Today: 16 Dec 2019 GMT   Tell Your Friend
Advertisements
വോണിന് യുകെയില്‍ ഡ്റൈവിങ് വിലക്ക്
Photo #1 - U.K. - Sports - 24920197warne

ലണ്ടന്‍: ഓസ്ട്രേലിയയുടെ മുന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണിന് ബ്രിട്ടനില്‍ വാഹനമോടിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. അമിത വേഗത്തിന് തുടര്‍ച്ചയായി പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറു തവണയാണ് വോണ്‍ അമിത വേഗത്തിന് പിടിയിലായത്. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗ പരിധിയുള്ള റോഡില്‍ ഇതു ലംഘിച്ചതായി വോണ്‍ തന്നെ സമ്മതിച്ചിരുന്നു. കേസിന്റെ ഹിയറിങ്ങിന് കോടതിയില്‍ ഹാജരാകാതിരുന്ന വോണ്‍, അമിത വേഗത്തില്‍ വാഹനമോടിച്ചതായി അഭിഭാഷകന്‍ മുഖേന അറിയിക്കുകയായിരുന്നു. പടിഞ്ഞാറന്‍ ലണ്ടനില്‍ താമസക്കാരനായ വോണിന്, 3000 യുഎസ് ഡോളര്‍ (രണ്ടു ലക്ഷത്തിലധികം രൂപ) പിഴയും വിധിച്ചിട്ടുണ്ട്.

2016 ഏപ്രിലിനും 2018 ഓഗസ്ററിനും ഇടയിലായി ആറു തവണ വോണ്‍ അമിതവേഗത്തിന് പിടിക്കപ്പെട്ടതായി ഡെപ്യൂട്ടി ജില്ലാ ജഡ്ജി അഡ്രിയാന്‍ ടേണര്‍ വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍പ് അഞ്ചു തവണ അമിത വേഗത്തിന് പിടിക്കപ്പെട്ട സംഭവങ്ങളിലായി വോണിന്റെ പേരില്‍ 15 ഡീമെറിറ്റ് പോയിന്റുകളാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം ഏറ്റവും പുതിയ കേസില്‍ മൂന്നു ഡീമെറിറ്റ് പോയിന്റ് കൂടി ചേര്‍ത്തതോടെയാണ് വിലക്ക് അനിവാര്യമായത്.
- dated 24 Sep 2019


Comments:
Keywords: U.K. - Sports - 24920197warne U.K. - Sports - 24920197warne,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us