Today: 25 Sep 2017 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി
Photo #1 - U.K. - Otta Nottathil - tom_adithya_pm_t_may_bristol_meeting
ബ്രിസ്റേറാള്‍ (യു.കെ): ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഡെപ്യൂട്ടി മേയറാണ് കൗണ്‍സിലര്‍ ടോം ആദിത്യ.

ബ്രിട്ടനിലെ ന്യുനപക്ഷ ജനവിഭാഗളുടെ ഇടയിലുള്ള ആശങ്കകളും പ്രശ്നങ്ങളും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. യു.കെ.യില്‍ നഴ്സിംഗ് ജോലിയില്‍ പുതുതായി പ്രവേശിക്കുന്ന വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കു എന്‍എംസി രജിസ്ട്രേഷന്‍ ലഭിക്കുവാനുള്ള ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയുടെ (IELTS) സ്കോര്‍ 6 ആയി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.കെ. യുടെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ പ്രത്യേകിച്ചു ഇന്‍ഡ്യക്കാരുടെ മാതാപിതാക്കള്‍ക്ക് ബ്രിട്ടനില്‍ വന്നു മക്കളോടൊപ്പം താമസിക്കുന്നതിന് തടസം നില്‍ക്കുന്ന ബ്രിട്ടീഷ് വീസ നിയമങ്ങള്‍ മാറ്റേണ്ടതിന്റെ ആവശ്യകതയും കൗണ്‍സിലര്‍ ടോം ആദിത്യ പ്രധാനമന്ത്രിയുടെ മുന്‍പാകെ അവതരിപ്പിച്ചു. വംശീയ അക്രമങ്ങള്‍ക്കു വിധേയരാകുന്ന വ്യക്തികള്‍ക്ക് നല്കുന്ന പരിരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യവും, കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുവാന്‍ ജുഡീഷ്യല്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും ടോം ആദിത്യ, പ്രധാനമന്ത്രിയുമായി സംസാരിച്ചു. കാര്യങ്ങള്‍ പഠിച്ചതിനു ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി.

ബ്രിട്ടനിലെ സാമൂഹ്യസാംസ്കാരിക മേഖലകളില്‍ സാമൂഹ്യ പ്രതിബദ്ധതയോടും, അര്‍പ്പണമനോഭാവത്തോടും കൗണ്‍സിലര്‍ ടോം ആദിത്യ നടത്തിയ സേവനങ്ങളെ പ്രധാനമന്ത്രി ശ്ളാഘിക്കുകയും, ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദിക്കുകയും ചെയ്തു.

ബ്രിസ്റേറാളിലെ ബ്രാഡ്ലി സ്റേറാക്കില് നിന്നും 2011 ലും 2015 ലും തെരഞ്ഞെടുക്കപ്പെട്ട ടോം, അന്ന് പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കഴിഞ്ഞ രണ്ടു തവണയും കൗണ്‍സിലറായി വിജയഭേരി മുഴക്കിയത്.

സൗത്ത് വെസ്ററ് ഇംഗ്ളണ്ടിലെ ബ്രിസ്റേറാള്‍ സിറ്റിയുടെയും സമീപ ഒന്‍പതു ജില്ലകളുടെയും പോലീസ് സേനയെ നിയന്ത്രിക്കുന്ന പോലീസ് ബോര്‍ഡിന്‍റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായി സേവനം ചെയ്യുന്ന ടോം ആദിത്യ, 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്ളോസ്ററര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്. ബ്രിസ്റേറാള്‍ നഗരത്തിലെ വിവിധ മതനേതാക്കളുടെ പൊതുവേദിയായ ബ്രിസ്റേറാള്‍ മള്‍ട്ടി ഫെയിത്ത് ഫോറത്തിന്റെ ട്രസ്ററിയുമാണ് അദ്ദേഹം.
- dated 20 Aug 2017


Comments:
Keywords: U.K. - Otta Nottathil - tom_adithya_pm_t_may_bristol_meeting U.K. - Otta Nottathil - tom_adithya_pm_t_may_bristol_meeting,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_wma
വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്ററല്‍ ജൂബിലിയാഘോഷം ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഉത്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
25920177
യുകെ പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25920179
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ കോണ്‍ഫറന്‍സില്‍ ആവശ്യം Recent or Hot News
അനുകൂല നിലപാടുമായി ജെറമി കോര്‍ബിന്‍ തുടര്‍ന്നു വായിക്കുക
25920178
പുലരിയില്‍ നഗ്നരായി കടലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ്
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us