Today: 14 Apr 2021 GMT   Tell Your Friend
Advertisements
യുഡിഎഫ് യു.കെ. ഇലക്ഷന്‍ കമ്മറ്റിയുടെ ഉത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു
Photo #1 - U.K. - Otta Nottathil - udf_UK_election_committe
2021 നിയമസഭ ഇലക്ഷന്‍, യുഡിഎഫ് യു.കെ. ഇലക്ഷന്‍ കമ്മറ്റിയുടെ ഉത്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

ലണ്ടന്‍: കേരളത്തില്‍ ആസന്നമായിരിക്കുന്ന നിയമസഭാ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം യുകെ ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ കമ്മറ്റിയുടെ ഉത്ഘാടനം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍ എ നിര്‍വഹിച്ചു.

യോഗത്തില്‍ യുകെ ഒഐസിസി ഉപാദ്ധ്യക്ഷന്‍ കെ.കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അപ്പാ ഗഫൂര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ കേരളാ ഹൈക്കോടതി സീനിയര്‍ അഭിഭാഷകയും, കെപിസിസി മുന്‍ ഉപാദ്ധ്യക്ഷയുമായ അഡ്വ.ലാലി വില്‍സന്റ് മുഖ്യ പ്രഭാഷണം നടത്തി.വയനാട് ഡിസി പ്രസിഡന്റും, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ യുമായ ഐ.സി ബാലകൃഷ്ണന്‍ ആശംസാ പ്രസംഗം നടത്തി. ഒഐസിസി കണ്‍വീനറും ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായ തെക്കുംമുറി ഹരിദാസ് ആശംസാ പ്രസംഗം പറഞ്ഞു.
ഒഐസിസി യുകെ തയ്യാറാക്കിയ ഇലക്ഷന്‍ പ്രചാരണത്തിനുള്ള രൂപരേഖ പ്രകാശനം ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞ 5 വര്‍ഷത്തെ കേരള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിനു നഷ്ടപ്പെട്ട വികസനങ്ങളെപ്പറ്റിയും യുഡിഎഫിന്റെ ഇലക്ഷന്‍ മാനിഫസ്റേറായിലുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ചു.
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ജനങ്ങളുടെയും കര്‍ഷകരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളും അധിക ചിലവുകളും കാരണം കേരളത്തില്‍ ആത്മഹത്യകള്‍ ഇല്ലാതാക്കുന്നതിനും, സാധാരണക്കാരായ കുടുംബത്തിലെ സ്തീകളുടെ അക്കൗണ്ടുകളില്‍ മാസം 6,000 രൂപ വീതം നല്‍കുന്ന ന്യായ് പദ്ധതി നടപ്പിലാക്കുന്നതിനെപ്പറ്റി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശകലനം ചെയ്തു.
കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമ രാഷ്ട്രീയങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനും അറുതി വരുത്തിയും കേരളത്തിലെ അമ്മമാരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം ഉറപ്പു വരുത്തുകയും ബലാല്‍സംഗ കൊലപാതകങ്ങളെയും പോലീസ് സ്റേറഷന്‍ കൊലപാതങ്ങളും ഇനി കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നും പ്രവാസികള്‍ പ്പപ്രത്യേകം ആവശ്യപ്പെട്ടു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കിരാതവാഴ്ച അവസാനിപ്പിക്കുന്നതിനും കേരളത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പു വരുത്തുന്നതിനായി ഓരോ പ്രവാസിക്കും കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ ഭരണകര്‍ത്താക്കളില്‍ നിന്ന് കിട്ടിയ നീതികേടിനും നെറികേടിനും അവഗണകള്‍ക്കും എതിരെ മറുപടി നല്‍കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണണമെന്നും യോഗത്തില്‍ ഏകകണ്ഠമായി അഭിപ്രായമുയര്‍ന്നു.
ബന്ധു നിയമനം മുതല്‍ കടല്‍ സമ്പത്ത് കൊള്ളയടിക്കുന്ന പദ്ധതികള്‍ വരെ നടത്തി മത്സ്യ ബന്ധന തൊഴിലാളികള്‍ മുതല്‍ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വിവിധ മേഖലയില്‍പ്പെട്ട തെഴിലാളികള്‍ ചെറുകിട കച്ചവടക്കാര്‍ ഓട്ടോ, ടാക്സി, സ്വകാര്യ ബസുകള്‍ ലോറി തൊഴിലാളികള്‍ അടക്കം സമസ്ഥ മേഖലയില്‍പെട്ടവരെയും ദുരിതത്തിലും കടകെണിയില്‍ പെടുത്തിയും രോഗികള്‍ക്ക് വേണ്ടിയുള്ള കാരുണ്യ പദ്ധതി മുതല്‍ സൗജന്യ റേഷന്‍ വരെ ഇല്ലാതാക്കി പ്രളയ ദുരിതത്തില്‍പെട്ടവര്‍ക്കുളള 10,000 രുപ സഹായം പോലും നല്‍കാതെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പാര്‍ട്ടി സഖാക്കന്മാര്‍ക്കും പാര്‍ട്ടിക്കും വേണ്ടി പണം വീതിച്ചു നല്‍കി കേരള ജനതയെ വഞ്ചിച്ചും, വിശ്വാസികളെയും വിശ്വാസി സമൂഹത്തിന്റെയും വിശ്വാസങ്ങളെയും തകര്‍ത്തെറിഞ്ഞ ഭരണ വര്‍ഗ്ഗം പിഎസ്സി റാങ്ക് ലിസ്ററിലുള്ള ഉദ്യോഗാര്‍ത്ഥികളെ മുട്ടിലിഴയിച്ചും, പഠിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും വഞ്ചിച്ച ഇടതുപക്ഷ സര്‍ക്കാരിനെ കേരളത്തില്‍ നിന്നും ഇല്ലാതാക്കുവാന്‍ നാടിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടെ ഓരോ വേട്ടും യുഡിഎഫിനാകട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ടും, നാട് നന്നാകുവാന്‍ യുഡിഎഫ് വരണം എന്ന ആശയത്തില്‍ ഉറച്ചു നിന്നുകൊണ്ട്
ഒഐസിസി യുകെയുടെ നാഷണല്‍ കമ്മറ്റിയുടെയും വിവിധ റീജനല്‍ നേതാക്കന്‍മാരായ ജോയിസ് ജയിംസ്, ജോഷി ജോസ്,അള്‍സ ഹാര്‍അലി,സുജുഡാനിയേല്‍,നോയിച്ചന്‍ അഗസ്ററിന്‍, ബിപിന്‍ കുഴിവേലില്‍
സോണി ചാക്കോ, പുഷ്പരാജ്, സണ്ണി ലൂക്കോസ് ,മകേഷ് മിച്ചം, സുനില്‍ രവീന്ദ്രന്‍,സന്തോഷ് ബഞ്ചമന്‍, ബിനോയ് ഫിലിപ്പ്, സുനുദത്ത്, ബേബികുട്ടി ജോര്‍ജ്, പുഷപരാജ്, ജോസഫ്, അപ്പച്ചന്‍, സാജു വോക്കിങ്ങ്, റോണി, ബേബി ചെറിയാന്‍ തുടങ്ങിയ ഒഐസിസി നേതാക്കള്‍ സംസാരിച്ചു.
രാജേഷ് പട്ടേല്‍ യോഗത്തിന്റെ ടെക്ക്നിക്കല്‍ കോഓര്‍ഡിനേഷനും നിഖിലാ ദീപക് അവതാരകയുമായി.
മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന വിര്‍ച്ച്വല്‍ യോഗത്തില്‍ കോഓര്‍ഡിനേറ്റര്‍ രാജേഷ് പാട്ടേല്‍ നന്ദി പറഞ്ഞു.
- dated 14 Mar 2021


Comments:
Keywords: U.K. - Otta Nottathil - udf_UK_election_committe U.K. - Otta Nottathil - udf_UK_election_committe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us