Today: 18 Nov 2017 GMT   Tell Your Friend
Advertisements
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
Photo #1 - U.K. - Spiritual - p_brow
ലണ്ടന്‍: മലങ്കരയുടെ പരിശുദ്ധനായ ചാത്തുരുത്തിയില്‍ മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പത്താമത് വാര്‍ഷികവും പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ഒക്ടോബര്‍ 28, 29 (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

28ന് വൈകുന്നേരം 4.30ന് യുകെയുടെ പാത്രിയര്‍ക്കല്‍ വികാരി സഖറിയോസ് മോര്‍ പീലിക്സിനോസിന് സ്വീകരണം നല്‍കും. അഞ്ചിന് പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ഥന, തിരുമേനിയുടെ ധ്യാന പ്രസംഗം, സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, പ്രദക്ഷിണം, ആശീര്‍വാദം, വെടിക്കെട്ട്, നേര്‍ച്ചസദ്യ എന്നിവയോടെ ആദ്യദിവസം സമാപിക്കും.

29ന് രാവിലെ 9.30ന് പ്രഭാത നമസ്കാരത്തോടെ പ്രധാന തിരുനാളിനു തുടക്കമാകും. 10ന് സഖറിയോസ് മോര്‍ പീലക്സിനോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും വാര്‍ഷിക സമ്മേളനവും പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ഉല്പന്നലേലം, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാളിനു സമാപനം കുറിക്കും.

പെരുന്നാളിലും വാര്‍ഷികാഘോഷങ്ങളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും പ്രസിഡന്റുമായ ഫാ. എല്‍ദോസ് കൗങ്ങംപള്ളിയും സെക്രട്ടറി ബേസില്‍മോന്‍, ട്രസ്ററി എല്‍ദോ ഏലിയാസ് എന്നിവര്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: ബേസില്‍ മോന്‍ (സെക്രട്ടറി) 7469081946, എല്‍ദോ ഏലിയാസ് (ട്രസ്ററി) 07904242399

വിലാസം:

CHRIST CHURCH, I BENSTED, ORTON GOLDHAY, PETERBOROUGH, PE2 5JJ.
- dated 06 Oct 2016


Comments:
Keywords: U.K. - Spiritual - p_brow U.K. - Spiritual - p_brow,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_mar_joseph_srambickal
ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിനൊരുങ്ങി ബ്രിട്ടന്‍; പ്രാര്‍ഥനയോടെ സീറോ മലബാര്‍സമൂഹം
തുടര്‍ന്നു വായിക്കുക
manchester_night_vigil_august_19
മാഞ്ചസ്ററര്‍ നൈറ്റ് വിജില്‍ ഓഗസ്ററ് 19ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us