Today: 17 Nov 2018 GMT   Tell Your Friend
Advertisements
കോപ്റ്റര്‍ അപകടം: ലെസ്ററര്‍ ഉടമയുടെ മരണം സ്ഥിരീകരിച്ചു
Photo #1 - U.K. - Sports - 301020187

ലണ്ടന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇംഗ്ളീഷ് ഫുട്ബോള്‍ ക്ളബ്ബായ ലെസ്ററര്‍ സിറ്റിയുടെ ഉടമയും ശതകോടീശ്വരനുമായ വിജായി ശ്രീവദനപ്രഭ മരിച്ചതായി സ്ഥിരീകരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളടക്കം മറ്റ് നാല് പേരും മരിച്ചതായാണ് വിവരം.

ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇംഗ്ളീഷ് പ്രീമിയര്‍ മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെ സ്വന്തം സ്റേറഡിയത്തിന് പുറത്ത് ലെസ്ററര്‍ സിറ്റി ഉടമയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീഴുകയായിരുന്നു. കിങ് പവര്‍ സ്റേറഡിയത്തില്‍ നിന്ന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിലേക്കാണ് കോപ്ടര്‍ പതിച്ചത്. ഉടന്‍ തീപടര്‍ന്ന് പിടിക്കുകയും ചെയ്തു.

പൈലറ്റ്, രണ്ടു ജീവനക്കാര്‍, യാത്രികനായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിജായിയുടെ മകള്‍ ഹെലികോപ്ടറിലുണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തായ്ലന്‍ഡ് സ്വദേശിയായ വിജായി ശ്രീവദനപ്രഭ 2010ലാണ് ലെസ്ററര്‍ ഫുട്ബോള്‍ ക്ളബ്ബ് ഉടമയാകുന്നത്. കോടിക്കണക്കിന് പണം മുടക്കി അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്പിലെ മുന്‍നിര ക്ളബ്ബുകളുടെ പട്ടികയിലേക്ക് ലെസ്ററര്‍ ക്ളബ്ബിനെ എത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.
- dated 30 Oct 2018


Comments:
Keywords: U.K. - Sports - 301020187 U.K. - Sports - 301020187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us