Today: 17 Jan 2019 GMT   Tell Your Friend
Advertisements
ആഷ്ഫോര്‍ഡ് മലയാളികള്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Photo #1 - U.K. - Otta Nottathil - xmas_ny_ashford
ആഷ്ഫോര്‍ഡ്: കെന്‍റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ പതിനാലാമത് ക്രിസ്മസ് പുതുവത്സര ആഘോഷം 'ഉദയം' ഹൃദയത്തില്‍ ചേര്‍ത്തുവെച്ച അനുഭവമായി.

വൈകുന്നേരം നാലിന് ആഷ്ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ 30 ല്‍പരം സ്ത്രീകളും ആണ്‍കുട്ടികളും അണിനിരന്ന ഫ്ലാഷ് മോബോടുകൂടി ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രസിഡന്‍റ് ജസ്ററിന്‍ ജോസഫും മുഖ്യാതിഥിയായ ഡോ. അനൂജ് ജോഷ്വായും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ട്രീസ സുബിന്‍ സ്വാഗതം ആശംസിച്ചു. സമ്മേളനം ശേഷം ബ്രിട്ടീഷ് സിവില്‍ സര്‍വീസിലേക്ക് ആദ്യമായി കടന്നുവന്ന മലയാളിയും ഹെര്‍ മജസ്ററീസ് ഗവണ്‍മെന്‍റിസില്‍ സീനിയര്‍ ഇക്കോണമിക് അഡ്ൈവസറും ഇന്‍വെസ്ററ്മെന്റ് അനാലിസിസിന്റെ തലവനും പ്രശസ്ത വാഗ്മിയുമായ ഡോ. അനൂജ് ജോഷ്വാ മാത്യു ക്രിസ്മസ് സന്ദേശം നല്‍കി. അസോസിയേഷന്‍ സംഘടിപ്പിച്ച പുല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്ക് പ്രസിഡന്‍റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തപ്പിന്‍റെയും കിന്നരത്തിന്‍റേയും കൈത്താളത്തിന്‍റേയും അകമ്പടിയോടെ നവീനഗാനങ്ങളുമായി ഡിസംബറില്‍ കടന്നുവന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നു ചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ അംഗങ്ങള്‍ക്കും ഉദയവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും സോനു സിറിയക്ക് നന്ദി പറഞ്ഞു. ജോയിന്‍റ് സെക്രട്ടറി സിജോ ജെയിംസ്, വൈസ് പ്രസിഡന്‍റ് ജോളി മോളി, ട്രഷറര്‍ ജെറി ജോസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമയബദ്ധിതമായി ഷാബു വര്‍ഗീസ് യോഗം നിയന്ത്രിച്ചു.

പ്രശസ്ത നര്‍ത്തകിയായ ജെസീന്താ ജോമിയുടെ മേല്‍നോട്ടത്തില്‍ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോട് ഉദയത്തിന് തുടക്കം കുറിച്ചു. 65 ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്നതവരിപ്പിച്ച ലോകരക്ഷിതാവിന്‍റെ ഉദയം എന്ന നൃത്തസംഗീത ശില്‍പവും കൊച്ചുകുട്ടികളും ക്രിസ്മസ് പാപ്പായും ചേര്‍ന്നവതരിപ്പിച്ച പാപ്പാ നൃത്തവും ആഷ്ഫോര്‍ഡില്‍ ആദ്യമായി നീലചിറകുകള്‍ ഏന്തിയ മാലാഖമാരുടെ എയ്ഞ്ചല്‍ ഡാന്‍സും അരങ്ങേറി.

ക്ളാസിക്കല്‍ ഡാന്‍സ്, ഭക്തിഗാനം, കരാള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ്, സിനിമാറ്റിക് സ്കിറ്റ് എന്നിവയാല്‍ ഉദയം കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു സജി കുമാര്‍ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സും വനിതകളുടെ സിനിമാറ്റിക് ഡാന്‍സും ജിന്റെില്‍ ബേബിയുടെ ഡിജെയും സദസിനെ ഇളക്കിമറിച്ചു.

ഉദയം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും സ്റേറജിലും ഹാളിലും ഹാളിന്‍റെ പുറത്തും വെളിച്ചത്താല്‍ അലങ്കരിക്കുകയും വേദിയിലേക്ക് ആവശ്യമായ ശബ്ദവും വെളിച്ചവും ക്രമീകരിച്ച ബേബി ആര്‍എസിക്കും പ്രോഗ്രാം കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സന്‍ മാത്യൂസ് നന്ദി പറഞ്ഞു.

എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കൊപ്പം സാംചീരന്‍, ജോജി കോട്ടക്കല്‍, സോജാ മധു, സുബിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ രുചികരമായ ഭക്ഷണവും തയ്യാറാക്കിയിരുന്നു.
- dated 11 Jan 2019


Comments:
Keywords: U.K. - Otta Nottathil - xmas_ny_ashford U.K. - Otta Nottathil - xmas_ny_ashford,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120196theresa
ബ്രെക്സിറ്റ് പ്ളാന്‍ ബി: തെരേസയ്ക്കെതിരേ കലാപത്തിന് മന്ത്രിമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17120194britain
തെരേസ മേയ് അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16120195brexitnext
ബ്രെക്സിറ്റ്: ഇനിയെന്ത്? Recent or Hot News
തുടര്‍ന്നു വായിക്കുക
16120194brexit
ബ്രെക്സിറ്റ് ബ്രിട്ടന്, ആശങ്ക യൂറോപ്പിന് Recent or Hot News
തുടര്‍ന്നു വായിക്കുക
16120192brexit
ഇതു കുട്ടിക്കളിയല്ല: ബ്രെക്സിറ്റ് കരാറിനെ എതിര്‍ത്ത എംപിമാര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ശകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
16120196brexit
അദ്ഭുതം സംഭവിച്ചില്ല; ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി
തുടര്‍ന്നു വായിക്കുക
15120193brexit
തുടങ്ങും മുന്‍പേ തോറ്റ യുദ്ധം പോലെ തെരേസ മേയ് ബ്രെക്സിറ്റ് വോട്ടെടുപ്പിന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us