Today: 20 Jan 2020 GMT   Tell Your Friend
Advertisements
മാഞ്ചസ്ററര്‍ തിരുനാളിനു ജൂണ്‍ 26നു കൊടിയേറും; മാര്‍ പുന്നക്കോട്ടില്‍ മുഖ്യാതിഥി
Photo #1 - U.K. - Spiritual - Manchester_Thirunnal_mar_punnakottil_chief_guest
Photo #2 - U.K. - Spiritual - Manchester_Thirunnal_mar_punnakottil_chief_guest
ലണ്ടന്‍: യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്ററര്‍ വിഥിന്‍ഷോ പള്ളിയിലെ തിരുനാളിനു ജൂണ്‍ 26നു കൊടിയേറും. മാര്‍ ജോര്‍ജ് പുന്നകോട്ടില്‍ വിശിഷ്ടാതിഥിയാകും. മലയാളത്തിന്റെ പ്രസിദ്ധ പിന്നണിഗായകന്‍ ബിജു നാരായണന്റെ ഗാനമേള അടക്കമുള്ള പരിപാടികളോടെയാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷം.

യുകെയിലെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു വിശ്വാസികള്‍ എത്തിച്ചേരുന്ന യുകെയിലെ ഏറ്റവും വലിയ പള്ളി പെരുന്നാള്‍ ആണ് വിഥിന്‍ഷോ പെരുന്നാള്‍.

വിശുദ്ധ തോമാശ്ളീഹായുടെ മാധ്യസ്ഥം തേടി പ്രാര്‍ഥിച്ചു കഴുന്നെടുത്തും അടിമ വയ്ക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ഥിക്കുന്നതിനുമായി ആയിരങ്ങള്‍ തിരുനാള്‍ ദിനത്തില്‍ മാഞ്ചസ്റററില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ നയിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. ഒപ്പം മിമിക്സ് പരേഡും പരിപാടികള്‍ക്ക് നിറം പകരും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ രണ്ടിനു നടക്കുന്ന അത്യാഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഷ്രൂസ്ബറി രൂപത ബിഷപ് മാര്‍ക്ക് ഡേവിസ് തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികനായിരിക്കും.

ജൂണ്‍ 26നു ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റു നടക്കുക. അന്നേ ദിവസം ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റു നിര്‍വഹിക്കും. തുടര്‍ന്നു പ്രസുദേന്തിവാഴ്ചയും ഉല്പന്ന ലേലവും നടക്കും. തുടര്‍ന്നു ജൂലൈ ഒന്നു വരെ ദിവസവും വൈകുന്നേരം ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. ഈ ദിവസങ്ങളിലെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുവാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടായിരിക്കും.

ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം നാലിനു നടക്കുന്ന ദിവ്യബലിയെ തുടര്‍ന്നു വിഥിന്‍ഷോ ഫോറം സെന്ററിലാണ് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഗാനമേള. ലണ്ടന്‍ നിസരി ഓര്‍ക്കസ്ട്ര ലൈവ് ഓര്‍ക്കസ്ട്രയുമായി ബിജുനാരായണന്‍ ഒപ്പം ചേരുമ്പോള്‍ ഏഷ്യനെറ്റ് ടാലന്റ് കണ്ടസ്ററ് വിന്നറും ഗായകനുമായ രാജേഷ് രാമനും മറ്റു ഗായകരും ചേര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്റര്‍ സംഗീത സാന്ദ്രമാകും.

തിരുനാള്‍ ദിനം പള്ളി പരിസരത്ത് വിവിധങ്ങളായ സ്ററാളുകളും കുട്ടികള്‍ക്കായി എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളും അണി നിരക്കും. ഇടവക വികകാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ കീഴില്‍ സാബു ചുണ്ടക്കാട്ടില്‍ ബിജു ആന്റണി എന്നിവര്‍ ജനറല്‍ കണ്‍വീനറര്‍മാരായും ട്രസ്ററിമാരായ റോയി ജോര്‍ജ്, സിബി ജയിംസ് എന്നിവരുടെ കീഴില്‍ നൂറംഗ കമ്മിറ്റി തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി നിലവില്‍ വന്നു.
- dated 04 May 2016


Comments:
Keywords: U.K. - Spiritual - Manchester_Thirunnal_mar_punnakottil_chief_guest U.K. - Spiritual - Manchester_Thirunnal_mar_punnakottil_chief_guest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us