Today: 23 Sep 2018 GMT   Tell Your Friend
Advertisements
രാജകീയ വിവാഹത്തില്‍ ആറാടി ബ്രിട്ടന്‍
Photo #1 - U.K. - Otta Nottathil - wedding_harry_meghan_london_royals_marriage_may_19
Photo #2 - U.K. - Otta Nottathil - wedding_harry_meghan_london_royals_marriage_may_19
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനും ചാള്‍സ് ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകനുമായ ഹാരി രാജകുമാരനും(33) ഹോളിവുഡ് താരസുന്ദരി മേഗന്‍ മെര്‍ക്കലും(36) തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ആഘോഷമായി നടന്നു. ആഡംബരങ്ങളും രാജപാരമ്പര്യങ്ങളും അഘോഷങ്ങളും എല്ലാം നിറഞ്ഞു നിന്ന വിവാഹം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് നടന്നത്. എലിസബത്ത് രാജ്ഞിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹ മോതിരം കൈമാറിയത്. ആംഗ്ളിക്കന്‍ സഭാ മേധാവിയായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്ററിന്‍ വെല്‍ബി വിവാഹം ആശീര്‍വദിച്ചു. യുഎസില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജനായ ബിഷപ് മൈക്കിള്‍ ബ്രൂസ് കറി വിവാഹസന്ദേശം നല്കി.

ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മെര്‍ക്കലിന് പകരക്കാരനായി ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണു പുതിയ മരുമകളെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ അള്‍ത്താരയ്ക്കു മുന്നിലേയ്ക്ക് ആനയിച്ചത്. ബ്രിട്ടിഷ് ഡിസൈനര്‍ ക്ളെയര്‍ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് വധു മേഗന്‍ വിവാഹത്തിനെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന ഫിലിപ്പ് രാജകുമാരന്‍, മേഗന്റെ മാതാവ് ഡോറിയ റാഗ്ളാന്‍ഡും രാജ്ഞിയ്ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹത്തിന്റെ അതേപടിയായിരുന്നു ഹാരിയുടെയും വിവാഹം. മെഗാന്‍ ശുദ്ധമായ വെളുത്ത പട്ട് ഗ്വനീഷി ഗൗണിലും, കോമവെല്‍ത്ത് അംഗരാജ്യങ്ങളെ സൂചിപ്പിയ്ക്കാന്‍ 53 പൂക്കളും നെയ്ത 15 അടി നീളമുള്ള വെയില്‍,

ഒരു മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കു ശേഷം പള്ളിക്കു പുറത്തിറങ്ങിയ ദമ്പതികള്‍, ആരാധകരെ അഭിവാദ്യം ചെയ്തു. വിവാഹശേഷം ഹാരിയും മേഗനും പൊതുജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പരേഡിലും പങ്കെടുത്തു. നവദമ്പതികളെ കാണാന്‍ നഗരത്തിലെ വീഥികളില്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ കുതിരവണ്ടിയില്‍ നഗരത്തില്‍ ഘോഷയാത്ര നടത്തിയ ശേഷം വിന്‍ഡ്സര്‍ കാസിലിലിലേക്കു മടങ്ങി. രാജകീയ വിവാഹം ആഘോഷിക്കാനായി ഒരു ലക്ഷത്തിലധികം ആരാധകരാണ് വിന്‍ഡ്സറിലെ തെരുവുകളില്‍ എത്തിച്ചേര്‍ന്നത്.

ഹാരി ബ്രിട്ടീഷ് കിരീടാവകാശികളില്‍ ആറാമനാണ്. ലോസ് ആഞ്ചലസില്‍ ജനിച്ച മെഗന്‍ ടെലിവിഷന്‍ നടിയായിരുന്നു. 2016 ജൂണിലാണു ഹാരിയെ പരിചയപ്പെട്ടത്. തുടര്‍ന്നു പ്രണയത്തിലായി. മെഗന്റെ രണ്ടാം വിവാഹമാണിത്. 2011 ല്‍ ട്രീവര്‍ എംഗല്‍സണ്ണിനെ വിവാഹം ചെയ്തെങ്കിലും രണ്ടു വര്‍ഷത്തിനകം ആ ബന്ധം അവസാനിച്ചു.

മെഗന്റെ വിവാഹപ്രതിജ്ഞയില്‍ അനുസരണാ വാഗ്ദാനം ഇല്ല. ഹാരിയുടെ അമ്മ ഡയാനയും വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ട്ടണും ഈ വാഗ്ദാനം ചെയ്തില്ലായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും സന്പത്തിലും ദാരിദ്യ്രത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സ്നേഹത്തിലും ആനന്ദത്തിലും മരണം വരെ ദൈവത്തിന്റെ നിയമം അനുസരിച്ച് ഹാരിയുടെ ഭാര്യയായിരിക്കുമെന്നാണ് മെഗന്‍ പ്രതിജ്ഞ ചെയ്തത്.

വില്യമിന്റെ മൂന്നും നാലും വയസുള്ള മക്കളായ ഷാര്‍ലറ്റും ജോര്‍ജും യഥാക്രമം വധുവിന്റെ സഖിയും പരിചാരകനുമായി. ആറു സഖിമാരും പത്തു പരിചാരകരുമാണ് വധുവിനുണ്ടായിരുന്നത്. എല്ലാവരും ഹരിയുമായും മെഗനുമായും ബന്ധമുള്ളവര്‍.

ഹാരിമെഗന്‍ ദമ്പതികള്‍ക്കു സസക്സിലെ ഡ്യൂക്ക്, ഡച്ചസ് പദവികള്‍ എലിസബത്ത് രാജ്ഞി നല്കി. ഹാരിയുടെ ജേഷ്ഠ്യന്‍ വില്യം വിവാഹിതനായതിനു പിന്നാലെ കേംബ്രിജിലെ ഡ്യൂക് പദവി നല്കിയിരുന്നു.

അഭിനേതാക്കളായ ഇഡ്രിസ് എല്‍ബാ, ജോര്‍ജ് ക്ളൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിവാഹം സര്‍ക്കാര്‍ പരിപാടി അല്ലാത്തതിനാല്‍ പ്രധാനമന്ത്രി തെരേസാ മേയെ ക്ഷണിച്ചില്ല. മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പങ്കെടുത്തു. വിഷിടാതിഥികള്‍ക്കു പുറമേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ 1200 പേര്‍ക്ക് വിന്‍ഡ്സര്‍ കാസിലിലേക്കു ക്ഷണിച്ചിരുന്നു.

വിശിഷ്ടാതിഥികളായ അറുന്നൂറു പേര്‍ക്കു സെന്റ് ജോര്‍ജ് ഹാളില്‍ എലിസബത്ത് രാജ്ഞി വിരുന്നു നല്കി. വൈകിട്ട് ദമ്പതികള്‍ക്കായി ചാള്‍സ് ഒരുക്കിയ വിരുന്നില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ ഇരുന്നൂറു പേര്‍ പങ്കെടുത്തു.

വിവാഹത്തിന്റെ ലൈവ് സംപ്രേണം ജര്‍മന്‍ ടിവി ഉള്‍പ്പടെ വിവിധ ചാനലുകള്‍ നടത്തിയിരുന്നു.
ഫോട്ടോ:കടപ്പാട് : ഡിഎം/റോ
- dated 19 May 2018


Comments:
Keywords: U.K. - Otta Nottathil - wedding_harry_meghan_london_royals_marriage_may_19 U.K. - Otta Nottathil - wedding_harry_meghan_london_royals_marriage_may_19,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
13920181
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
~ ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
~ വിദേശികള്‍ക്ക് പ്രതീക്ഷ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us