് സ്റേറഷന്‍ ന്റെ കൂടെ ഉണ്ടായിരുന്ന "കംഫേര്‍ട് "പിണങ്ങിപ്പോയതോടെ അതിപ്പോള്‍ വെറും ഒരു "സ്റേറഷന്‍" ആയി മാറി എന്നാണ് ജനസംസാരം.
നേരം പരുപാരാ വെളുക്കുന്നതേയുള്ളു. രാത്രിയുടെ സന്തതികളായ എലികളും പാമ്പും മറ്റും മാളങ്ങളിലേക്കുള്ള മടക്ക യാത്രയില്‍ ആയിരിക്കുന്ന സമയം.
വിജനമായിരുന്ന വഴി സൈഡുകളില്‍ കാറിന്റെ വെളിച്ചത്തില്‍ ചില സൈക്കിള്‍ യാത്രക്കാരെ കണ്ടു തുടങ്ങി. തുടര്‍ന്ന് അല്‍പ്പം കൂടി കഴിഞ്ഞപ്പോള്‍ ആയുസ്സ് വര്‍ധിപ്പിക്കാന്‍ ആയി വെളുപ്പിനെ വഴിയില്‍ ഇറങ്ങുന്ന ചില "നല്ല നടപ്പുകാര്‍ "വഴിയോരം പറ്റി നടക്കുന്നത് കണ്ടു.

ഇവരില്‍ ചിലരുടെ എങ്കിലും ആയുസ് എടുക്കാന്‍ ലൈസന്‍സ് ഉള്ള ടിപ്പര്‍ ലോറികളും എതിരെ പാഞ്ഞു വന്നു കൊണ്ടിരുന്നു. നാട്ടിലെ ജനസംഖ്യ നിയത്രണം ഇപ്പോള്‍ ടിപ്പര്‍ കൊണ്ട് ആണെന്നും കേട്ടിട്ടുണ്ട്. ഇങ്ങനെ മരിക്കുന്ന ആളുകള്‍ പരലോകത്തു.
ദൈവ സന്നിധിയില്‍ എത്തും. ഇവര്‍ എന്താ പറയുന്നത് എന്ന് കേള്‍ക്കാന്‍ വേണ്ടി ദൈവം ചോദിച്ചേക്കും "നിങ്ങള്‍ എവിടെ നിന്നും വരുന്നു? "അപ്പോള്‍ അവര്‍ പറയും.
"അയ്യോ അറിയില്ലേ ദൈവമേ , ഞാന്‍ അങ്ങയുടെ സ്വന്തം നാട്ടില്‍ നിന്നാണ് വരുന്നത്, ഏീറ'െ ഛംി ഇീൗിേൃ്യ , ദൈവത്തിന്റെ സ്വന്തം നാട് ".

നാട്ടുകാരന്‍ എന്ന ഒരു മമത ഒക്കെ ദൈവം നമ്മളോട് കാണിക്കാതെ ഇരിക്കുമോ, എന്ന് വിചാരിച്ചു കൊണ്ട് അവര്‍ ഭവ്യതയോടെ നില്‍ക്കും.

മറുപടി കേട്ട് ദൈവം ചോദിക്കും
"ഏതാ ഞാന്‍ അറിയാത്ത എന്റെ സ്വന്തം നാട് "? ദൈവം തമാശ പറയൂന്നതാണെന്ന് ഓര്‍ത്ത് അവര്‍ മൊഴിയും. "അങ്ങയുടെ സ്വന്തം നാട് കേരളമേ "ഇതു കേള്‍ക്കുമ്പോള്‍ ദൈവത്തിന്റെ മുഖം ചുവക്കും.
കേരളമോ, എന്റെ സ്വന്തം നാടോ? ആരാ പറഞ്ഞത്?

ആകാശ ത്തിന്‍ കീഴിലുള്ള എല്ലാ പോക്രിത്തരങ്ങളും നടക്കുന്ന നാട്, എന്റ നാടോ, ആരോട് ചോദിച്ചിട്ട് ആണ് കേരളത്തിന് ഈ പേരിട്ടത്?

ഇതു കേട്ട്. ഇങ്ങനെ ദേഷ്യം പിടിക്കുന്ന ഈശ്വരന്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു ചെല്ലുന്ന ഒരുത്തനേം പിന്നെ നല്ലവന്‍ ആയാല്‍ പോലും സ്വര്‍ഗത്തില്‍ കയറ്റുമോ എന്നാണ് എന്റെ സംശയം.

ഇന്നു നാട്ടിലെ കളികള്‍ കണ്ടാല്‍ ദൈവം ഈ നാട് ചെകുത്താന് ദീര്‍ഘകാല പാട്ടത്തിനു കൊടുത്തിരിക്കുന്നു എന്ന് തോന്നിപ്പോകും.

ഞങ്ങളുടെ കാര്‍ ഇപ്പോള്‍ ടൌണ്‍ ഏരിയ യില്‍ കൂടെ യാണ് കടന്ന് പോയ് ക്കൊണ്ട് ഇരിക്കുന്നത്. കടകളും തെരുവുകളും ഉണര്‍ന്നു കഴിഞ്ഞു. പ്രഭാത സൂര്യന്‍ തന്റെ തങ്ക രശ്മികള്‍ എങ്ങും ചൊരിഞ്ഞു തുടങ്ങി.
ഒരു പുതിയ ദിനത്തിന്റെ ആരവം എങ്ങും ദൃശ്യമായി. വഴിയില്‍ തിക്കും തിരക്കും കൂടി കൊണ്ടിരുന്നു. തിരക്കില്‍ പതിയെ നീങ്ങുന്ന വാഹനത്തില്‍ ഇരുന്ന് ഞാന്‍ പുറത്തേക്കു കണ്ണയച്ചു. വഴി സൈഡില്‍ നിറയെ ഫ്രൂട്ട് കച്ചവടം. ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പേരക്ക, മാമ്പഴം എല്ലാം ഉണ്ട്. അവ, മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ആക്രതിയില്‍ ഭംഗിയായി അടുക്കി പൊക്കി വച്ചിരിക്കുന്നു. അവയുടെ നിറവും ചന്തവും കണ്ടാല്‍ ഇപ്പോള്‍ തോട്ടത്തില്‍ നിന്നും പറിച്ചു കൊണ്ട് വന്നതേ ഉള്ളു എന്ന് തോന്നും.

മാസങ്ങള്‍ ആയി നട്ടപ്പറ വെയില്‍ കൊള്ളുന്ന ഈ പഴങ്ങള്‍ എത്ര നാള്‍ കഴിഞ്ഞാലും കേടാകാതിരിക്കാന്‍ ഉള്ള വിദ്യ അതില്‍ പ്രയോഗിച്ചി ട്ടുണ്ടത്രെ.
വാങ്ങിച്ചു കഴിക്കുന്നവര്‍ പലരും അവര്‍ അറിയാതെ ആശുപത്രി കയറേണ്ടി വരും.

"ആകാശ ത്തിലെ പറവകളെ നോക്കുവിന്‍, അവ വിത ക്കുന്നില്ല, കൊയ്യുന്നില്ല". എന്ന ബൈബിള്‍ വചനം ആണ് ഇപ്പോള്‍ ഓര്‍മ്മ വന്നത്. വെയിലത്തു ഇരിക്കുന്ന ഓറഞ്ച്നെ നോക്കുവിന്‍, അവ ചുവക്കുന്നില്ല, ചീയ്യുന്നില്ല, സര്‍വ്വശക്തന്‍ ആയ കെമിക്കല്‍ അവയെ സംരക്ഷീക്കുന്നു. "സാറിന് ഓറഞ്ച്ഓ ആപ്പിള്‍ഓ വല്ലതും വാങ്ങണോ "
ൈ്രഡവര്‍ യുടെ ചോദ്യം കേട്ടാണ് ഞാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.
വേണ്ട, ഞാന്‍ മറുപടി നല്‍കി.

ചെറുപ്പ കാലത്ത് വീട്ടില് പറമ്പില്‍ കളിച്ചു നടക്കുമ്പോള്‍ തിന്ന മാങ്ങയുടെയും പേരക്കയുടെയും ഒക്കെ മധുരവും പുളിയും മനസ്സില്‍ ഊറി വന്നു. അന്ന് അതൊക്കെ കഴിക്കാന്‍ ഒരു ശങ്കയും
ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് ഇത് വാങ്ങി കഴിക്കാന്‍ ധൈര്യം പോരാ.
അകലെ വൈദുതി ലൈന്‍ കമ്പികളില്‍ ഇരിക്കുന്ന കാക്കകള്‍ തങ്ങളുടെ ബ്രേക് ഫാസ്ററ് നുള്ള വഴി നോക്കി നാലുപാടും കണ്ണുകള്‍ പായിച്ചു കൊണ്ടിരിക്കുന്നു. നിരക്കില്‍ തിരക്കിട്ടു പോകുന്ന മനുഷ്യരുടെ വഴി മുടക്കികള്‍ ആയിട്ട് തെരുവ് പട്ടികള്‍ നിസ്സംഗരായി നില കൊള്ളുന്നതും കണ്ടു.
വഴിയോരത്തെ തെങ്ങിന്‍ തലപ്പുകള്‍ യാത്രികരെ സ്വാഗതം ചെയ്യുന്ന മട്ടില്‍ ഇളം കാറ്റില്‍ കൈ വീശി നിന്നു.
മുച്ചക്രന്‍ ഓട്ടോറിക്ഷകളും കാറുകളും കുഞ്ഞന്‍ സ്കൂട്ടര്‍കളും ഞങ്ങളുടെ വണ്ടിക്ക് ഒപ്പം റോഡ് നിരന്നു മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.

മൂന്നു വണ്ടിക്ക് പോകാവുന്ന വഴിയില്‍ മുപ്പതു വണ്ടി ഓടിച്ചു കൊണ്ടു പോകാന്‍ ദൈവത്തിന്റെ സ്വന്തം ആള്‍ക്കാര്‍ക്ക് മാത്രമേ അറിയൂ.

സ്കൂട്ടര്‍കളുടെ പോക്ക് കണ്ടാല്‍ അത് ഓടിക്കുന്നവര്‍ എല്ലാം സര്ക്കസ് കാര് ആണെന്ന് തോന്നും.
കൂട്ടത്തില്‍ വല്യേട്ടന്‍ ആയ ബസ് മറ്റു വാഹനങ്ങളെ തരം കിട്ടുമ്പോള്‍ മുന്നോട്ട് വന്ന് വകഞ്ഞു മാറ്റി അവരുടെ മൂച്ചു കാണിച്ചു തന്നു.

വഴിയരികിലാണെങ്കില്‍ , ഇല്ലാത്ത ഫുട് പാത്തില്‍ വല്ലാത്ത ധൃതിയില്‍ ലക്ഷ്യം നോക്കി പായുന്ന പൊതുജനവും !

"ഉദ്ദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞ് കാണുന്ന വലത്തോട്ട് ഉള്ള വഴിയില്‍ തിരിയണം.
അതിലെ മുന്നോട്ട് പോകുമ്പോള്‍ റോഡിന്റെ വലതു ഭാഗത്ത് കാണുന്ന അഞ്ചാമത്തെ രണ്ട് നില വീട് "

ഞാന്‍ ൈ്രഡവര്‍ക്ക് നിര്‍ദേശം കൊടുത്തു.
അധികം കഴിഞ്ഞില്ല മുന്നില്‍ പോയി കൊണ്ടിരുന്ന വണ്ടികള്‍ എല്ലാം ഒന്നൊന്നായി സ്ളോ ആയി പതുക്കെ നിന്നു.
അരമിനിറ്റ് ആകുന്നതിനു മുന്‍പേ ആള്‍ക്കാര്‍ ഹോണ്‍ അടി തുടങ്ങി.

എല്ലാ വണ്ടികള്‍ ക്കും ഹോണ്‍ ഉണ്ട് എന്നും എന്നാല്‍ അവയുടെ ശബ്ദം വ്യത്യസ്ത ങ്ങള്‍ ആണ് എന്ന് അറിയാനും ഉള്ള ഒരേ ഒരവ് സരം, എന്താണ് പറ്റിയത്? വല്ല ആക്സിഡന്റ് ഉം ആണോ, അതോ വല്ലബ്രേക്ക് ഡൌണ്‍ ഉം ആണോ, എന്നിങ്ങനെ ഞാനും ൈ്രഡവറും തമ്മില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ടിരിക്കേ ഹോണ്‍ അടികളുടെ ഇടയില്‍ കൂടി ഒരു ആരവം ശക്തി പ്രാപിച്ചു വന്നു, ഉച്ചത്തിലായി.
ഇന്‍ക് ലാബ്, സിന്ദാബാദ് !ഇന്‍ക് ലാബ്, സിന്ദാബാദ് !

വിദ്യാര്‍ത്ഥികളെ തൊട്ടു കളിച്ചാല്‍ ഭരണം ഞങ്ങള്‍ സ്തംഭിപ്പിക്കും. ഇങ്ക് ലാബ് സിന്ദാബാദ് !

വണ്ടിയുടെ ഗ്ളാസ് താഴ്ത്തി, എതിരെ സൈക്കിള്‍ ല്‍ വന്ന ഒരു ചേട്ടനോട് ഞാന്‍ വിളിച്ചു ചോദിച്ചു "എന്തു പറ്റി ചേട്ടാ വഴിയില്‍ ബ്ളോക്ക്? അറിയാവോ? "അയാള്‍ സൈക്കിള്‍ വെട്ടിച്ചു അടുത്ത് കൊണ്ട്വന്ന് നിര്‍ത്തിയിട്ടു പറഞ്ഞു. "നിങ്ങള്‍ ഉടനെ ഒന്നും ഇവിടുന്നു പോകാന്‍ പോകുന്നില്ല സാറെ.
അപ്പുറത്തെ കോളേജ്ല്‍ രണ്ടു വിഭാഗം പിള്ളേര് തമ്മില്‍ ഇന്നലെ അടിപിടി ഉണ്ടായി. കുറെ പിള്ളേര് ഇന്നലെ ഇതിലെ ചോര ഒലിപ്പിച്ചു കൊണ്ട് നടപ്പ് ഉണ്ടാരുന്നു. പോലീസ് അന്വേഷണം വേണം എന്നു പറഞ്ഞത് ഇന്ന് വണ്ടി തടയല്‍ സമരം തുടങ്ങീരിക്കുവാ "

ഉപബോധ മനസ്സ് പെട്ടെന്ന് ഒരു ഫ്ലാഷ് ബാക്ക് എന്റെ ബോധമനസ്സിന്റെ സ്ക്രീനിലേക്ക് കൊണ്ട് വന്നു.
വര്‍ഷങ്ങള്‍ ക്കു മുന്‍പ് കലാലയ ജീവിതത്തിനിടയ്ക്ക് ഇതു പോലെ എത്ര വഴി തടയല്‍, സമരങ്ങള്‍. എല്ലാത്തിലും ഞാനും കൂട്ട് നിന്നതിന്റെ ചിത്രങ്ങള്‍ ! വേണ്ടതിനും വേണ്ടാത്തതിനും നടത്തിയ വീര കൃത്യങ്ങള്‍.

അന്ന് അതൊരു ഹരമായിരുന്നു. വഴിമുടക്കി സമരങ്ങള്‍ ഒരു ക്രൂര വിനോദം.
എത്ര യാത്രക്കാര്‍ അത്യാവശ്യം പറഞ്ഞു കെഞ്ചിയിട്ടുണ്ട്. വാഹനം ഓടി ഇല്ലേല്‍ ആള്‍ക്കാര്‍ വലഞ്ഞാല്‍ നമുക്കെന്ത് എന്നൊരു മനോഭാവം ആയിരുന്നു.

ഇപ്പോള്‍ ഞാന്‍ മുന്പോട്ട് പോകാന്‍ കഴിയാതെ വണ്ടിയില്‍ ഇരുന്ന് വീര്‍പ്പു മുട്ടുന്നു. അതിന്റെ വിമ്മിഷ്ടം. പോകാന്‍ ധൃതിയുണ്ട്, എന്നാല്‍ പോകാന്‍ പറ്റുന്നില്ല. ആരോട് പറയും.
"കൊടുത്താല്‍ കൊല്ലത്തു കിട്ടും" എന്ന് കേട്ടിരിക്കുന്നു.

അതിന്റെ അര്‍ഥം ഇപ്പോള്‍ ശരിക്കും മനസ്സിലായി !എല്ലാം രാജ്യ പുരോഗതിക്കു വേണ്ടി ആണല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമാണ് അല്പം ആശ്വാസം !
ദൈവ രാജ്യത്തിലെ ഓരോ വിശേഷങ്ങളേ ഇങ്ങനെ പോകുന്നു.... ശുഭം !!
- dated 07 Nov 2019


Comments:
Keywords: U.K. - Otta Nottathil - short_story_daivarajyathile_su_viseshangal U.K. - Otta Nottathil - short_story_daivarajyathile_su_viseshangal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us