Today: 26 Mar 2023 GMT   Tell Your Friend
Advertisements
പ്രളയം പഠിപ്പിക്കുന്ന പാഠങ്ങള്‍
Photo #1 - U.K. - Samakaalikam - article_kerala_flood_karoor_soman
പ്രതിഭാശാലികളായ ഭരണാധിപനോ സാഹിത്യകാരനോ അവരെ സമൂഹം തിരിച്ചറിയുന്നത് അവരുടെ സത്യസന്ധമായ സൃഷ്ഠിയുടെ ശക്തികൊണ്ടാണ്. നെപ്പോളിയന്‍ ലോകം കണ്ട നല്ലൊരു ഭരണാധിപനായിരിന്നു. തന്റെ പടയാളികള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ ബട്ടണുകള്‍പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോവിഡ് മനുഷ്യരെ നാശത്തിലേക്ക് നയിക്കുമ്പോഴാണ് പ്രളയ ദുരന്തം ഭീകരമായി കേരളത്തില്‍ നടമാടിയത്. കേരളത്തില്‍ കുറെ വാലാട്ടികളായ സാഹിത്യകാരന്മാര്‍, കവികളുടെയിടയില്‍ നിന്ന് ഇതൊന്നുമല്ലാത്ത ഇടത്തു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് ഒരു സത്യം തുറന്നുപറഞ്ഞു. "ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പും, കണ്ണീര്‍പൊഴിച്ചും, വിലാപകാവ്യം രചിച്ചിട്ടും കാര്യമില്ല. അത് ജനവഞ്ചനയാണ്". ഈ സുപ്രധാന വാക്കുകള്‍ കണ്ണുതുറന്ന് സങ്കുചിത ചിന്തകളുള്ള രാഷ്ട്രീയക്കാര്‍ കാണണം. ഇതിനൊപ്പം 2018 ല്‍ കേരളത്തില്‍ വലിയൊരു പ്രളയം വന്നപ്പോള്‍ ഞാന്‍ "കാലപ്രളയം" എന്നൊരു നാടകമെഴുതി. പ്രഭാത് ബുക്ക്സ് അത് പ്രസിദ്ധികരിച്ചു. അതെങ്കിലും ഒന്ന് വായിക്കണം. നമ്മുടെ ഭരണരംഗത്തുള്ളവര്‍ ഇടത്തോ വലത്തോ ആരായാലും സൃഷ്ടിച്ചെടുക്കുന്ന പ്രളയം ഉല്പാദന0 വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒന്നുമറിയാത്ത പാവങ്ങള്‍ ദേവാലയ ദര്‍ശനങ്ങള്‍ കൊണ്ട് തൃപ്തിയടയുന്നത്. കര്‍ഷകര്‍ക്കായി പശ്ചിമ ഘട്ട റിപ്പോര്‍ട്ട് മാധവ് ഗാഡ്ഗില്‍ നമുക്കായി നല്‍കിയത് കര്‍ഷകവിരുദ്ധമെന്ന് പ്രചരിപ്പിച്ചത് ആരാണ്?

കേരളത്തെ ചുഴറ്റിയെറിയുന്ന പേമാരിയും ഉരുള്‍പൊട്ടലും, പുഴയില്‍ ഒലിച്ചുപോകുന്നതും, മണ്ണിടിച്ചിലും മലനിരകളും നദികളും അഗാധമായ ഗര്‍ത്തങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നതും ഒരു തുടര്‍ക്കഥയാകുന്നു. സ്നേഹ സഹോദര്യത്തിന്റെ മടിത്തട്ടില്‍ മുത്തംകൊടുത്തു വളര്‍ന്നവര്‍ ഈ ദുരിതക്കയങ്ങളില്‍ വീടും നാടും വിട്ടിറങ്ങി പിടഞ്ഞുമരിക്കുന്നത് കാണുമ്പൊള്‍ കണ്ണീരും സങ്കടവും മാത്രമല്ല ശക്തമായ ഒരു വികാരം അലയടിച്ചുണരുന്നു. മനുഷ്യജീവനെ പിഴുതെറിയുന്ന ഈ ദുരവസ്ഥയ്ക്ക് സുരക്ഷിതത്വം നല്‍കേണ്ടത് ആരാണ്? തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുടെ നടുവില്‍ പാവപ്പെട്ട ജനവിഭാഗം നിലയില്ലാക്കയങ്ങളില്‍ നീന്തിക്കയറാന്‍ നിര്‍വ്വാഹമില്ലാതെ ശ്വാസംമുട്ടി മരിക്കുമ്പോള്‍ സംസ്ഥാനത്തെ ദുരന്തനിവാരണ സേനകള്‍ എന്തുകൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല? ഇവരുടെ തൊഴില്‍ രക്ഷപ്പെടുത്താലും ക്യാമ്പുകളില്‍ എത്തിക്കുന്നതുമാണോ? മരണപ്പെട്ടവരുടെ ജീവന് ആരാണ് ഉത്തരം പറയേണ്ടത്?

ഓരോ പ്രളയത്തിലും വീട് നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ കാമ്പില്‍ കഴിയേണ്ടിവരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ ഞായറാഴ്ച വരെ 35 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അതിനിരട്ടി മരിച്ചവര്‍ കണക്കില്‍പ്പെടാതെ കിടക്കുന്നു. കാവലിയിലെ ഉരുള്‍ പൊട്ടലില്‍ വീടടക്കം ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. അവരെ അടക്കം ചെയ്യാന്‍ വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളാല്‍ അണിഞ്ഞൊരുങ്ങി വന്നവര്‍ സംസ്ക്കാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കി. വോട്ടുവാങ്ങിയവരും വോട്ടിനായി കാത്തിരിക്കുന്നവരും റീത്തുകള്‍ സമര്‍പ്പിച്ചു മടങ്ങി. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ഭ്രാന്തമായ ഭക്തിയുടെ ലഹരിയില്‍ ദേവാലയ ഭിത്തിക്കുള്ളിലും അമ്പലമുറ്റത്തും അവരുടെ പ്രാത്ഥനകള്‍, മന്ത്രധ്വനികള്‍ മുഴങ്ങി കേട്ടു. ദൈവത്തെ സ്വന്തമാക്കാന്‍ വിലപിടിപ്പുള്ളതൊക്കെ സമര്‍പ്പിച്ചവര്‍, പൂജാദ്രവ്യങ്ങള്‍ കാഴ്ചവെച്ചവര്‍ കുഴിമാടങ്ങളിലും തീകുണ്ഡത്തിലുമെരിയുന്നു. അധികാരവും മണ്ണിലെ ദൈവങ്ങളും രൂപപ്പെടുത്തിയെടുത്ത ഉല്പാദനക്ഷമതകൊണ്ടാണ് ഓരോ ജീവന്‍ പൊലിഞ്ഞുപോയത്. പ്രളയം വന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ആ പേരില്‍ പണം സമാഹരിക്കാനും മടിയില്ലാത്തവര്‍ പ്രളയത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സുരക്ഷിത പ്രദേശങ്ങളിലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ? 2018~19 ലെ പ്രളയം ഈ കൂട്ടരേ എന്തെങ്കിലും പഠിപ്പിച്ചോ?

അധികാരികളുടെ ഒത്താശയോടെ ഓരോ ദേശങ്ങളിലും പാറമലകള്‍ മുളച്ചുപൊന്തുന്നു. മലകള്‍ വെട്ടിനിരത്തി 5920 ത്തിലധികം പാറമലകളാണ് അറിവിലുള്ളത്. മരങ്ങള്‍ വെട്ടിനിരത്തുന്നു, അശാസ്ത്രീയമായി കുന്നുകള്‍ നികത്തി ഹോട്ടലുകള്‍ പണിയുന്നു. വയലുകള്‍ നിരത്തി മണിമാളികകളും ഹോട്ടലുകളും പണിയുന്നു. മണല്‍ മാഫിയകള്‍ പോലീസിന്റെ സഹായത്തോടെ പുഴകളിലെ മണല്‍ കടത്തുന്നു, ഇങ്ങനെ എണ്ണിയാല്‍ തീരാത്തവിധം ആഡംബരങ്ങളും ഐശ്വര്യങ്ങളും നേടിയെടുക്കാന്‍ പ്രകൃതിയുടെ പച്ചപ്പ് തകര്‍ക്കുന്ന ഉല്പാദന കേന്ദ്രങ്ങള്‍. തണുത്ത കാറ്റ് ശക്തിയായി വീശിയടിക്കുന്നതുപോലെ ഈ പ്രപഞ്ച ശക്തി മനുഷ്യനെ പ്രളയത്തില്‍ മൂടിപുതപ്പിക്കുന്നു. പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ കണ്ടിട്ടും അതിനെതിരെ ഒന്നും ചെയ്യാതെ നമ്മുടെ ദുരന്തനിവാരണ വകുപ്പ്, ഇറിഗേഷന്‍, ജിയോളജി വകുപ്പ്, വൈദ്യതി വകുപ്പ്, കാലാവസ്ഥ നീരിക്ഷണ വകുപ്പ്, ഫയര്‍ഫോഴ്സ് ഇങ്ങനെ ധാരാളം വകുപ്പുകള്‍ കേരളത്തില്‍ വെള്ളാനകളെപോലെ രംഗത്തുണ്ട്. ഒടുവില്‍ കൊച്ചി ശാസ്ത സാങ്കേതിക സര്‍വകലാശാല ഗവേഷണ കേന്ദ്രം ശാസ്ത്രജന്‍ ഡോ.എം.ജി.മനോജ് അറിയിക്കുന്നത് കേരളത്തിലെ കാലാവസ്ഥ വ്യതിയാനം മുന്‍കൂട്ടി കണ്ടുപിടിച്ചു് പ്രവചിക്കുക അസാധ്യമാണ്. അവര്‍ അങ്ങുദൂരെ ചക്രവാളത്തിലേക്ക് നോക്കിയിരിക്കുന്നു. ഒടുവില്‍ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ആകാശത്തൂടെ ഹെലികോപ്റ്റര്‍ പറക്കുന്നു, ദേശീയ ദുരന്ത സേന, പട്ടാളം എല്ലാവരുമെത്തുന്നു. ഇവരൊക്കെ വരുന്നതോ ദിവസങ്ങള്‍ കഴിഞ്ഞാണ്. ഓരോ ദേശത്തുള്ള പാവപ്പെട്ട ജനങ്ങളാണ് ആദ്യം രക്ഷകരായിട്ടെത്തുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കണം.

മലയോര~കടല്‍ ~നദിതീരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാനും അവരെ സുരക്ഷിത മേഖലകളില്‍ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. നെതര്‍ലാന്‍ഡ് മാതൃക നമ്മുടെ ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ? ജീവന്‍ പൊലിയുക മാത്രമല്ല കൃഷിനാശം 200 കോടിയില്‍ അധികമെന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്രത്തോട് കാര്‍ഷിക പാക്കേജ് ചോദിച്ചപ്പോള്‍ അവിടുന്ന് കിട്ടുന്ന തുകയും സര്‍ക്കാര്‍ തുകയും പാവങ്ങളുടെ അക്കൗണ്ടില്‍ എത്തണം. ഇടക്ക് നിന്ന് കമ്മീഷന്‍ അടിച്ചുമാറ്റരുത്. പശ്ചിമ ഘട്ടത്തില്‍ നടക്കുന്ന ചുഷണം അവസാനിപ്പിക്കണം. ഇനിയുമൊരു ദുരന്തം വരാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങളും ദീര്‍ഘകാല പദ്ധതികളും ആവിഷ്കരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അവരെ ആകുലരും അസ്വസ്ഥരുമാക്കരുത്. പ്രകൃതി നല്‍കുന്ന അനുഗ്രങ്ങള്‍ അധികാരത്തില്‍ വരുന്നവര്‍ ഒരു ശാപമായി മാറ്റാതിരിക്കട്ടെ.
- dated 20 Oct 2021


Comments:
Keywords: U.K. - Samakaalikam - article_kerala_flood_karoor_soman U.K. - Samakaalikam - article_kerala_flood_karoor_soman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us