Today: 22 Aug 2017 GMT   Tell Your Friend
Advertisements
വ്ളാദിമിര്‍ ക്ളിച്കോ വിരമിച്ചു; അന്തോണി ജോഷ്വയുമായി റീമാച്ചിനില്ല
Photo #1 - U.K. - Sports - 4820175

ലണ്ടന്‍: ഹെവിവെയ്റ്റ് മുന്‍ ലോക ചാംപ്യന്‍ വ്ളാദിമിര്‍ ക്ളിച്ച്കോ ബോക്സിങ്ങില്‍നിന്നു വിരമിച്ചു. ബ്രിട്ടന്റെ അന്തോണി ജോഷ്വയുമായി റീമാച്ചിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.

ഉക്രെയ്നില്‍നിന്നുള്ള നാല്‍പ്പത്തൊന്നുകാരന്‍ കഴിഞ്ഞ ഏപ്രിലില്‍ വെംബ്ളിയില്‍ നടന്ന മത്സരത്തിലാണ് ജോഷ്വയോടു തോറ്റത്. ലാസ് വെഗാസില്‍ വച്ച് നവംബറില്‍ റീമാച്ച് നടത്താന്‍ ആലോചനയുണ്ടായിരുന്നു. ജോഷ്വ ഇതു സമ്മതിക്കുകയും ചെയ്തിരുന്നതാണ്.

2006 മുതല്‍ 2015 വരെ ഏകീകൃത ടൈറ്റില്‍ കൈയടക്കി വച്ചിരുന്നത് ക്ളിച്ച്കോയാണ്. സ്വപ്നം കണ്ടതെല്ലാം സ്വന്തമാക്കിക്കഴിഞ്ഞെന്നും, സ്പോര്‍ട്സിനു ശേഷമുള്ള അടുത്ത കരിയര്‍ തുടങ്ങാന്‍ സമയമായിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കരിയറില്‍ ആകെ 69 മത്സരങ്ങള്‍ക്കിറങ്ങിയിട്ടുള്ള ക്ളിച്ച്കോ അഞ്ചു തവണയേ പരാജയപ്പെട്ടിട്ടുള്ളൂ. ഇത്ര ദൈര്‍ഘ്യമേറിയ കരിയര്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
- dated 04 Aug 2017


Comments:
Keywords: U.K. - Sports - 4820175 U.K. - Sports - 4820175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14820179
ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ ലക്ഷ്യം തൊട്ട് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
bolt_usain_failed_london_goodbye
ഉസൈന്റെ ബോള്‍ട്ടിളകി ; മല്‍സരം ദുരന്തമായി ; കണ്ണീരില്‍ മുങ്ങി ലണ്ടന്‍
ബോള്‍ട്ടി'ളകി മല്‍സരം പൂര്‍ത്തിയാക്കാനാകാതെ ജമൈക്ക... തുടര്‍ന്നു വായിക്കുക
11820175
ഹര്‍ഡില്‍സ് ചൂടിലേക്ക് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്
ടിഫാനിയും ആലീസ്യയും ഹീറ്റ്സിനിറങ്ങുന്നു തുടര്‍ന്നു വായിക്കുക
9820175
വെയ്ഡ് വാന്‍ നീകെര്‍ക്കിന് 400 മീറ്റര്‍ സ്വര്‍ണം
തുടര്‍ന്നു വായിക്കുക
7820175
ലോക ചാംപ്യന്‍ഷിപ്പിലൂടെ സ്പോണ്‍സര്‍ഷിപ്പ് ആകര്‍ഷിക്കാന്‍ ലണ്ടന്‍ സ്റേറഡിയം
തുടര്‍ന്നു വായിക്കുക
7820174
അയ്യായിരം മീറ്ററിന് ആത്മവിശ്വാസത്തോടെ മോ ഫറ
തുടര്‍ന്നു വായിക്കുക
bolt_lost_100_m_run
100 മീറ്ററില്‍ വേഗരാജാവ് ബോള്‍ട്ടിന്റെ ബോള്‍ട്ടിളകി ; ഗാറ്റ്ലിന്‍ ലോകചാമ്പ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us