Today: 23 May 2019 GMT   Tell Your Friend
Advertisements
ബ്രിട്ടനിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ടോം ആദിത്യയ്ക്ക് ഹാട്രിക് ജയം
Photo #1 - U.K. - Otta Nottathil - tom_adithya_hatric_win_council_election
ലണ്ടന്‍: ബ്രിട്ടനില്‍ വെള്ളിയാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും മല്‍സരിച്ച ടോം ആദിത്യ ഹാട്രിക് വിജയം നേടി.

ബ്രിസ്റേറാളിലെ ബ്രാഡ്ലി സ്റേറാക്കില്‍ നിന്നുമാണ് റാന്നി സ്വദേശി ടോം ആദിത്യ മല്‍സരിച്ചു വിജയിച്ചത്. നിലവില്‍ ഡെപ്യൂട്ടി മേയറായ ടോം ഇത് മൂന്നാം തവണയാണ് മല്‍സരിച്ചു ജയിക്കുന്നത്.

ടോമിന്റെ പ്രവൃത്തിമേഖലയില്‍, സാമൂഹ്യപ്രവര്‍ത്തനത്തില്‍ അദ്ദേഹം ജനങ്ങളോടു പുലര്‍ത്തുന്ന സമീപനം, ഇടപെടല്‍, സുതാര്യത, പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിയ്ക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളത്.സാമൂഹ്യ പ്രതിബദ്ധതയും, ശ്രദ്ധയും, അര്‍പ്പണമനോഭാവും ടോമിനെ വ്യത്യസ്തനാക്കുന്നു.

രണ്ടു തവണയും(2011,2015) ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ നിന്നും പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ വോട്ടിംഗ് നില പൊതുവേ കുറഞ്ഞിരുന്നെങ്കിലും ടോമിന്റെ ജനകീയതയ്ക്ക് കോട്ടം തട്ടിയില്ല.

സൗത്ത് വെസ്ററ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്റ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്.ബ്രിസ്റേറാള്‍ നഗരത്തിലെ പൊതു പ്ളാറ്റ്ഫോമായ ബ്രിസ്റേറാള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാനുമാണ്. 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്ളോസ്ററര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂമന്‍ റൈറ്റ് കാമ്പേയ്നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും വിജയത്തിന്റെ ഘടകങ്ങളായി.

ബ്രിട്ടനിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് അംഗമായ ടോം ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരനും പ്രത്യേകിച്ച് ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയുമാണ്.

റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ബിരുദം നേടിയ ശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്റെ ഭാര്യ. മക്കള്‍:അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്.
- dated 04 May 2019


Comments:
Keywords: U.K. - Otta Nottathil - tom_adithya_hatric_win_council_election U.K. - Otta Nottathil - tom_adithya_hatric_win_council_election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22520199sarah
ബ്രിട്ടനില്‍ രോഗിക്ക് ബൈബിള്‍ കൊടുത്ത എന്‍എച്ച്എസ് നഴ്സിന് ജോലി തിരിച്ചുകിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
22520196brexit
എംപിമാര്‍ക്കു മുന്നില്‍ അവസാന അഭ്യര്‍ഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
21520199patel
ഐഎസില്‍ ചേരാന്‍ പോയ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
21520197assange
അസാഞ്ജിനെ വിട്ടുകിട്ടാന്‍ സ്വീഡന്‍ അപേക്ഷ നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
20520199anish
ഒരു വര്‍ഷം 168 കോടിയുടെ ശില്‍പ്പങ്ങള്‍ വിറ്റ് ബ്രിട്ടീഷ് ഇന്ത്യന്‍ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
185201912pinarayi
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്, ഭാവി പദ്ധതികള്‍ പങ്കുവച്ച് പിണറായി
പ്രവാസി ചിട്ടിക്കു തുടക്കം
തുടര്‍ന്നു വായിക്കുക
185201911pm
ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാതിരിക്കാന്‍ ടോറി പാര്‍ട്ടിയില്‍ ചരടുവലി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us