Today: 23 Jul 2017 GMT   Tell Your Friend
Advertisements
പ്രസ്ററണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃതജ്ഞതാബലിയും തിരുനാളും നടത്തി
പ്രസ്ററണ്‍ : ബ്രിട്ടനിലെ സീറോ മലബാര്‍ മക്കളുടെ ചിരകാല അഭിലാഷമായ സ്വന്തം രൂപത യാഥാര്‍ഥ്യമാകുകയും,ഇടവക ഭരണത്തില്‍ നൈപുണ്യമുള്ള പാലാ രൂപതാംഗമായ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കുകയും സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്ററണിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ദേവാലയം ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനവും, കത്തീഡ്രല്‍ പള്ളിയുമായി ഉയര്‍ന്നു വരുകയും ചെയ്യുന്നതിലുള്ള നന്ദിസൂചകമായി കൃതജ്ഞതാബലിയും, വിശുദ്ധ കുര്‍ബാനയുടെ വാഴ്വും കൃതജ്ഞതാ സ്തോത്രവും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ തിരുക്കര്‍മങ്ങളും നടത്തി. സന്തോഷം പങ്കിടുന്നതിനായി മധുരം വിതരണവും നടത്തി. ലങ്കാസ്റററിനിലെ നാനാഭാഗത്തുനിന്നുമായി ധാരാളം സഭാ മക്കള്‍ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്നു. ഇടവകവികാരി ഫാ. മാത്യു ജേക്കബ് ചൂരപ്പൊയ്കയില്‍ കാര്‍മികത്വം വഹിച്ചു.

സീറോ മലബാര്‍ സഭയുടെ ചരിത്ര രേഖകളില്‍ പ്രസ്ററണ്‍ വീണ്ടും സുവര്‍ണ ലിഖിതങ്ങളില്‍ ആലേഖനം ചെയ്യപ്പെടുമ്പോള്‍ യുകെയിലെ പ്രഥമ ഇടവക, പ്രഥമ ദേവാലയം,പ്രഥമ മഠം എന്നിവയോടൊപ്പം നവ രൂപതയുടെ ആസ്ഥാനം, കത്തീഡ്രല്‍ പള്ളി എന്നീ അംഗീകാരങ്ങള്‍ കൂടിചേര്‍ക്കപ്പെടുകയായി. സീറോ മലബാര്‍ സഭയ്ക്ക് ശക്തമായ പ്രോത്സാഹനം നല്‍കി സഭയുടെ ഈ അഭിമാന നേട്ടത്തിനു സ്തുത്യര്‍ഹമായ പങ്കു വഹിച്ച ലങ്കാസ്ററര്‍ രൂപതാ മെത്രാന്‍ മൈക്കിള്‍ കാംബെല്‍ തന്റെ ലൂര്‍ദ് തീര്‍ഥാടനത്തിനടയില്‍ സീറോ മലബാര്‍ രൂപത പ്രഖ്യാപനം നടത്തുകയും തന്റെ അനുമോദനങ്ങളും ആശംസകളും മാത്യു ചൂരപൊയ്കയില്‍ അച്ചനെ അറിയിക്കുകയും ചെയ്തു.

കൃതജ്ഞതാ ബലിയിലും,തിരുക്കര്‍മങ്ങളിലും പങ്കു ചേര്‍ന്ന ഏവര്‍ക്കും അച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. ഇടവക കുടുംബാംഗങ്ങളുടെ വിശ്വാസസ്നേഹക്കൂട്ടായ്മയുടെ പ്രാര്‍ഥനാ ശക്തിയും, സ്നേഹോര്‍ജവവും ഒന്ന് മാത്രമാണ് ഈ അനുഗ്രഹങ്ങള്‍ക്ക് മാര്‍ഗം ഏകിയതെന്നും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിനത്തില്‍ ലഭിച്ച ഒരു വലിയ സമ്മാനമാണ് സീറോ മലബാര്‍ രൂപതാ എന്ന് മാത്യു അച്ഛന്‍ പ്രത്യേകം എടുത്തുപറഞ്ഞു . മെത്രാഭിഷേകത്തിന്റെയും മറ്റും ഒരുക്കങ്ങള്‍ക്കും രൂപം കൊടുക്കുന്നതിനു സഭാ നേതൃത്വത്തോടൊപ്പം ചേര്‍ന്നു നിന്ന് ആതിഥേയരെന്ന നിലക്കുള്ള നിസ്തുലമായ പങ്കുവഹിക്കാന്‍ മാത്യു അച്ചന്‍ ഏവരെയും ഉദ്ബോധിപ്പിച്ചു. കൈക്കാരന്മാരായ ജോണ്‍സണ്‍ ജുമോന്‍, തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Photo #1 - U.K. - Spiritual - new_diocese_for_uk_syro_malabarians
 
Photo #2 - U.K. - Spiritual - new_diocese_for_uk_syro_malabarians
 
Photo #3 - U.K. - Spiritual - new_diocese_for_uk_syro_malabarians
 
- dated 30 Jul 2016


Comments:
Keywords: U.K. - Spiritual - new_diocese_for_uk_syro_malabarians U.K. - Spiritual - new_diocese_for_uk_syro_malabarians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_mar_joseph_srambickal
ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിനൊരുങ്ങി ബ്രിട്ടന്‍; പ്രാര്‍ഥനയോടെ സീറോ മലബാര്‍സമൂഹം
തുടര്‍ന്നു വായിക്കുക
manchester_night_vigil_august_19
മാഞ്ചസ്ററര്‍ നൈറ്റ് വിജില്‍ ഓഗസ്ററ് 19ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us